ചാലപ്പുറം  ഗണപത് ഹൈസ്കൂളിന് മൂന്ന് കോടിയുടെ കെട്ടിട സമുച്ചയം 
 
കോഴിക്കോട്   :- ഗവൺമെൻറ് ഗണപത് ബോയ്സ് ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻഹൈടെക് സംവിധാനത്തിൽ കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ച മൂന്ന് കോടിയുടെ കെട്ടിടത്തിന്റെ തറക്കല്ലിടലും എം.കെ മുനീർ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട്  10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ.അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ക്ലാസ് മുറികൾ, ലബോറട്ടറി, ലൈബ്രറി , സൈനിങ്ങ് ഹാൾ, സെമിനാർ ഹാൾ സൗകര്യം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും   പുതിയ കെട്ടിടത്തിൽ സജ്ജീകരിക്കും. .വിദ്യാഭ്യാസതൽപ്പരനായ മഹാനായ ഗണപത് റാവു  1886 ൽ സ്ഥാപിച്ച ഈ  വിദ്യാലയത്തിൽനിന്ന്    സാമൂഹിക  സാംസ്കാരികരംഗത്തെ പ്രതിഭകളായ നിരവധി   പൂർവവിദ്യാർഥികളാണ് പഠിച്ചിറങ്ങിയത്. അക്കാദമിക രംഗത്തെ മികച്ച നേട്ടങ്ങൾക്കൊപ്പം പാഠ്യാനുബന്ധ മേഖലകളിൽ ദേശീയതലത്തിൽ അംഗീകാരം ഉൾപ്പെടെ ഈ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ വിദ്യാഭ്യാസരംഗത്തിന് മാതൃകയാണ്. എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടുന്ന ഈ വിദ്യാലയത്തിൽ ഈ പദ്ധതിയോടെ മികച്ച   മികച്ച  ഭൗതിക സൗകര്യങ്ങൾ കൂടി സജ്ജമാക്കി പൊതുവിദ്യാലയങ്ങളുടെ വികസനക്കുനൊപ്പം മുന്നേറാൻ കഴിയും.
 
ശ്രീ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംകർമ്മം നിർവഹിച്ച ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ശ്രീമതി ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ടസ്   ദീപ എം .ആർ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടർ. സി. മനോജ് കുമാർ  ജില്ലാ വിദ്യാഭ്യാസഓഫീസർ ഷാദിയബാനു ,വിദ്യാകരണം മിഷൻ ജില്ലാ കോഡിനേറ്റർ വി. വി വിനോദ്  എന്നിവർ സംസാരിച്ചു
 
സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗങ്ങത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ എ .കെ . നന്ദി പറഞ്ഞു.