പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ രംഗത്തെ ഒന്നാം തലമുറ പ്രശ്നങ്ങളായ പ്രാപ്യതയും പഠനതുടർച്ചയും വലിയ അളവിൽ പരിഹരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം രണ്ടാം തലമുറ പ്രശ്നങ്ങളായ ഗുണമേന്മാ വിദ്യാഭ്യാസവും തുല്യതയും ഉറപ്പാക്കലാണ് ഇനി നമ്മുടെ മുന്നിലുള്ള അടിയന്തിര കടമ.
നവകേരള സ്വപ്നങ്ങൾക്ക് അനുഗുണമാകും വിധം ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസക്രമം പടുത്തുയർത്തേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ലോകത്തെവിടെയുമുള്ള സമപ്രായക്കാരോട് സംവദിക്കാനുള്ള അറിവും, കഴിവും, നൈപുണിയും നമ്മുടെ കുട്ടികൾക്കും ഉണ്ടാകണം. ഇതിനെല്ലാം കഴിയും വിധം പൊതു ഇടമായ പൊതുവിദ്യാലയങ്ങളെ പരിവർത്തിപ്പിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വഴി ചെയ്യുന്നത്.
സംസ്ഥാന മിഷൻ നേതൃത്വം
മാതൃക പ്രവർത്തനങ്ങൾ
ഹരിതവിദ്യാലയം റിയാലിറ്റി ഷോ
വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മുന്നേറ്റത്തിനുതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും അല്ലാതെയും കേരത്തിലെ വിദ്യാലയങ്ങൾ നടപ്പാക്കി വരുന്നുണ്ട്. സുസജ്ജമായ ഭൗതിക സാഹചര്യങ്ങൾ നിർമ്മിക്കുന്നതിനോടൊപ്പം തന്നെ […]
ബയോഡൈവേഴ്സിറ്റി പാർക്കുകൾ
ബയോഡൈവേഴ്സിറ്റി പാർക്കുകൾ സ്ഥാപിക്കുന്ന സ്കൂളുകൾക്ക് അവാർഡ്
മികച്ച ഉച്ചഭക്ഷണ പദ്ധതി
മികച്ചരീതിയില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകൾക്ക് അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് നല്കുന്ന ഉച്ചഭക്ഷണത്തിലെ വൈവിധ്യം, വൃത്തി, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഡ്രയിനേജ് തുടങ്ങിയ ഘടകങ്ങളും മറ്റും വിലയിരുത്തിയാണ് മികച്ച […]
അക്കാദമികമികവ് വിദ്യാലയമികവ്
സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമനുസരിച്ച് പൊതുവിദ്യാലയങ്ങളെ മാറ്റിയെടുക്കുകയെന്ന വിപുലമായ ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കുന്നത്. പൊതുവിദ്യാലയങ്ങളെയും വിദ്യാഭ്യാസപ്രവർത്തനങ്ങളെയും സ്നേഹിക്കുകയും മെച്ചപ്പെടുത്താനാഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും -ജനപ്രതിനിധികൾ, പ്രാദേശിക ഭരണകൂടങ്ങൾ, […]
മികവിന്റെ കേന്ദ്രങ്ങൾ
സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലെ 141 സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകുന്നു. പൊതുവിദ്യാലയങ്ങൾ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി ഒരു സ്‌കൂളിന് 5 കോടി കിഫ്‌ബി ഫണ്ടിങ്ങിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൗതികസാഹചര്യം, അക്കാദമിക് സാഹചര്യം എന്നീ മേഖലകളിൽ സ്‌കൂളുകളെ ഉയർത്താനും പദ്ധതി ലക്ഷ്യമിടുന്നു.
ഗവ. & എയ്ഡഡ് സ്കൂളുകൾ
ഹൈസ്കൂൾ, HSS, VHSE
ഹൈടെക് ക്ലാസ്റൂമുകൾ
ഗാലറി
[slide-anything id=’2410′]