3, 6 ,9 ക്ലാസുകളിൽ നവംബർ മാസം മൂന്നാം തീയതി സംസ്ഥാനവ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടക്കുന്ന സ്റ്റേറ്റ് എജ്യൂക്കേഷണൽ അച്ചീവ്മെന്റ് സർവ്വേയുടെ നടത്തിപ്പ് സംബന്ധിച്ച നടപടികളെക്കുറിച്ചും പ്രവർത്തനങ്ങളെ സംബന്ധിച്ചും പരിചയപ്പെടുത്തുന്നതിനായി സമഗ്ര ശിക്ഷ ജില്ലാതല ബി ആർ സി തല ഉദ്യോഗസ്ഥർക്ക് ശില്പശാല സംഘടിപ്പിച്ചു. ഡയറ്റ് പ്രിൻസിപ്പൽമാർ, ഡി പി സി മാർ ,ഡിപി ഒ മാർ ,ബി പി സി മാർ, വിദ്യാകിരണം കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

പ്രധാന പരീക്ഷയ്ക്ക് മുന്നോടിയായി നടത്തിയിരുന്ന മാതൃക പരീക്ഷയുടെ അവലോകനം എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ് അവതരിപ്പിച്ചു. തുടർന്ന് പ്രധാനമായി ശ്രദ്ധിക്കേണ്ട ഘടകങ്ങൾ എന്തൊക്കെയെന്ന് സമഗ്ര ശിക്ഷ കേരള ഡയറക്ടർ ഡോ. എ.ആർ.സുപ്രിയ സംസാരിച്ചു. സ്റ്റേറ്റ് എജ്യൂക്കേഷൻ അച്ചീവ്മെൻറ് സർവേ പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും ഇതേതുടർന്നുവരുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ചും വിദ്യാകിരണം അസിസ്റ്റൻറ് കോഡിനേറ്റർ ഡോ.സി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.