മുന്നേറ്റം – മതിയായ എണ്ണം കുട്ടികളില്ലാത്ത ഹൈസ്കൂൾ വിഭാഗം സ്കൂളുകളിലെ പ്രഥമാധ്യാപകർ, എസ്.ആർ.ജി കൺവീനറന്മാർ എന്നിവരുടെ പ്രത്യേക യോഗം ഇന്ന് (28.01.2020) രാവിലെ 10 മണി മുതൽ എസ്.എസ്.കെ ഓഫീസിൽ ചേർന്നു, ശ്രീ. രത്നകുമാറിന്റെ (ഡി.പി.സി, എസ്.എസ്.കെ) അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി.ഡി.ഇ ശ്രീ – സി.മനോജ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അക്കാദമിക വിദഗ്ധൻ മുന്നേറ്റം കർമ്മപദ്ധതി വിശദീകരിച്ചു. ഡയറ്റ് ഫാക്കൽറ്റിയംഗം ഡോ: ഗീതാലക്ഷ്മി ,വിദ്യാഭ്യാസ ജില്ല ആഫീസറന്മാരായ ശ്രീമതി സുനിത, ശ്രീ.സച്ചിദാനന്ദൻ ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ .ശ്രീകുമാർ (ഡി.പി.ഒ) എന്നിവർ വിശദീകരണങ്ങൾ നല്കി