പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 3 കോടി രൂപ അനുവദിക്കപ്പെട്ട വണ്ടൂർ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈ.ടെക് കെട്ടിടത്തിന്റെ ഉത്ഘാടനം ബഹു.കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.ഇതോടു കൂടി ജില്ലയിൽ 4 സ്കൂൾ കെട്ടിടങ്ങൾ നിർമാണം പൂർത്തീകരിച്ച് കുട്ടികൾക്ക് തുറന്നുകൊടുത്തു.നേരത്തെ 5 കോടി രൂപ ചെലവിൽ നിർമിച്ച PC NGHSS മൂക്കുതല, GHSട പുറത്തൂർ എന്നിവയും 3 കോടി രൂപ ചെലവിൽ നിർമിച്ച GHSട മാറഞ്ചേരിയും നിർമാണം പൂർത്തിയാക്കി ഉത്ഘാടനം ചെയ്തിരുന്നു’
16000 ചതുരശ്ര അടിയിലാണ് വണ്ടൂർ ഗേൾസിന്റെ പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്.
 
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 16 ക്ലാസുമുറികൾ എന്നിവ ഉൾപ്പെടുന്നവയാണ് പുതിയ കെട്ടിടം. ഉത്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാരൂപങ്ങൾ, സാംസ്കാരിക രാഷ്ട്രീയ നേതൃത്വം എന്നിവർ അണിനിരന്ന വർണശബളമായ ഘോഷയാത്ര എന്നിവ നടന്നു. അക്ഷരാർത്ഥത്തിൽ ഒരു നാടിന്റെ തന്നെ ഉത്സവം എന്ന രീതിയിലാണ് ഉത്ഘാടന ചടങ്ങ് നടന്നത്. വണ്ടൂർ MLA ശ്രീഏ.പി.അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ജനപ്രതികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.