നഗരസഭയിലെ മുഴുവൻ യു.പി.സ്കൂൾ വിദ്യാർത്ഥികൾക്കും ഇതി ആകാശക്കാഴ്ചകൾ അടുത്തറി യാം. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക, ജ്യോതിശാസ്ത്ര പഠനത്തിൽ താല്പര്യമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെ വടകര നഗരസഭ SPACE പദ്ധതി പ്രകാരം മുഴുവൻ യു.പി.സ്കൂളുകൾക്കുo ടെലിസ്കോപ്പ് വിതരണം ചെയ്തു. ശാസ്ത്രാധ്യാപകരുടെ ശില്പശാല നടത്തി നിർമിച്ചതാണ് ദൂരദർശിനികൾ. ശാസ്ത്ര സാഹിത്യകാരൻ പ്രൊഫ.കെ. പാപ്പൂട്ടി വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ . പി. ബിന്ദു അധ്യക്ഷയായി. വൈസ് ചെയർമാൻ പി.സജീവ്, സ്ഥിരം സമിതി അധ്യക്ഷരായ രജിത പതേരി, എ.പി. പ്രജിത, സിന്ധു പ്രേമൻ , ടി.കെ. പ്രഭാകരൻ , കൗൺസിലർ വി.കെ. അസീസ്, വിദ്യാകിരണം ജില്ല കോ-ഓഡിനേറ്റർ വി.വി. വിനോദ്, എ.ഇ. ഒ വി.കെ. സുനിൽ ,Dr. പ്രജിത്ത് എന്നിവർ സംസാരിച്ചു. 2016 മുതൽ വടകര നഗരസഭ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയാണ് SPACE [ Scheme for Promotion of ACadamic Excellence. ] . 2 വർഷം മുമ്പ് ആകാശനിരീക്ഷണത്തിന് നഗര സഭ, ഗവ. സംസ്കൃതം Hss ൽ ഒരു ബഹിരാകാശനിലയം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നഗരസഭയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സന്ദർശിക്കാനും ക്ലാസിൽ പങ്കെടുക്കാനും അവസരമൊരുക്കുന്നുണ്ട്.