അധ്യാപക സമൂഹത്തിന് കാലത്തിനനുസരിച്ച മാറ്റങ്ങള്‍, ഉച്ചഭക്ഷണ പരിപാടികൾക്ക് ഉചിതമായ മാറ്റങ്ങള്‍, കാമ്പസിനകത്തെ മുഴുവന്‍ പേർക്കും ഇൻഷുറൻസ് പരിരക്ഷ, ഏഷ്യയിലാദ്യമായി മുഴുവന്‍ വിദ്യാർത്ഥികൾക്കും, ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകതൊഴിലാളിക്കും ഇൻഷുറൻസ് നടപ്പിലാക്കുന്ന പദ്ധതി, തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സ്കൂളിനകത്ത് പഠനസുരക്ഷയോടൊപ്പം ജീവിത സുരക്ഷിതത്ത്വവും നൽകുക. ജൈവപച്ചക്കറി അതത് സ്കൂളില്‍ തന്നെ പരമാവധി ഉല്പാദിപ്പിക്കുവാനുള്ള പദ്ധതി, NCC, NSS, SCOUT, SPC, JRS തുടങ്ങിയവയുടെ ഏതെങ്കിലും ഒരു യൂണിറ്റ് എല്ലാ സ്കൂളുകളിലും ഉണ്ടാകും എന്ന കാര്യം ഉറപ്പുവരുത്തുക. എട്ട് വരെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി യൂണിഫോം വിതരണം ചെയ്യുക.
നവോത്ഥാന ആശയങ്ങളെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെക്കുറിച്ചും നിരന്തരമായ ബോധവത്ക്കരണ പരിപാടികള്‍ ഉണ്ടായിരിക്കും. ഓരോ കാമ്പസിന്റെയും സാധ്യതയ്ക്കനുസരിച്ച് കലാകായിക പരിപാടികളുടെ മാസ്റ്റര്‍ പ്ലാനുകളും തയ്യാറാക്കും. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടിയുടെ സമഗ്രവികസനമാണ് എന്നും വിദ്യാഭ്യാസത്തിന്റെ നിർവചനം മനുഷ്യനെ മനുഷ്യനാക്കി മാറ്റുക എന്നതാണെന്നും സമൂഹത്തിനെ മൊത്തം ബോധ്യപ്പെടുത്തുന്ന ബഹുജന ബോധവത്ക്കരണ മഹായജ്ഞമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സാമൂഹിക വികസന പദ്ധതിയിൽ കൂടി വിഭാവനം ചെയ്യുന്നു.
സാമൂഹിക വികസനപദ്ധതിയിൽ പരിഗണിക്കാവുന്ന പ്രവർത്തനങ്ങൾ:
- പി.ടി.എ.ശക്തിപ്പെടുത്തൽ
- എസ്.എം.സി, എസ്.സി.എം.സി. കാര്യക്ഷമമാക്കൽ
- വിദ്യാലയ വികസന സമിതി
- പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനം
- എസ്.എസ്.ജി
- എൽ.എസ്.ജി ബന്ധം
- ഗ്രന്ഥശാലകൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ പ്രവർത്തകർ, പൂർവാധ്യാപകർ, സഹകരണ സ്ഥാപനങ്ങൾ, വ്യവസായ ഗ്രൂപ്പുകൾ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തൽ
- ക്ലാസ് പി.ടി.എ. മാതൃകാപരമാക്കുന്നതിനുള്ള നടപടികൾ
- വിദ്യാലയ മികവുകൾ പൊതുസമൂഹവുമായി പങ്കിടൽ
- വിദ്യാലയ വിഭവങ്ങൾ സമൂഹത്തിനു കൂടി പ്രയോജനപ്പെടുത്തൽ
- റിസോർസ് മാപ്പിംഗ്