മലപ്പുറം : തുവ്വൂർ ഗ്രാമപഞ്ചായത്തിലെ നീലാഞ്ചേരി ഗവൺമെൻ്റ് ഹൈസ്കൂളിന് കേരള സർക്കാർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം – വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഹൈടെക് സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി പി ജസീറ അധ്യക്ഷയായ യോഗത്തിൽ വണ്ടൂർ നിയോജകമണ്ഡലം എം. എൽ. എ. എ പി അനിൽകുമാർ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി ജസീന, വൈസ് പ്രസിഡൻറ് കെ സുരേന്ദ്രൻ, ഹെഡ്മാസ്റ്റർ പ്രദീപ്കുമാർ മാട്ടറ, പി ടി എ പ്രസിഡണ്ട് ഹാരിസ് ബാബു പി കെ, എസ് എം സി ചെയർമാൻ കെ പി യൂസഫ്, സ്റ്റാഫ് സെക്രട്ടറി ഇ ജിതേഷ്, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ സുരേഷ് കോളശ്ശേരി പദ്ധതി വിശദീകരണം നടത്തി. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 3.90 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പത്ത് ക്ലാസ് മുറികളും, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ ഉൾപ്പെടുന്ന കെട്ടിടമാണ് നിർമ്മിക്കുന്നത്.