കാലത്തിനനുസരിച്ചുള്ള കരിക്കുലം പരിഷ്കരണമാണ് അക്കാദമിക മികവിന്റെ ഭൂമിക. അതിന്മേലുള്ള പരിശ്രമഫലമായി തകർന്നു കിടക്കുന്ന കാർഷിക, പാരിസ്ഥിതിക, സാംസ്കാരിക, ആരോഗ്യ മേഖലകളുടെ ഉണർവ്വിനു വേണ്ടി, വരും തലമുറകളെ പ്രാപ്തമാക്കുക എന്നതാണ് പരിഷ്കരണ രീതി ശാസ്ത്രം.

അധ്യാപകരെ മാറ്റത്തിനനുസരിച്ച് പരിശീലിപ്പിക്കുക എന്നതാണ് അടുത്ത ഘട്ടം. തുടർന്ന് ഇവർക്കെല്ലാം ആധുനിക രീതിയിലുള്ള ഐടി പരിശീലനം നൽകപ്പെടുന്നു. കാരണം ക്ലാസ്സുകള്‍ പൂർണ്ണമായും സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്സുകളായി മാറുകയാണ്. ഓരോ വിഷയത്തിലും ഐടി എങ്ങനെ ഉപയോഗിക്കാമെന്ന് അധ്യാപകന് ബോധ്യം വന്നാല്‍ വിഷയ പഠനത്തിന്റെ സാധ്യത അനന്തമാകും. ക്ലാസ്സുമുറികള്‍ ആധുനിക പഠനത്തിന്റെ കേന്ദ്രങ്ങളായി മാറണം. കൈറ്റിന്റെ നേതൃത്വത്തിലായിരിക്കും മുഴുവന്‍ അധ്യാപകർക്കുമുള്ള ഐടി പരിശീലനം. ഒന്നു മുതല്‍ പത്ത് വരെയുള്ള മുഴുവന്‍ അധ്യാപകർക്കും ആധുനിക രീതിയിലുള്ള പരിശീലനം നൽകുന്നതാണ് പദ്ധതി. സമഗ്ര ശിക്ഷ കേരളത്തിനാണ് ഇതിന്റെ ചുമതല. ഹയർ സെക്കണ്ടറിയിലും വൊക്കേഷണല്‍ ഹയർ സെക്കണ്ടറിയിലും സമാനമായ പരിശീലനങ്ങള്‍ നടക്കും. ഓരോ വിഷയപഠനത്തിനും ഐടിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തും.

അക്കാദമികരംഗ വികസനപദ്ധതിയിൽ പരിഗണിക്കാവുന്ന പ്രവർത്തനങ്ങൾ:
  • ഭാഷാശേഷി വികസനം
  • ഗണിതശേഷി വികസനം
  • ഇംഗ്ലീഷ് പഠന പരിപോഷണം
  • ശാസ്ത്ര പോഷണ പരിപാടി
  • വായനാ പരിപോഷണം
  • ലൈബ്രറി ശാക്തീകരണം
  • ലബോറട്ടറി ആധുനിവത്ക്കരിക്കൽ
  • പ്രതിഭപോഷണ പരിപാടി
  • നാടകക്കളരി
  • ജൈവവൈവിധ്യ പാർക്ക്
  • സാഹിത്യ പോഷണ പരിപാടികൾ
  • പഠനയാത്രകൾ
  • സെമിനാറുകൾ
  • കലാ-കായികമേള
  • ഐടി പരിശീലനം
  • അധ്യാപക ശാക്തീകരണ പരിപാടികൾ
  • ക്ലാസ് പി.ടി.എ. സജീവമാക്കൽ
  • സ്കൂൾപത്രം /മാസിക
  • പ്രവൃത്തി പരിചയ പഠനം
  • ഒന്നാംക്ലാസ് ഒന്നാംതരം
  • എസ്.ആർ.ജി. ശാക്തീകരണം
  • ശാസ്ത്രാഭിരുചി വളർത്തൽ
  • പച്ചക്കറിതോട്ടം
  • രചനാ ശില്പശാല
  • അഭിമുഖങ്ങൾ
  • മെഡിക്കൽ ക്യാമ്പ്
  • പോഷകാഹാര പരിപാടി
  • പാവനാടക പരിശീലനം / ശില്പശാല
  • ഗണിതലാബ്, ഗണിതാന്തരീക്ഷമൊരുക്കൽ
  • ഭാഷാലാബ്
  • ബാല
  • ബ്ലോഗ്
  • ടേം മൂല്യനിർണ്ണയം, നിരന്തര വിലയിരുത്തൽ
  • ദിനാചരണം
  • കായികപഠനം
  • ഗവേഷണാത്മക പ്രവർത്തനങ്ങൾ