പാലക്കാട്

സ്കൂൾ കോഡ് 20002
സ്ഥലം കൂറ്റനാട്
സ്കൂൾ വിലാസം കൂറ്റനാട് പി.ഒ, പാലക്കാട്
പിൻ കോഡ് 676519
സ്കൂൾ ഫോൺ 0466-2370084
സ്കൂൾ ഇമെയിൽ gvhssvattenad@gmail.com
സ്കൂൾ വെബ് സൈറ്റ് www.harisreepalakkad.org/gvhssvattenad
വിദ്യാഭ്യാസ ജില്ല ഒററപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല തൃത്താല

ചരിത്രം:

അപ്പർ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ൽ ഗവൺമെന്റ് ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ടു. ഹൈസ്ക്കൂളാക്കുന്നതിന് ആവശ്യമായ 3 ഏക്കർ സ്ഥലം സർവ്വശ്രീ. രാരിയം കണ്ടത്ത് ശങ്കരക്കുറുപ്പ്, പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണി നായർ എന്നീ വ്യക്തികളാണ് സൗജന്യമായി നൽകിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തിൽ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിർമ്മിച്ചു നൽകിയതിലൂടെയാണ് നാട്ടുകാരുടെ ചിര കാലസ്വപ്നമായിരുന്ന വട്ടേനാട് ഹൈസ്ക്കൂൾ നിലവിൽ വന്നത്. സർവ്വശ്രീ. കെ.പി.പത്മനാഭൻ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ ഇൻചാർജ്. 1964 മാർച്ചിൽ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷക്കിരുന്നു. 36% ആയിരുന്നു വിജയം. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്. എം (സമ്പൂർണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട് അപ്പർ പ്രൈമറിക്ക് 2 കെട്ടിടത്തിലോയി 19 ക്ളാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ചിത്രം ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 21059
സ്ഥലം പാലക്കാട്
സ്കൂൾ വിലാസം ബിഗ് ബസാർ , സിറ്റി പി.ഒ, പാലക്കാട്
പിൻ കോഡ് 678014
സ്കൂൾ ഫോൺ 0491-2500166
സ്കൂൾ ഇമെയിൽ bigbazarghss@gmail.com
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല പാലക്കാട്

ചരിത്രം:

പാലക്കാട് വലിയങ്ങാടിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ:

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 21039
സ്ഥലം പാലക്കാട്
സ്കൂൾ വിലാസം ചിറ്റൂർ കോളേജ് പി.ഒ, പാലക്കാട്
പിൻ കോഡ് 678104
സ്കൂൾ ഫോൺ 0492-3222540
സ്കൂൾ ഇമെയിൽ gbhssctr@gmail.com
സ്കൂൾ വെബ് സൈറ്റ് http://gbhsschittur.blogspot.com
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ചിറ്റൂർ

ചരിത്രം:

ചിറ്റൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ചിറ്റൂർ ബോയ്​സ് ഹയർ സെക്കണ്ടറി സ്കൂൾ. 1870-ൽ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചിററുർ പുഴയുടെ തീരത്ത് 1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ഇപ്പോൾ ഈ വിദ്യാലയത്തിൽ യു. പി, എച്ച്. എസ്, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ:

10.82 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയർ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണൻ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, ഇന്ററാക്ടീവ് ബോർഡുള്ള മൾട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബുകളിൽ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകരയ്ങ്ങൾ ലഭ്യമാണ്.

സ്കൂൾ കോഡ് 21027
സ്ഥലം നെന്മാറ
സ്കൂൾ വിലാസം നെന്മാറ. പി.ഒ, പാലക്കാട്
പിൻ കോഡ് 678508
സ്കൂൾ ഫോൺ 0492-3244556
സ്കൂൾ ഇമെയിൽ gbhssnma@gmail.com
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല കൊല്ലങ്കോട്

ചരിത്രം:

വേലയുടെ നാടായ നെന്മാറയിലെ ഒരു സ൪ക്കാ൪ വിദ്യാലയമാണ് ഗവൺമെന്റ് ബോയ്സ്‍ ഹയർ സെക്കണ്ടറി സ്കൂൾ. കൊച്ചി രാജാവ് 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലങ്കോട് ഉപ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

നെന്മാറയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ എല്ലാ ആവശ്യങ്ങളേയും യഥാവിധി നിറവേറ്റുന്നതിലും അറിവിന്റെ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്താനുളള വെമ്പലോടെ മുന്നോട്ടു വരുന്ന വിദ്യാ൪ത്ഥി വൃന്ദത്തിന്റ അറിവിനെ വിപുലപ്പെടുത്തുന്നതിലും അനുഷ്ഠിച്ചു പോന്ന പ്രശംസാ൪ഹമായ ഒരു മാതൃകാ വിദ്യലയമാണ് 1921ൽ ആരംഭിച്ച 'നെന്മാറ ഗവ:ബോയ്സ് ഹൈസ്കൂൾ'.

ഭൗതികസൗകര്യങ്ങൾ:

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ ഒറ്റൊറ്റമുറികളിലായി ക്ലാസുകൾ ഉളള ഏക വിദ്യാലയമാണിത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.