കെ- ഡിസ്കും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടപ്പാക്കുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ആറാം പതിപ്പായ YIP – ശാസ്ത്രപഥം നടന്നു വരുന്നു.
ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് അവരുടെ നൂതനആശയങ്ങളുമായി ഈ പരിപാടിയിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കുന്ന ആശയങ്ങൾക്ക് അത്  പ്രാവർത്തികമാക്കാൻ വേണ്ട മെന്ററിംഗ്‌, സാമ്പത്തിക സാങ്കേതിക സഹായങ്ങൾ ഈ പരിപാടിയിയുടെ വിവിധ ഘട്ടങ്ങളിൽ ലഭിക്കും. ശാസ്ത്രപഥം 5.0 ജില്ലാതല പരിപാടികൾ ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. ബിനു മോൾ ഉദ്ഘാടനം ചെയ്തു. കെ-ഡിസ്ക് ട്രെയിനർമാർ കുട്ടികൾക്ക്  പരിശീലനങ്ങൾ നൽകി.സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവരുടെ ആശയമേഖലയുമായി ബന്ധപ്പെട്ട മെന്റർമാരുടെ വിദഗ്ധ പരിശീലനം നൽകുകയും അവരവരുടെ നൈപുണി മേഖലയ്ക്ക് അനുസരിച്ച് സ്റ്റാർട്ടപ്പ് മിഷനുകളിൽ പ്രവേശിക്കുന്നതിനുള്ള ഉന്നതതല  സഹായങ്ങളും നൽക്കുന്നതാണ്.ജില്ലയിൽനിന്ന് 13 ടീമുകൾ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്