കേരള സർക്കാർ കായിക യുവജന കാര്യാലയം വഴി പെൺകുട്ടികൾക്കായി നടപ്പിലാക്കുന്ന ഗ്രാസ്റൂട്ട് ഫുട്ബോൾ പരിശീലന പദ്ധതിയായ “കിക്കോഫ് ” ന്റ എറണാകുളം ജില്ലയിലെ പരിശീലന കേന്ദ്രമായി തിരഞ്ഞെടുത്തത് എഡ് വേർഡ് മെമ്മോറിയൽ ഗവണ്മെന്റ് HSS ആണ്.
 
2009 2010, 2011 വർഷങ്ങളിൽ ജനിച്ച പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.
ആഴ്ചയിൽ 2 ദിവസമാണ് പരിശീലനം. എറണാകുളം ജില്ലയിലെ ഗവണ്മെന്റ്, എയ്ഡഡ്, അൺ എയ്ഡഡ്, CBSE, ICSE സ്കൂളുകളിൽ പഠിക്കുന്ന ഏത് കുട്ടിക്കും സെലക്ഷനിൽ പങ്കെടുത്ത് ക്യാമ്പിൽ അംഗമായി പരിശീലനം നേടി പോകാവുന്നതാണ്.
 
തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് 2 സെറ്റ് യൂണിഫോം , ബൂട്ട്, ഫുട്ബോൾ .കിറ്റ്, വാട്ടർബോട്ടിൽ, ഷിൻഗാഡ് , പരിശീലന ഉപകരണങ്ങൾ, പോഷകാഹാരം, ലൈസൻസുള്ള കോച്ചിന്റെയും, അസിസ്റ്റൻറ് കോച്ചിന്റെയും സേവനം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ സൗജന്യമായ് ഒരുക്കുന്നതാണ്. 
 
താൽപര്യമുള്ള കുട്ടികൾ www.sportskeralakick off.org എന്ന സൈറ്റിൽ ഈ മാസം 22 ന് മുമ്പായിരജിസ്റ്റർ ചെയ്യേണ്ടതാണ്.  
 
സെലക്ഷൻ 24.12 – 2019 ചൊവ്വ വൈകുന്നേരം 3 മണി
സ്ഥലം – EMGHSS ഗ്രൗണ്ട്
 
സെലക്ഷന് വരുമ്പോൾ ജനന സർട്ടിഫിക്കറ്റ് കോപ്പി, മൊബൈലിൽ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ എന്നിവ കൊണ്ടുവരേണ്ടതാണ്.