കാസർഗോഡ് ജില്ലയിൽ വിദ്യാകിരണം മിഷൻ്റെ നേതൃത്വത്തിൽ ചെറുവത്തൂർ സബ് ജില്ലയിലെപീലിക്കോട് ഗ്രാമപഞ്ചായത്തിൽ ശിശു സൗഹൃദ ഗണിതശാസ്ത്ര പഠനം – മഞ്ചാടി ഗണിത പദ്ധതിയുടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഉദ്ഘാടനം എംഎൽഎ എം. രാജഗോപാലൻ നിർവഹിച്ചു. പീലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി അധ്യക്ഷയായ ചടങ്ങിൽ വിദ്യാകിരണം മിഷൻ അസിസ്റ്റൻറ് കോഡിനേറ്റർ ഡോ. സി രാമകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. വിദ്യാകിരണം ജില്ലാ കോഡിനേറ്റർ എം സുനിൽകുമാർ, വി.വി. സുലോചന, ഡോ രഘുറാംഭട്ട് , രമേശൻ പുന്നത്തിരിയൻ, ടി പ്രകാശൻ, എ ഗിരീഷ് ബാബു, കെ കെ ശിവദാസൻ, ഇ കെ ഷാജി, ഡോ. അമൃത എന്നിവർ സംസാരിച്ചു. പീലിക്കോട് ക്ലസ്റ്ററിലെ മഞ്ചാടി പദ്ധതി നടപ്പിലാക്കുന്ന 11 സ്കൂളുകളിലെ മഞ്ചാടി പഠന ക്ലാസ് മുറികൾ പീലിക്കോട് പഞ്ചായത്തിലെ 58 സ്കൂളുകളിൽ നിന്നുള്ള ഗണിത അധ്യാപകർ സന്ദർശിക്കുകയുണ്ടായി. അവിടെ നിന്നും മനസ്സിലാക്കിയ അനുഭവങ്ങൾ അവർ ശില്പശാലയിൽ പങ്കുവച്ചു.
