പ്രീ-സ്കൂൾ മുതൽ പ്ലസ്ടു തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരത്തിലുള്ള പഠന ബോധന സൗകര്യങ്ങൾ ഉറപ്പാക്കുന്ന സാങ്കേതികവിദ്യ സൗഹൃദ ക്ലാസ് മുറികൾ, ലബോറട്ടറി, ലൈബ്രറി, കലാ-കായിക പഠനസൗകര്യങ്ങൾ തുടങ്ങിയ ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഓരോ പൊതുവിദ്യാലയത്തിലും ഉറപ്പാക്കുക.
വിദ്യാഭ്യാസരംഗത്തെ കൂട്ടായ മുന്നേറ്റത്തോടൊപ്പം വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട അറിവും നൈപുണികളും കഴിവിനനുസരിച്ചു നേടിയിട്ടുണ്ടോ എന്ന് നിശ്ചിത ഇടവേളകളിൽ വിലയിരുത്തി, കുറവുണ്ടെങ്കിൽ പരിഹരിക്കുന്നതിനാവശ്യമായ പഠന-ബോധന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഏജൻസികളുടെ ഏകോപിതമായ പ്രവർത്തനങ്ങളിലൂടെ ഒരു അധ്യയന വർഷത്തെ കുറഞ്ഞത് 200 പ്രവൃത്തിദിനങ്ങളും ഓരോ വിദ്യാർത്ഥികളുടെയും കഴിവിന്റെ പരമാവധിയിൽ എത്തിക്കുന്നതിനുതകുന്ന തരത്തിൽ വിദ്യാർത്ഥി കേന്ദ്രീകൃതമായ ഇടപെലുകളിലൂടെ വിനിയോഗിക്കുക.
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ ഒന്നാം തരം മുതൽ പ്ലസ് ടു വരെ മികവിന്റെ കേന്ദ്രങ്ങളാക്കുക. ജനപങ്കാളിത്തത്തോടെ എയ്ഡഡ് വിദ്യാലയങ്ങൾ നവീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. നവീകരിക്കുന്നതിനായി സ്കൂൾ തലത്തിൽ ചെലവിടുന്നതിനു തുല്യമായി പരമാവധി ഒരുകോടി രൂപ പരിധി വെച്ചു സർക്കാർ നൽകും.