ഓട്ടിസം ബാധിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന പുതിയ പരിപാടിയാണ് ഓട്ടിസം പാർക്ക്. ഓട്ടിസം പാർക്കു നിലവിൽ വരുന്നതോടെ ഭിന്നശേഷിയുള്ള കുട്ടികളെ പൊതുധാരയിൽ എത്തിക്കാൻ കഴിയും. വിദ്യാഭ്യാസം, ആശയവിനിമയം, പെരുമാറ്റപ്രശ്നങ്ങൾ, ഫിസിയോതെറാപ്പി എന്നിവിടങ്ങളിൽ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്തുണ നൽകാനാണ് ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത്.
പൊതുവിദ്യാഭ്യാസരംഗം സാങ്കേതികവിദ്യ സൗഹൃദ വിദ്യാലയങ്ങൾ ആയി മാറുമ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾ പാർശ്വവൽക്കരിക്കപ്പെടുന്നത് ഒഴിവാക്കാനാനു ഓട്ടിസം പാർക്കുകൾ. ഇവിടെ കുട്ടികളെ പരിശീലിപ്പിക്കാൻ യോഗ്യതയുള്ള പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെയാണ് നിയമിച്ചിട്ടുള്ളത്.