കണ്ണൂർ ജില്ലയിലെ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാന സർക്കാർ ഒന്നരക്കോടി ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനവും തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും തളിപ്പറമ്പ് എംഎൽഎ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്നാകുമാരി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ എം കെ അനൂപ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജനി, എം വി ഓമന, എം സുരേഷ് ബാബു, ആർ രാജേഷ് കുമാർ, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ കെ സി സുധീർ തുടങ്ങിയവർ ചടങ്ങിൻ്റെ ഭാഗമായി.
