കാസർകോട് ജില്ലയിൽ ജി.എച്ച്.എസ്.എസ് ഉപ്പളയില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ. വി ശിവന്‍കുട്ടി നിര്‍വഹിച്ചു.. ഒരു കോടി മുപ്പത് ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക സംവിധാനങ്ങളോടു കൂടിയ ആറ് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും തയ്യാറാക്കിയത്. ഉദ്ഘാടന പരിപാടിയില്‍ മഞ്ചേശ്വരം എം.എല്‍.എ ശ്രീ.എ.കെ.എം അശ്റഫ് അധ്യക്ഷത വഹിച്ചു. കാസറഗോഡ് എം.പി ശ്രീ.രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബേബി ബാലകൃഷ്ണന്‍ പരിപാടിയില്‍ സന്നിഹിതയായി. കാസറഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.സരിത എസ്.എന്‍, കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.ഗോള്‍ഡന്‍ അബ്ദുറഹ്മാന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ഹനീഫ് പി.കെ, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ഇര്‍ഫാന ഇഖ്ബാല്‍, കാസറഗോഡ് ഡി.ഡി.ഇ ശ്രീ.മധുസൂദനന്‍ ടി.വി, ജില്ലാ വിദ്യാകിരണം കോഡിനേറ്റർ ശ്രീ സുനിൽകുമാർ തുടങ്ങിയവരും സാംസ്കാരിക നേതാക്കന്മാരും