വിപുലമായ വായനാനുഭവങ്ങൾ സൃഷ്ടിക്കൽ പഠനപ്രവത്തനങ്ങളുടെ അനിവാര്യ ഭാഗമാണ്. വായനയെ പ്രോത്സാഹിപ്പിക്കലും സാംസ്കാരികമായി ഉയർന്ന അവബോധമുള്ള ജനതയായി ഭാവി കേരളത്തെ രൂപപ്പെടുത്തലും ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രവർത്തനമാണ് വായനയുടെ വസന്തം. സ്കൂൾ ലൈബ്രറികളെ ശാക്തീകരിക്കലാണ് ഈ പരിപാടിയുടെ ആദ്യപടി. ഒന്നാം ഘട്ടത്തിൽ മുഴുവൻ ഹൈസ്കൂളുകളിലും മെച്ചപ്പെട്ട ലൈബ്രറികൾ സജ്ജമാക്കും. ഒപ്പം എല്ലാ യു.പി.സ്കൂളിലും ഓരോ ക്ലാസ് മുറിയിലും ലൈബ്രറി ഒരുക്കും. രണ്ടാം ഘട്ടത്തിൽ വായനാ പരിപോഷണ പദ്ധതികൾ നടപ്പിലാക്കി മികച്ച വായനക്കാരെ സൃഷ്ടിക്കാനുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കും.