വയനാട്

സ്ഥാപിതം ജുൺ-1950
സ്കൂൾ കോഡ് 15006
സ്ഥലം മാനന്തവാടി
സ്കൂൾ വിലാസം ഗവ . ഹൈസ്കൂൾ മാനന്തവാടി
പിൻ കോഡ് 670645
സ്കൂൾ ഫോൺ 04935240173
സ്കൂൾ ഇമെയിൽ gvhssmndy@gmail.com
സ്കൂൾ വെബ് സൈറ്റ് www.gvhssmananthavady.in
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല മാനന്തവാടി

ചരിത്രം:

വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്‌കൂളുമാണ് മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു. 60 വർഷത്തെ പ്രവർത്തന പാരമ്പര്യം ഈ വിദ്യാലയത്തിന് സ്വന്തമാണ് . വയനാട് ജില്ലയിലെ ലീഡ് സ്കൂൾ പദവിയും ഈ വിദ്യാലയത്തിനുണ്ട്. 1950 ജൂൺ 12 തീയ്യതി അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉത്‌ഘാടന കർമ്മം നിർവ്വഹിച്ചത്.

ഭൗതികസൗകര്യങ്ങൾ:

സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ബാത്‌റൂം, മൾട്ടി മീഡിയ റൂം, 400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം, ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .

സ്കൂൾ കോഡ് 15048
സ്ഥലം മീനങ്ങാടി
സ്കൂൾ വിലാസം മീനങ്ങാടി. പി.ഒ, വയനാട്
പിൻ കോഡ് 673 591
സ്കൂൾ ഫോൺ 0493-6247570
സ്കൂൾ ഇമെയിൽ hmghsmeenangadi@gmail.com
സ്കൂൾ വെബ് സൈറ്റ് http://GHSSMEENANGADI
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല സുൽത്താൻ ബത്തേരി‌‌

ചരിത്രം:

1947 ന് മുൻപ് ആരംഭിക്കപ്പെട്ട ഈ വിദ്യാലയം മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ എലിമെന്ററി സ്കൂളായിട്ടായിരുന്നു തുടക്കം. 1952 ൽ സ്വകാര്യമേഖലയിൽ യു. പി. സ്കൂളും, 1958 ൽ സർക്കാർ മേഖലയിൽ ഹൈസ്കൂളും ആരംഭിച്ചു. 1968 ൽ സ്വകാര്യ യു. പി. സ്ക്കൂൾ ഗവ ഹൈസ്കൂളിനോട് ചേർന്ന് പ്രവർത്തിച്ച് തുടങ്ങി 1997 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ശ്രീ കരുണാകരൻ നായർ സംഭാവനചെയ്ത ഭൂമിയും 1977 ൽ അക്വയർ ചെയ്ത ഭൂമിയും ചേർന്ന സ്ഥലത്താണ് 5 മുതൽ 10 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ:

5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി, കമ്പ്യുട്ടർ ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടർ ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.