പടയണിയ്ക്ക് പേര് കേട്ട മംഗലത്തിൻ്റെ പാരമ്പര്യം പുതുതലമുറയ്ക്ക് പകർന്ന് നൽകാൻ സർഗവിദ്യാലയം പദ്ധതിയുമായി സമഗ്ര ശിക്ഷ കേരളം, ബി ആർ സി ചെങ്ങന്നൂർ.
പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും അതിൽ പ്രാദേശിക വിഭവങ്ങളെയും പൊതുസമൂഹത്തെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൽ ഫലവത്താക്കുന്നതിനും ആവിഷ്‌ക്കരിച്ചിരിക്കുന്ന നൂതന വിദ്യാഭ്യാസ പദ്ധതിയാണ് സർഗവിദ്യാലയം. ഇതിന്റെ ഭാഗമായി മംഗലം ജെ ബി സ്കൂളും ചെങ്ങന്നൂർ ബി ആർ സി യും ചേർന്ന് പടയണിയുടെ ചരിത്രവും ഐതിഹ്യവും അനുഷ്‌ഠാനങ്ങളും മനസ്സിലാക്കുന്നതിനും പ്രാദേശിക കലാകാരന്മാരെ പരിചയപ്പെടുന്നതിനും കുട്ടികളെ പടയണി പരിശീലിപ്പിക്കുന്നതിനുമായി ” സ്വന്തമാക്കാം പടയണിച്ചുവടുകൾ ” എന്ന പേരിൽ മാതൃകാപരമായ പ്രവത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 24 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് തൈമറവുംകര ദേവീവിലാസം പടയണി സംഘം പരിശീലങ്ങൾക്ക് നേതൃത്വം നൽകുന്നു.
പദ്ധതിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം ചെങ്ങന്നൂർ മുൻസിപ്പൽ ചെയർമാൻ ഷിബു രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു. എം എൽ എ സജി ചെറിയാൻ നിർവഹിച്ചു. എസ് എസ് കെ സംസ്ഥാന പ്രോജക്‌ട് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ മുഖ്യസാന്നിധ്യമായിരുന്ന ചടങ്ങിൽ എസ് എസ് കെ ആലപ്പുഴ ഡി പി ഒ എ സിദ്ധിഖ്, ചെങ്ങന്നൂർ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അനിൽകുമാർ, വാർഡ് കൗൺസിലർ സാജൻ ശാമുവേൽ, പൊതുവിദ്യാഭ്യാസസംരക്ഷണയജഞം ജില്ലാ കോർഡിനേറ്റർ എ കെ പ്രസന്നൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ബിന്ദു, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ജി കൃഷ്ണകുമാർ , പ്രോഗ്രാം ഓഫീസർമാരായ എം ഷുക്കൂർ, രജനീഷ് ഡി എം, വിൻസെൻറ്‌, എസ് എം സി ചെയർപേഴ്സൺ തുളസി സുരേന്ദ്രൻ, സ്കൂൾ വികസന സമിതി അംഗം ബാബു മാത്യു , പൂർവവിദ്യാർഥി സംഘടന കൺവീനർ എം എൻ രാമചന്ദ്രൻ ക്ലസ്റ്റർ കോർഡിനേറ്റർ എം എൻ വിനോദ്, പ്രഥമാധ്യാപിക സി എസ് സുമാദേവി എന്നിവർ പങ്കെടുത്തു. തുടർന്ന് പടയണി അവതരണം നടന്നു. മംഗലം പ്രദേശവാസികളുടെ പൂർണ്ണ സാന്നിധ്യം ചടങ്ങിൻ്റെ ശ്രദ്ധാകേന്ദ്രമായി.