പെരിങ്ങമ്മല ഗവൺമെൻ്റ് യു.പി.എസിൽ ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന മുപ്പത്തി ഒന്ന് കുട്ടികൾക്ക് അധ്യാപകർ ഒരു വർഷം ഫ്രീ ഇൻറർനെറ്റും ഫ്രീ കോളും ഉള്ള മൊബൈൽ ഫോണുകൾ നൽകി സമ്പൂർണ്ണ ഡിജിറ്റൽ സ്ക്കൂളാകുന്ന ഉപജില്ലയിലെ ആദ്യ വിദ്യാലയമായി. പി.റ്റി.ഏ പ്രസിഡൻ്റ് ശ്രീ.ഷെനിൽ ഹിം അധ്യക്ഷനായിരുന്ന ചടങ്ങ് വാമനപുരം MLA ശ്രീ.D Kമുരളി ഉൽഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ഷിനു മടത്തറ, ബ്ലോക്ക് മെമ്പർ ബീനാ അജ്മൽ, വാർഡ് മെമ്പർ ബിന്ദു സുരേഷ്, HM നിസാം ചിതറ, സ്റ്റാഫ് സെക്ര: എസ്.നിഹാസ്, PTA മെമ്പർ സുധീർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു