കാസർഗോഡ്
സ്കൂൾ കോഡ് | 11029 |
സ്ഥലം | മൊഗ്രാൽ |
സ്കൂൾ വിലാസം | മൊഗ്രാൽ പി.ഒ, കുമ്പള |
പിൻ കോഡ് | 671321 |
സ്കൂൾ ഫോൺ | 04998216300 |
സ്കൂൾ ഇമെയിൽ | 11029mogral@gmail.com |
സ്കൂൾ വെബ് സൈറ്റ് | http://11029gvhssmogral.blogspot.in |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
റവന്യൂ ജില്ല | കാസറഗോഡ് |
ഉപ ജില്ല | കുമ്പള |
ചരിത്രം:
1914 മുതൽ മൊഗ്രാൽ താലൂക്ക് ബോർഡിന്റെ കീഴിൽ ഒരു കന്നട സ്കൂൾ ആരംഭിക്കുകയും 1918-ൽ അത് നിർത്തുകയും ചെയ്തു. 1919 മുതൽ 1932 വരെ ബഹു. ശ്രീ മമ്മി സാഹിബിന്റെ മേൽനോട്ടത്തിൽ ഒരു എയ്‌ഡഡ് സ്‌കൂൾ നിലവിൽ വന്നു. ആ സന്ദർഭത്തിൽ 1929 ൽ അഹമ്മദ് മൊഗ്രലിന്റെ വീടിനോടനുബന്ധിച്ച് താലൂക്ക് ബോർഡിന്റെ കീഴിൽ ഒരു ഗേൾസ് സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. മുമ്പ് സഥാപിച്ച എയിഡഡ് സ്കൂൾ 1932 ൽ നിർത്തലാക്കിയതിനാൽ നിലവിലുണ്ടായിരുന്ന ഗേൾസ് സ്കൂൾ 1934 ൽ മാപ്പിള മിക്‌സഡ് സ്‌കൂളായി മാറി. പ്രസ്തുത സ്കൂൾ 1936-ൽ പഴയ പോസ്‌റ്റോഫീസിനു മുകളിൽ ആരംഭിച്ചു. പ്രസ്തുത സ്‌കൂളിന്റെ ആദ്യത്തെ ഏകധ്യാപകൻ ആയിരുന്നത് മൊഗ്രാൽകാരനായ ശ്രീ. T മമ്മുഞഞ്ഞി മാസ്ററാറായിരുന്നു. തുടർന്ന് District Board നിലവിൽ വന്നതിനു ശേഷം ഒന്ന് മുതൽ അഞ്ച് വരെ ക്ളാസ്സുകളുണ്ടായിരുന്ന പ്രസ്തുത സ്കൂൾ ഇപ്പോൾ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ആരംഭിച്ചു.
ഈ സ്‌കൂളിന് വേണ്ടി കെട്ടിടം നിർമ്മിച്ച് കൊടുത്തത് ശ്രീ എം സി മമ്മിസാഹിബായിരുന്നു. കുട്ടികളുടെ എണ്ണം കുടിയപ്പോൾ ഇവിടെ സഥലം തികയാതെ വന്നു. അങ്ങനെ ഗവണ്മെന്റ് സഥലത്ത് കെട്ടിടം നിർമ്മിക്കുവാൻ District Board തീരുമാനിച്ചു. കേരള സംസഥാന പിറവിക്കു ശേഷം 1957 ൽ ഈ സ്കൂൾ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു. അതിന് ശേഷം ഗവണ്മന്റ് സഥലത്ത് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. 1980 ജൂൺ മാസത്തിൽ ഈ സ്‌കൂളിനെ ഒരു ഹൈസ്‌കൂളായി ഉയർത്തിക്കൊണ്ടുള്ള വിജ്ഞാപനം വന്നു. ഹൈസ്കൂളിന് വേണ്ടിയുള്ള കെട്ടിടം നാട്ടുകാർ നിർമ്മിച്ച് നല്കണമെന്നായിരുന്നു വ്യവസഥ.അത് പ്രകാരം 14/06/1980 ൽ അന്നത്തെ P T A പ്രസിഡണ്ടും മുൻ മദ്രാസ് അസംബ്ളി മെമ്പറുമായ പരേതനായ M S മൊഗ്രാലിന്റെ അധ്യായക്ഷതയിൽ നാട്ടുകാരുടെ ഒരു വിപുലമായ യോഗം ചേർന്ന് ഹൈസ്കൂൾ കെട്ടിട നിർമ്മാണത്തിന് വേണ്ടി പരേതനായ M C അബ്ദുൽഖാദർ ഹാജി പ്രസിഡണ്ടും ശ്രീ പി.സി കുഞ്ഞിപക്കി ജനറൽ സെക്രട്ടറിയുമായ ഒരു 11 അംഗ കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റിയുടെ തീവ്രപരിശ്രമ ഫലമായി 13/07/1980 അന്നത്തെ കാസറഗോഡ് D E O ശ്രീമതി സുകുമാരി അമ്മ പ്രസ്തുത കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രസ്തുത കെട്ടിടത്തിലാണ് ഇപ്പോൾ നമ്മുടെ ഓഫീസ് റൂമും സ്റ്റാഫ് റൂമും പ്രവർത്തിക്കുന്നത്. 1983 ൽ കിഴക്കു ഭാഗത്തുളള കെട്ടിടത്തിന്റെ പിറകിൽ സിമന്റ് ഷിറ്റ് ഇട്ട മുന്ന് ക്ലാസ്സ് മുറികൾക്കുളള ഒരു കെട്ടിടം കൂടി P T A നിർമ്മിക്കുകയുണ്ടായി. 1991 ലാണ് നമ്മുടെ സഥാപനത്തിൽ V H S E Course തുടങ്ങുന്നത് .V H S E ക്ക് വേണ്ടി നാട്ടുകാരുടെ വക മൂന്ന് ക്ളാസ് മുറികളുളള ഒരു കെട്ടിടം കൂടി പണിയുകയുണ്ടായി. പ്രസ്തുത കെട്ടിടത്തിലാണ് V H S E ക്ളാസും ലാബും പ്രവർത്തിക്കുന്നത്. 1995 ൽ V H S E ക്ക് വേണ്ടി സർക്കാർ ഒരു ----------- നിർമ്മിക്കുകയുണ്ടായി. 08/07/1995 മഞ്ചേശ്വരം M L A ബഹു. ചേർക്കളം അബ്ദുളള ഉദ്‌ഘാടനം നിർവ്വഹിക്കുകയുണ്ടായി. 1999 - 2000 വർഷത്തിൽ കാസർഗോഡ് ജില്ലാപഞ്ചായത്ത് 4 ക്ളാസുകളുളള ഒരു കെട്ടിടത്തിനു അനുമതി നല്കുകയും മഞ്ചേശ്വരം M L A ബഹു. ചേർക്കളം അബ്ദുളള ഉദ്‌ഘാടനം നിർവ്വഹിക്കുകയും ചെയ്തു. 2000 - 2001 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനമാണ് ഇപ്പോൾ നടന്നത്.
ഭൗതികസൗകര്യങ്ങൾ:
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യു. പി. ക്ലാസ്സിനും പ്രത്യേകം ലാബ് സജ്ജമായി വരുന്നു. സംസ്ഥാന സർക്കാരിന്റെ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കുന്ന പദ്ധതിക്കു വേണ്ടി ഹൈസ്‌കൂളിലെയും ഹയർ സെക്കണ്ടറിയിലെയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ 19 റൂമുകൾ ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റി.
സ്കൂൾ കോഡ് | 12009 |
സ്ഥലം | കാസറഗോഡ് |
സ്കൂൾ വിലാസം | പെരിയ, കാസറഗോഡ് |
പിൻ കോഡ് | 671316 |
സ്കൂൾ ഫോൺ | 04672234340 |
സ്കൂൾ ഇമെയിൽ | 12009@gmail.com |
സ്കൂൾ വെബ് സൈറ്റ് | http://.org.in |
റവന്യൂ ജില്ല | കാസറഗോഡ് |
ഉപ ജില്ല | ബേക്കൽ |
ചരിത്രം:
1947-ൽ പ്രൈമറിയായി ആരംഭിച്ചു. 2007-ൽ ഹയർ സെക്കണ്ടറിയായി. ആകെ 1030 കുട്ടികൾ. ഹെഡ്‌മാസ്റ്റർ ആയിരുന്ന ശ്രീ.കുഞ്ചമ്പുമാസ്റ്റർ അദ്ധ്യാപകർക്കുളള സംസ്ഥാന അവാർഡ് നേടിയിരുന്നു. നവോദയ വിദ്യാലയത്തിന്റെ ജനനം ഈ വിദ്യാലയത്തിലായിരുന്നു.
ഭൗതികസൗകര്യങ്ങൾ:
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പെരിയ പ്രദേശത്തിന്റെ വിളക്കാണ് ഈ വിദ്യാലയം.
സ്കൂൾ കോഡ് | 12024 |
സ്ഥലം | ബങ്കളം |
സ്കൂൾ വിലാസം | ബങ്കളം കക്കാട് പി.ഒ, കാസറഗോഡ് |
പിൻ കോഡ് | 671314 |
സ്കൂൾ ഫോൺ | 04972280666 |
സ്കൂൾ ഇമെയിൽ | 12024ghsskakkathm@gmail.com |
സ്കൂൾ വെബ് സൈറ്റ് | http://ghsskakkat.in |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
റവന്യൂ ജില്ല | കാസറഗോഡ് |
ഉപ ജില്ല | ഹൊസ്ദുർഗ് |
ചരിത്രം:
1954 മെയിൽ ഒരു എകാധ്യപിക ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപിക ദേവകി. 1981-ൽ ഇതൊരു യു പി സ്കൂളായി. 1990-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കണ്ടറിയയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ പി വിജയന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ കോഡ് | 12033 |
സ്ഥലം | പിലിക്കോട് |
സ്കൂൾ വിലാസം | പിലിക്കോട് പി.ഒ, കാസറഗോഡ് |
പിൻ കോഡ് | 671310 |
സ്കൂൾ ഫോൺ | 04672261570 |
സ്കൂൾ ഇമെയിൽ | 12033pilicode@gmail.com |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
റവന്യൂ ജില്ല | കാസറഗോഡ് |
ഉപ ജില്ല | ചെറുവത്തൂർ |
ചരിത്രം:
1888 ൽ മഞ്ഞരാമനെഴുത്തച്ഛൻ ചന്തേരയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1924 ൽ ചന്തേര ബോർഡ് എലിമെന്ററി സ്കൂളായി മാറിയ ഈ വിദ്യാലയം കേരളപ്പിറവിയോടെ മലബാർ ജില്ലാ ബോർഡിന്റെ നിയന്ത്രണത്തിലായി. 1957 ൽ ആദ്യത്തെ കേരളസർക്കാർ ജില്ലാബോർഡുകൾ നിർത്തലാക്കിയതോടെ ഈ വിദ്യാലയം സർക്കാർ മേഖലയിലായി.1968 ലെ ഇ.എം.എസ്. മന്ത്രിസഭ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി.1980 ലെ നായനാർ മന്ത്രിസഭ ചന്തേര ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1987 ഫെബ്രുവരി 17 ന് ചന്തേര ജി.യു.പി. സ്ക്കൂളായും പിലിക്കോട് ജി.എച്ച്. സ്ക്കൂളായും വേർപിരിഞ്ഞു.1997 ലെ നായനാർ സർക്കാർ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചതോടെ പിലിക്കോട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളായി മാറി. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളോടൊപ്പം കമ്പ്യൂട്ടർ സയൻസ് കോമ്പിനേഷനുള്ള ഹയർസെക്കന്ററി ബാച്ച് 2007-2008 അധ്യയനവർഷം ആരംഭിച്ചു. മേൽ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് ഇന്നത്തെ നിലയിൽ സ്കൂളിനെ മാറ്റിയെടുക്കുന്നതിൽ അരങ്ങിലും അണിയറയിലും നേതൃത്വം നൽകിയത് ആധുനിക പിലിക്കോടിന്റെ ശിൽപി എന്ന് വിശേഷിപ്പിക്കാവുന്ന മുൻ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ ശ്രീ. സി. കൃഷ്ണൻ നായരാണ്. ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. സി സുഭാഷ് ചന്ദ്രബോസിൽ നിന്ന് തുടങ്ങി ആത്മാർത്ഥ സേവനത്തിലൂടെ വിദ്യാലയത്തെ വളർത്തിയെടുത്ത അദ്ധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
ഭൗതികസൗകര്യങ്ങൾ:
രണ്ട് ഏക്കർ എൺപത്തിയാറു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുതുതായി പണികഴിപ്പിച്ച ലാബുസമുച്ചയം ഉൾപ്പെടെ 12 കെട്ടിടങ്ങളുണ്ട്. പൊതുവായ ഓഫീസുമുറി രണ്ടു സ്റ്റാഫ് റൂമുകൾ, 21 ക്ളാസ്സു മുറികൾ എന്നിവ വേണ്ട സൗകര്യങ്ങളോടെ ഇതിൽ പ്രവർത്തിക്കുന്നു. നവീകരിച്ച മൾട്ടി മീഡിയ ക്ളാസുമുറി, ഒന്നാം തരം ലൈബ്രറി, പ്രത്യേകം ലാബുകൾ, പി.ഇ.ടി റൂം, സൊസൈറ്റി റൂം, രണ്ടു വിശാലമായ കമ്പ്യൂട്ടർ ലാബുകൾ (ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം), കൗൺസിലിങ്ങ് സെൻറർ എന്നിവ സജീവം. വിശാലമായ കളിസ്ഥലം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.