“കൂടുകൂട്ടാം ചങ്ങാതി “അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്തുവരുന്ന ഇടുക്കി ജില്ലയിലെ ശാന്തൻപാറ പഞ്ചായത്തിൽ നിന്നും 17 കുട്ടികൾക്ക് ഇന്ന് ശാന്തൻപാറ ഗവ.ഹൈസ്കൂളിൽ പ്രവേശനം നൽകി. ഒറീസ്സാ, ബീഹാർ മുതലായ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണിവർ.സമഗ്ര ശിക്ഷ നെടുങ്കണ്ടം ബി.ആർ.സിയുടെ നേതൃത്വത്തിൽ നടന്ന പ്രവേശന ഉത്സവം നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡൻറ് ശ്രീ.റെജിപനച്ചിക്കൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി സരസ്വതി സെൽവം അധ്യക്ഷയായി.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ മുഖ്യ പ്രഭാഷണം നടത്തി.ഡി.പി.ഒ പി.കെ.ഗംഗാധരൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക്, പഞ്ചായത്തുതല ജനപ്രതിനിധികൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.