കർമസമിതി യോഗം ചെയർമാൻ ശ്രീ ജാഫർ മാലിക് IAS ന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ KIIFB ഫണ്ട് ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളെയും അക്കാദമിക പ്രവർത്തനങ്ങളെയും പറ്റി വിശദമായ റിവ്യു നടന്നു.
500 ൽ പരം കുട്ടികൾ പഠിക്കുന്ന 66 സ്കൂളുകൾക്ക് 1കോടി അനുവദിച്ചതിന്റെ നിർമാണ ചുമതല കിലക്ക് കൈമാറി.
കൂടാതെ 34 സ്കൂളുകളിൽ പ്ലാൻ ഫണ്ട് ലഭിച്ചതിൽ 14 എണ്ണത്തിൽ പണി തുടങ്ങി .Gupsപത്തപ്പിരിയം പണി പൂർത്തിയാക്കി ഉടൻ ഉത്ഘാടനം ചെയ്യപ്പെടും.
5 കോടി, 3 കോടി പ്രവർത്തി നടക്കുന്ന 33 സ്കൂളുകളിൽ അക്കാദമിക നിലവാരം ഉയർത്താൻ വേണ്ടി ഡയറ്റിന്റെ സഹായത്തോടു കൂടി പ്രത്യേക പരിപാടികൾ സ്കൂൾ തലത്തിൽ ആ വിഷ്ക്കരിച്ച് നടത്തും. ഇതിനു വേണ്ടി ഈ സ്കൂളിലെ HM ,പ്രിൻസിപ്പാൾ, ടRGകൺവീനർ എന്നിവർക്ക് വേണ്ടി ഏകദിന ശില്പശാല നടത്തി.തുടർന്ന് ഒരു ദിവസം നീണ്ടു നിൽക്കുന്ന RP പരിശീലനവും നടക്കുകയുണ്ടായി.
മതിയായ എണ്ണം കുട്ടികളില്ലാത്ത 64 സ്കൂളുകളിലെ Hന, PTAപ്രസിഡണ്ട് എന്നിവരുടെ യോഗം വിളിച്ചു ചേർത്തു.ഈ സ്കൂളുകളിൽ ജനകീയ പങ്കാളിത്തത്തോടു കൂടി കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനാവശ്യമായ ഇടപെടൽ നടത്താനും മിഷൻ തീരുമാനിച്ചു.
ജില്ലയിൽ 6400 ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ക്ലാസ്സുമുറികൾ ഹൈ.ടെക് ആക്കി മാറ്റി. 1300 ഓളം പ്രൈമറി സ്കൂളുകൾക്ക് ഐ.ടി. ലാബ് നിർമിക്കുന്നതിനാവശ്യമായ ഐ.ടി.ഉപകരണങ്ങളുടെ വിതരണം പൂർത്തിയായി.സ്കൂൾ, പഞ്ചായത്ത്, നിയോജക മണ്ഡലം, അടിസ്ഥാനത്തിൽ സമ്പൂർണ ഐ ടി പ്രഖ്യാപനം നടത്താനും തുടർന്ന് മലപ്പുറം ജില്ലയെ സമ്പൂർണ ഡിജിറ്റലൈസഡ് ജില്ലയായും പ്രഖ്യാപിക്കും.
17 സബ് ജില്ലകളിലും മിനിമം ഒരു സ്കൂളെങ്കിലും സമ്പൂർണമായി ഹരിതവൽക്കരിക്കാനും സമ്പൂർണ ശുചിത്വ സ്കൂളാക്കി മാറ്റാനും തീരുമാനിച്ചു.ഇതിനു വേണ്ടി ശുചിത്വമിഷൻ, ഹരിത മിഷൻ എന്നിവയുടെ കൂടി സഹായം തേടാനും തീരുമാനിച്ചു.യോഗത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓഡിനേറ്റർ എം.മണി റിപ്പോർട്ടു വെച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ വി.ജഗൽ കുമാർ, VHSE AD. M ഉബൈദുള്ള, ഡയറ്റ് പ്രിൻസിപ്പാൾ പി.കെ.അബ്ദുൾ ഗഫൂർ, DPO ടി. രത്നകരൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, അസാപ് ജില്ലാ പ്രോജക്ട് മാനേജർ പി.അനീഷ് എന്നിവർ പങ്കെടുത്തു.