കോട്ടയം: കാഞ്ഞിരപ്പള്ളി ബി ആർ സി യുടെ പരിധിയിൽ വരുന്ന കോരുത്തോട് പഞ്ചായത്തിൽ സേവാസ് പദ്ധതിയുടെ ഭാഗമായി കുഴിമാവ് ഗവൺമെന്റ് ഹൈസ്കൂളിലും സി കെ എം ഹയർ സെക്കണ്ടറി സ്കൂളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ‘CLEAN LA’ സംഘടിപ്പിച്ചു. കുട്ടികൾ ലഹരി ഉപയോഗിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെ കുറിച്ചും അതുമൂലമുണ്ടാകുന്ന ദോഷങ്ങളെപ്പറ്റിയും ലഹരിയെ പ്രതിരോധിക്കാനുള്ള വിവിധ മാർഗങ്ങളെക്കുറിച്ചും ഒന്നര മണിക്കൂർ നീണ്ടുനിന്ന ക്ലാസ്സിൽ വിശദമായി ചർച്ച ചെയ്തു. ഷെഫീഖ് എം എച്ച് (Excise Preventive Officer)ക്ലാസ് നയിക്കുകയുണ്ടായി. ഹൈസ്കൂൾ, യു പി വിഭാഗങ്ങളിൽ നിന്നും 46 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 262 കുട്ടികളും ക്ലാസുകളിൽ പങ്കെടുത്തു. കൂടാതെ എക്സൈസ് ഓഫീസർമാർ, പി റ്റി എ അംഗങ്ങൾ, അധ്യാപകർ എന്നിവരുടെ സാന്നിധ്യവും ക്ലാസ്സിൽ ഉണ്ടായിരിന്നു.