പാറശ്ശാല സബ് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ക്ലാസ്സ് ലൈബ്രറി ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി ആവശ്യമായ പുസ്തകങ്ങൾ കണ്ടെത്താൻ നിർദ്ദേശം നൽകി. പല വിധ തന്ത്രങ്ങളിലൂടെ പുസ്ത സമാഹരണം വിദ്യാലയം നടത്തി. ബി ആർ സി തല പുസ്തക സമാഹരണം 2019 നവംബർ1 (ഇന്ന്) കുളത്തൂർ ഗവൺമെന്റ് എൽപി സ്കൂളിൽ നടത്തി. വീടുകൾ, വ്യാപര സ്ഥാപനങ്ങൾ, ആശുപത്രി, തുടങ്ങിയ സ്ഥലങ്ങളിൽ ശേഖരണം നടത്തി. സമാഹരണത്തിന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സെലിൻ ജോസഫ്, ബ്ലോക്ക് പ്രോഗ്രാം ആഫീസർ എസ് .കൃഷ്ണകുമാർ അധ്യാപക പരിശീലകൻ ആർഎസ് .ബൈജുകുമാർ ,പ്രഥമാധ്യപിക ബി എസ്.വിജില, അധ്യാപകരായ ലേഖ, സി എസ് .പ്രീത, ബീയാട്രസ് , പിറ്റിഎ പ്രസിഡണ്ട് കുളത്തൂർ സുനിൽ എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾ വിദ്യാർത്ഥികൾ ഒപ്പം കൂടി .ഒരു മണിക്കൂർ കൊണ്ട് നൂറ് പുസ്തകങ്ങൾ സമാഹരിക്കുവാൻ കഴിഞ്ഞു. നാട്ടുകാർ നൽകിയ പുസ്തകങ്ങൾ ഉപജില്ലാ വിദ്യാദ്യാസ ആഫീസറും ബ്ലോക്ക് പ്രോഗ്രാം ആഫീസറും ഏറ്റുവാങ്ങി. എല്ലാ വിദ്യാത്ഥികളും പുസ്തകങ്ങൾ വിദ്യാലയത്തിന് സംഭാവന ചെയ്തു. രണ്ടായിരം പുസ്തകങ്ങൾ ശേഖരിക്കാൻ കഴിയുമെന്ന് പ്രഥമാധ്യാപിക ബി എസ്.വിജിലപറഞ്ഞു.ഉപ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നു