നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഒരു ബഹുജന പരിപാടിയായി വളർന്നു കഴിഞ്ഞു. “ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശം” എന്ന കാഴ്ചപ്പാട് സാർത്ഥകമാക്കുന്നതിനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി ഭൗതിക സൗകര്യവികസനം, ഗുണത ഉറപ്പാക്കാനാവശ്യമായ അക്കാദമിക പ്രവർത്തനങ്ങൾ, സ്കൂളും ക്ലാസ് മുറികളും സാങ്കേതികവിദ്യാ സൗഹ്യദമാക്കൽ, സമൂഹപങ്കാളിത്തം ഉറപ്പാക്കൽ എന്നിവയൊക്കെ നടന്നു വരുന്നു. പൊതുവിദ്യാലയങ്ങളുടെ വിശ്വാസ്യതയും വർധിച്ചു. 3.42 ലക്ഷം കുട്ടികളാണ് കഴിഞ്ഞ രണ്ടു വർഷമായി മുൻവർഷങ്ങളേക്കാൾ അധികമായി എത്തിച്ചേർന്നത്. 

അടിസ്ഥാന സൗകര്യ വികസനം ആദ്യഘട്ടം

ഭൗതിക സാഹചര്യങ്ങൾ:

കിഫ്ബി സഹായത്തോടെ

  • 141 വിദ്യാലയങ്ങൾക്ക് 5 കോടി
  • 395 വിദ്യാലയങ്ങൾക്ക് 3 കോടി
  • 444 വിദ്യാലയങ്ങൾക്ക് 1 കോടി
  • പദ്ധതി വിഹിതത്തിലൂടെ 362 വിദ്യാലയങ്ങൾക്ക് കെട്ടിടങ്ങൾ
  • നബാർഡ് സ്ട്രീമിൽ 52 വിദ്യാലയങ്ങൾക്ക് 104 കോടി
  • എയ്ഡഡ് വിദ്യാലയങ്ങൾക്ക് ചാലഞ്ച് ഫണ്ട്

ക്ലാസ്സ് മുറികളും സ്കൂളുകളും സാങ്കേതികവിദ്യാസൗഹൃദം ആയി.

  • 8 മുതൽ 12 വരെ 45,000 ക്ലാസ്സ്മുറികൾ ഹൈടെക് ആക്കി.
  • 59,772 ലാപ്ടോപ്പുകൾ
  • 43,422 മൾട്ടിമീഡിയ പ്രൊജക്ടറുകൾ
  • 13,798 ബ്രോഡ്ബാൻഡ് കണക്ഷനുകൾ
  • 4,578 DSLR ക്യാമറകൾ
  • 4,206 ടെലിവിഷനുകൾ
  • 4,576 വെബ്ക്യാമറകൾ
  • പ്രൈമറി വിദ്യാലയങ്ങളും ഈ അദ്ധ്യയന വർഷത്തോടെ ഹൈടെക് ആയി മാറുന്നു.

 

അക്കാദമിക പ്രവർത്തനങ്ങൾ:

  • വേനലവധിക്ക് മുമ്പ് അടുത്തവർഷത്തെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക്
  • എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക മാസ്റ്റർപ്ലാനും പ്രവർത്തന പദ്ധതികളും
  • കുട്ടികളുടെ പഠനത്തെളിവുകളുമായി പഠനോത്സവങ്ങൾ
  • മലയാള ഭാഷയിൽ മുന്നേറാൻ ‘മലയാളത്തിളക്കം’
  • ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ‘ഹലോ ഇംഗ്ലീഷ്’
  • ഹിന്ദി പഠനം മികവുള്ളതാക്കാൻ ‘സുരീലീ ഹിന്ദി’
  • കുട്ടികളുടെ പ്രതികളെ കണ്ടെത്താനും വികസിപ്പിക്കാനും “ടാലന്റ് ലാബ്”
  • പരിസ്ഥിതി അവബോധം വികസിപ്പിക്കാനും ക്യാമ്പസിനെ നല്ലൊരു പഠന കേന്ദ്രമാക്കാനും ‘ജൈവവൈവിധ്യ ഉദ്യാനങ്ങൾ’ .
  • വിദ്യാലയങ്ങളിൽ ‘ശാസ്ത്ര പാർക്കുകൾ’, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി ‘ശാസ്ത്രപഥം ക്യാമ്പുകൾ’
  • പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് ‘ശ്രദ്ധ’ പൊതു പ്ലാറ്റ്‌ഫോം
  • ഗണിതപഠനത്തിനായി “ഗണിതവിജയം”
  • എല്ലാവരേയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസത്തിനായി സവിശേഷ ശ്രദ്ധയോടെ ഭിന്ന ശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങൾ
  • ദ്യശ്യപരിമിതിയുള്ള വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പാഠപുസ്തകം
  • കാലത്തിനൊത്ത് സജജമാകാൻ അധ്യാപകർക്ക് പരിശീലനങ്ങൾ
  • സമഗ്ര പ്രവർത്തനത്തിനായി ഹയർസെക്കന്ററി അധ്യാപകർക്ക് ദശദിന റസിഡൻഷ്യൽ ക്യാമ്പുകൾ
  • സാങ്കേതികവിദ്യാ പഠനത്തിനായി ‘സമഗ്ര’ പോർട്ടൽ
  • അധ്യാപകർക്ക് സ്കൂൾ മാനേജ്മെന്റിൽ സവിശേഷ പരിശീലനം
  • വിദ്യാർത്ഥികളുടെ സർഗ്ഗവികാസത്തിനായി ‘ലിറ്റിൽ കൈറ്റ്സ് സ്കൂൾ’
  • വിവരങ്ങൾ വിരൽത്തുമ്പിൽ ‘സമേതം’ പോർട്ടൽ
  • വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ “വായനയുടെ വസന്തം”, സ്കൂൾ, ക്ലാസ് മുറി ലൈബ്രറികൾ
  • കുട്ടികളുടെ അറിവും, കഴിവും, നൈപുണികളും പൊതുസമൂഹത്തോട് ആത്മവിശ്വാസത്തോടെ നിർഭയമായി പങ്കുവെക്കുവാൻ പ്രാപ്തരാക്കുന്ന പഠനോത്സവങ്ങൾ