ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന ആശയത്തെ സാധൂകരിക്കുന്ന പ്രവർത്തനമാണ് ജൈവ വൈവിധ്യ പാർക്കുകളിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. സർക്കാർ ധനസഹായത്തോടെ 1200 സ്കൂളുകളിലാണ് ഇപ്പോൾ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. എസ്.എസ്.എ ഫണ്ടുപയോഗിച്ചും ജനകീയമായി ഏറ്റെടുത്തും ഗംഭീരമായി ഈ പദ്ധതി നടപ്പാക്കിയ ധാരാളം സ്കൂളുകളുണ്ട്. സ്കൂളിന്റെ ചുറ്റുവട്ടത്തെ കാവുകൾ സംരക്ഷിച്ചും പഠനോപകാരണമാക്കിയും ഈ ആശയം നടപ്പിലാക്കിയ ചില സ്‌കൂളുകളുമുണ്ട്. കണ്ടും അറിഞ്ഞും പേര് ചൊല്ലി വിളിച്ചും മണത്തു നോക്കിയും ആസ്വദിച്ചുള്ള പഠനത്തിനുള്ള അവസരം ഒരുക്കലാണ് ജൈവവൈവിധ്യയോദ്യാനത്തിന്റെ കാതലായ ലക്‌ഷ്യം.