കൂനം ഗ്രാമീണ വായനശാല & ഗ്രന്ഥാലയം

തീയതി:07-01-2020

സമ്പൂർണ ക്ലാസ് റൂം ലൈബ്രറി

ഉദ്ഘാടനം ചെയ്തു

കൂനം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കൂനം എ.എൽ പി സ്കൂളിൽ ഒരുക്കിയ സമ്പൂർണ ക്ലാസ് റൂം ലൈബ്രറി തളിപ്പറമ്പ് MLA ശ്രീ ജെയിംസ് മാത്യു ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. നാട്ടിലെ മൺമറഞ്ഞു പോയവരുടെ ഓർമയ്ക്ക് സംഘടിപ്പിച്ച ഈ മാതൃകാപദ്ധതിയിൽ ഏകദേശം 30000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ പ്രത്യേകം തയ്യാറാക്കിയ അലമാരകളുമുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സ്കൂളിൽ സമ്പൂർണ്ണ ക്ലാസ് റൂം ലൈബ്രറി എന്ന പ്രവർത്തനം ഒരു ഗ്രന്ഥാലയം ഏറ്റെടുത്ത് നടത്തുന്നത്. ഗംഭീരവും മാതൃകാപരവുമെന്ന് ഗ്രാമീണ വായനശാലയുടെ പ്രവർത്തനത്തെ MLA വിലയിരുത്തി.

ശ്രീ പാലേരി ചാത്തു നായർ, കുമ്പക്കര അനന്തൻ നായർ, ഒറ്റപ്പുരയ്ക്കൽ നാരായണൻ നായർ, എ വി നാരായണൻ നായർ, കുമ്പക്കര രാമൻനായർ, അത്തിലാട്ട് ശ്രീദേവിയമ്മ, പി വി കുഞ്ഞപ്പൻ, വി പി മുരളീധരൻ, കെ ദാമോദരൻ മാസ്റ്റർ, കുണ്ടേരി കുഞ്ഞപ്പൻ എന്നിവരുടെ ഓർമയ്ക്കാണ് ലൈബ്രറികൾ സ്ഥാപിച്ചത് .നറുമലരുകൾ എന്ന പേരിൽ ഒരു സാമൂഹ്യ പ്രവർത്തകനും ഒരു ക്ലാസിലെ ലൈബ്രറി ഒരുക്കി

പരിപാടിയിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഐ വി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ വൈക്കത്ത് നാരായണൻ മാസ്റ്റർ മുഖ്യാതിഥിയായി. ശ്രീ എ.വി രമേശൻ, ശ്രീ ടി. വിനോദ്, ശ്രീ ഡി .ഗോവിന്ദൻ, ശ്രീ ആഷിഖ് ബഷീർ,’ശ്രീമതി കെ വി പ്രസീത എന്നിവർ ആശംസ നേർന്നു

കൂനം എ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി വി ബാലചന്ദ്രൻ മാസ്റ്റർ ലൈബ്രറി ഏറ്റുവാങ്ങി.

ഗ്രാമീണ വായനശാല സെക്രട്ടറി സി വി പ്രഭാകരൻ സ്വാഗതവും ലൈബ്രേറിയൻ വി നവനീത് നന്ദിയും പറഞ്ഞു.