കണിയാപുരം BRC യുടെ കീഴിൽ വിവിധ സ്കൂളുകളിൽക്ലാസ്സ് ലൈബ്രറികൾക്ക് തുടക്കമായി. BRC തല ഉദ്ഘാടനം വേളി St. തോമസ് എൽ പി എസ്സിൽ സഹകരണ,ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .ഒന്നു മുതൽ 4 വരെ എല്ലാ ക്ലാസ്സുകളിലും ലൈബ്രറി സജ്ജീകരിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ മറ്റൊരുവിജയമാണ് സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറികൾ എന്ന് മന്ത്രി പറഞ്ഞു. പൊതുസമൂഹത്തിന് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കണം എന്ന ഉത്തരവാദിത്വ മ്പോധമുണ്ടായിട്ടുണ്ടെന്നും അതാണ് കഴിഞ്ഞ 3 വർഷം കൊണ്ട് 5 ലക്ഷത്തിൽപരം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പുതുതായി വന്നു ചേർന്നതെന്നും മന്ത്രി കൂട്ടി ചേർത്തു.
 
കൗൺസിലർ മേടയിൽ വിക്രമൻ അദ്ധ്യക്ഷനായ യോഗത്തിൽ BRC ക്ലസ്റ്റർ കോ-ഓർഡിനേറ്റർ മധുകരവാരം’, അതിരൂപത മാനേജർ റവ:ഫാദർ ഡയസൻ, ലോക്കൽ മാനേജർ ഫാ: യേശുദാസ് മത്യാസ്, തുടങ്ങിയവർ സംസാരിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ഷാളറ്റ് അൽമേഡ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അന്നാമ്മ ടീച്ചർ കൃതജ്ഞതയും പറഞ്ഞു