തൃശ്ശൂർ : ചാമക്കാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സർക്കാർ നടപ്പിലാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി കിഫ്‌ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആറു ക്ലാസ് മുറികളുള്ള ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. കായിക വകുപ്പ് മന്ത്രി വി. അബ്ദുൽ റഹ്മാൻ ഓഗസ്റ്റ് 13ന് നിർവഹിച്ചു. കൈപ്പമംഗലം എം എൽ എ ഇ.ടി ടൈസൺ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ജയ ടീച്ചർ സ്വാഗതം പറഞ്ഞു. ചാലക്കുടി എം പി ശ്രീ ബെന്നി ബഹനാൻ വിശിഷ്ട സാന്നിധ്യവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ചടങ്ങിലെ വിശിഷ്ടാതിഥിയുമായി. അടിസ്ഥാന വികസനത്തിലും വിദ്യാഭ്യാസത്തിലും വലിയ മേൽകൈ നേടാൻ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചു എന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റുന്നതാണ് നമ്മുടെ പൊതുവിദ്യാലയങ്ങൾ എന്നും മന്ത്രിചടങ്ങിൽ പറഞ്ഞു.