കോട്ടയം ജില്ലയിലെ കുലശേഖരമംഗലം ജി എച്ച് എസ് എസ് പുതിയ ഹൈസ്കൂൾ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം ബഹു. വൈക്കം എംഎൽഎ ശ്രീമതി സി കെ ആശ നിർവ്വഹിച്ചു. കിഫ് ബി ഫണ്ട് ആയ ഒരുകോടി 30 ലക്ഷം രൂപ ഉപയോഗിച്ച് കിലയാണ് കെട്ടിടനിർമ്മാണം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പി.എസ് പുഷ്പമണി അധ്യക്ഷയായി. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ ശ്രീ. കെ.ജെ പ്രസാദ് പദ്ധതി വിശദികരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രി. എസ് ബിജു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രീതി പി , ശ്രീ പോൾ തോമസ്, വാർഡ് മെമ്പർ, പ്രിൻസിപ്പൽ എൻ അനിത, ഹെഡ്മിസ്ട്രസ് വിജയലക്ഷമി കെ.എം. എന്നിവർ സംസാരിച്ചു.