സംസ്ഥാന മിഷന്റെ ചുമതലകൾ
  • മിഷൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും സുഗമമായ പ്രവർത്തനത്തിന് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക.
  • വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും ഏകോപനം ഉറപ്പാക്കുക
  • സംസ്ഥാനതല കർമസേന തയ്യാറാക്കുന്ന മിഷൻ രേഖകൾ പരിശോധിച്ചു അംഗീകാരം നൽകുക.
  • സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉൾപ്പടെ അധികവിഭവ സമാഹാരണത്തിനുള്ള സാധ്യതകൾ കണ്ടെത്തുക.
  • മേൽനോട്ട- നിരീക്ഷണ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.
  • അംഗീകൃത കർമപദ്ധതികൾ നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട നിർവഹണ ഏജൻസികൾക്കു മാർഗനിർദേശം നൽകുക.
  • മിഷൻ പ്രവർത്തനങ്ങൾക്ക് മികച്ച ആസൂത്രണ-നിർവഹണ സഹായം ലഭിക്കുന്നു എന്ന് ഉറപ്പാക്കുക
സംസ്ഥാനതല കർമസേനകളുടെ ചുമതലകൾ

പൊതുചുമതലകൾ:

  • മിഷന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കുക, പ്രവര്‍ത്തന മാര്‍ഗ്ഗരേഖ തയ്യാറാക്കുക, സാങ്കേതിക സഹായം നല്‍കുക മുതലായവ.
  • ദൗത്യരേഖ (Mission Document) തയ്യാറാക്കുക.
  • സംസ്ഥാന മിഷന്റെ മേല്‍നോട്ടത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
  • വിവിധ തലങ്ങളിലുളള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുക.
  • മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കേണ്ടതായ സാങ്കേതിക വിദഗ്ദ്ധര്‍, കണ്‍സള്‍ട്ടന്റുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവരെ കണ്ടെത്തി നിയോഗിക്കുന്നതിനുളള ശുപാര്‍ശ നല്‍കുക (ഇപ്രകാരം നിയോഗിക്കുന്നതിന് എംപവേര്‍ഡ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്).
  • ജില്ലാതല കര്‍മ്മസേനകളുടെയും റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുക, അവയെ ശാക്തീകരിക്കുക.
  • കൃത്യമായ ഇടവേളകളില്‍ സംസ്ഥാന മിഷന്‍ യോഗങ്ങള്‍ ചേരുന്നതിന് നടപടി സ്വീകരിക്കുക.
  • സംസ്ഥാന മിഷന്റെ/എംപവേര്‍ഡ് കമ്മിറ്റിയുടെ/സര്‍ക്കാരിന്റെ അനുമതി ആവശ്യമായ സംഗതികളില്‍ പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കുക.
  • മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി ഡോക്യുമെന്റേഷന്‍ നടത്തുക, ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • ഗവേഷണ-വികസന, പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ആവിഷ്‌കരിക്കുക.
  • സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുള്ള വിദഗ്ദ്ധരുടെ സംഘത്തെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കണ്ടെത്തി ചുമതല നിറവേറ്റുന്നതിന് പ്രാപ്തരാക്കുക.
  • തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുമായി അനുയോജ്യമായ സമന്വയവും ഏകോപനവും സാധ്യമാക്കുക.
  • മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും നടത്തിപ്പു കാര്യങ്ങളെക്കുറിച്ചും ക്രമമായ ഇടവേളകളില്‍ റിപ്പോര്‍ട്ടുകളും അവലോകന വിവരങ്ങളും സംസ്ഥാന മിഷനും എംപവേര്‍ഡ് കമ്മിറ്റിക്കും മിഷന്‍ മോണിറ്ററിംഗ് ടീമിനും സമര്‍പ്പിക്കുക.

പ്രത്യേക ചുമതലകൾ:

  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള നടപടികളെടുക്കുക.
  • പുനരുജ്ജീവിപ്പിക്കേണ്ട വിദ്യാലയങ്ങളെ മാനദണ്ഡങ്ങളുടെ പിൻബലത്തിൽ തെരെഞ്ഞെടുത്തു അവയുടെ സാമൂഹിക പ്രസക്തി വർധിപ്പിച്ചു മികവിന്റെ കേന്ദ്രങ്ങളാക്കി ലോകോത്തര മാതൃകയിൽ വികസിപ്പിക്കുന്നതിന് ഗുണമേന്മയും സ്ഥലകാല പ്രസക്തിയുള്ളവയുമായ വിദ്യാലയ വികസന രേഖ തയ്യാറാക്കുന്നതും അവ നടപ്പാക്കുന്നതുമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്യണം.
  • സ്കൂൾ വളപ്പുകൾ വിദ്യാർത്ഥി സൗഹൃദമാക്കി ആവശ്യത്തിന് കെട്ടിടങ്ങളും മറ്റു പശ്ചാത്തല സൗകര്യങ്ങളും ഉറപ്പാക്കുന്ന മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കാനും അംഗീകാരത്തിനുമുള്ള പൊതുമാർഗ്ഗരേഖ തയ്യാറാക്കി അവതരിപ്പിക്കുക
  • വ്യത്യസ്ത സാമൂഹിക സാമ്പത്തിക സാംസ്കാരിക പശ്ചാത്തലത്തിൽ നിന്ന് വരുന്ന കുട്ടികളുടെ പഠന വേഗതയ്ക്കും ബൗദ്ധിക നിലവാരത്തിനും ഉതകുന്ന തരത്തിൽ കുട്ടികളെ ഏവരെയും ഉൾപെടുത്തിക്കൊണ്ടും അവർക്കെല്ലാം ഇടം ലഭിക്കുന്ന രീതിയിലും ഒരു യൂണിവേഴ്സൽ ഡിസൈൻ ഓഫ് ലേർണിംഗ് എന്നറിയപ്പെടുന്ന പഠനരീതി രൂപകൽപ്പന ചെയ്തു നടപ്പാക്കുക.
  • ഒന്ന് മുതൽ എട്ടുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും പ്രത്യേകം പാഠ്യലക്ഷ്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച കുട്ടികൾക്കും പഠനവിഷയങ്ങളിലെ വൈവിധ്യവും ആർജ്ജവും, സാമൂഹ്യ രംഗത്തെ ധാരണ, പരിസ്ഥിതി ജ്ഞാനം, ഭാഷ ജ്ഞാനം, ആശയ വിനിമയ നൈപുണി തുടങ്ങിയവയെല്ലാം സംയോജിപ്പിച്ചു കുട്ടികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന പ്രക്രിയാധിഷ്ഠിതമായ ജനകീയ വിദ്യാഭ്യാസ മാതൃക എന്ന അധ്യാപന രീതി രൂപ കൽപ്പന ചെയ്ത് നടപ്പിലാക്കുക.
  • മികവിന്റെ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങളെ മാറ്റുനതിനു ആവശ്യമായ ഐ ടി അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഓരോ കുട്ടിക്കും കണ്ടും കേട്ടും പ്രവർത്തനങ്ങളിലേർപ്പെട്ടും പഠിക്കുന്നതിനു വേണ്ടിയുള്ള പഠനബോധന രീതികളും പഠനോപാധികളും ഇന്റർനെറ്റ് കണക്റ്റിവിറ്റി, ആവശ്യമായ വിവരസാങ്കേതികവിദ്യ സങ്കേതങ്ങൾ എന്നിവയും ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുക.
  • ഒരു വിദ്യാലയത്തിനകത്തു പ്രവർത്തിക്കുന്ന എൽ.പി., യു.പി., ഹൈസ്കൂൾ, ഹൈർസെക്കന്ഡറി വിഭാഗങ്ങളുടെ ഏകോപിതമായ പ്രവർത്തനങ്ങളിലൂടെ വിദ്യാലയ മികവിനുള്ള നടപടികൾ നിർദ്ദേശിക്കുക. ഓരോ തലത്തിലും തനതായി വേണ്ടുന്ന ആവശ്യങ്ങൾ അനുസരിച്ചായിരിക്കണം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. ഉയർന്ന തലത്തിൽ മാത്രം അഡ്മിഷൻ നടത്തുന്ന സ്കൂളുകളിൽ സമീപത്തുള്ള ഫീഡർ സ്കൂളുകളെയും പരിഗണിക്കേണ്ടതാണ്
  • സ്കൂൾതല പ്രവർത്തനങ്ങളുടെ ദിശാഗതി നിയന്ത്രണത്തിനും ആവശ്യമായ ഇടപെടലുകൾക്കുമുള്ള ഉദ്യോഗസ്ഥ സംവിധാനം വിന്യസിക്കുക.
  • എയ്ഡഡ് സ്കൂളുകളുടെ വികസനത്തിന് സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റികൾ,പി ടി എ, പൂർവ്വ വിദ്യാർത്ഥി സംഘടന എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു കർമ്മ പദ്ധതി തയ്യാറാക്കി നടപ്പാക്കുക.
  • സർക്കാർ വിദ്യാലയങ്ങളുടെ വിഭവസമാഹരണത്തിനും വിദ്യാലയത്തിലെ ഭൗതിക-അക്കാദമിക വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിനും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റികൾ, പി ടി എ, പൂർവ വിദ്യാർത്ഥി സംഘടനകൾ എന്നിവയുടെ സഹകരണം തേടുന്നതിനുള്ള നടപടികൾ എടുക്കുക.
  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും ഏജൻസികളുടെയും വിവിധതലങ്ങളിൽ പണിയെടുക്കുന്നവർക്കു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യങ്ങളും മാർഗങ്ങളും സംബന്ധിച്ച പൂർണ്ണമായ അവബോധം സൃഷ്ടിക്കുക.
  • വിവിധ സ്ഥാപനങ്ങളുടെ ഏകോപിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള ഭരണപരമായ സംവിധാനം ഉണ്ടാക്കുക.
  • മിഷന്റെ സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെയുള്ള പ്രവർത്തനങ്ങളുടെ മോണിറ്ററിങ്ങിനും നടത്തിപ്പിനുമുള്ള ലേണിങ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം നടപ്പിൽ വരുത്തുക.
സംസ്ഥാന മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിന്റെ ചുമതലകള്‍:
  • കർമസേനകളുടെ ചുമതലകള്‍ കാര്യക്ഷമമായും സമയബന്ധിതമായും നിറവേറ്റുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുക.
  • കർമസേന അംഗങ്ങള്‍ക്ക് ചുമതലകള്‍ വിഭജിച്ച് നല്‍കുക, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക
  • മിഷന്‍ ഗ്രൂപ്പിലും എംപവേര്‍ഡ് കമ്മിറ്റിയിലും തീരുമാനമെടുക്കേണ്ട വിഷയങ്ങള്‍ക്ക് വിശദമായ പ്രൊപ്പോസലുകള്‍ കർമസേനയുടെ സഹായത്തോടെ തയ്യാറാക്കി സമര്‍പ്പിക്കുക.
  • ജില്ലാതല കർമസേനകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി അവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട ഇടപെടല്‍ നടത്തുക.