തിരുവനന്തപുരം: ഗണിത പഠനത്തിന് കേരളസർക്കാർ കെ ഡെസ്ക് മുഖേന വികസിപ്പിച്ച മഞ്ചാടി ഗണിത പഠന പദ്ധതിയുടെ ആദ്യഘട്ട ക്ലാസ് മുറി പരീക്ഷണം മികച്ച ഫലം ലഭിച്ചതായി വിലയിരുത്തൽ. ചിന്തയുടെ വികാസം ഉറപ്പാക്കി പ്രശ്നപരിഹരണത്തിന് ഊന്നൽ നൽകുന്ന രീതിയാണ് മഞ്ചാടി പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നത്. സംസ്ഥാനത്തെ 100 വിദ്യാലയങ്ങളിലെ അഞ്ചാം ക്ലാസിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചത്. ഭിന്നസംഖ്യ എന്ന ആശയമാണ് ആദ്യഘട്ടത്തിൽ പുതിയരീതിയിൽ കുട്ടികളിൽ എത്തിച്ചത് .

വിദ്യാകിരണം മിഷൻ, പൊതു വിദ്യാഭ്യാസ വകുപ്പ്, എസ് എസ് കെ , എസ് സി ഇ ആർ ടി , കെ ഡിസ്ക് തുടങ്ങിയ വ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മഞ്ചാടി പഠനരീതി കുട്ടികൾക്കും അധ്യാപകർക്കും ഏറെ ആത്മവിശ്വാസം പകർന്നതായി വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ സംസ്ഥാനതല റിവ്യൂ ശിൽപ്പശാല വിലയിരുത്തി.

 

മൺവിള കാർഷിക പരിശീലന കേന്ദ്രത്തിൽ നടന്ന യോഗം ശാസ്ത്രജ്ഞയും കെ സിസ് ക് നാഷണൽ റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ എം. ഉഷ ഉദ്ഘാടനം ചെയ്തു. ക്യൂഐപി ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് ബാബു , എസ് എസ് കെ കൺസൾട്ടന്റ് എ കെ സുരേഷ് കുമാർ, കെ കെ ശിവദാസൻ , ഇ കെ ഷാജി , ഡോ. അമൃത മുരളീധരൻ, ഡോ.കെ. ബീന എന്നിവർ സംസാരിച്ചു.

 

ഫോട്ടോ: മഞ്ചാടി പദ്ധതിയുടെ വിലയിരുത്തൽ ശില്പശാല എം ഉഷ ഉദ്ഘാടനം ചെയ്യുന്നു