തിരുവനന്തപുരം

സ്കൂൾ കോഡ് 42058
സ്ഥലം വർക്കല
സ്കൂൾ വിലാസം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ വർക്കല
പിൻ കോഡ് 695141
സ്കൂൾ ഫോൺ 04702602278
സ്കൂൾ ഇമെയിൽ hmgmhssvarkala@gmail.com
സ്കൂൾ വെബ് സൈറ്റ് -
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല ‌ വർക്കല

ചരിത്രം:

നാരദമുനി വൽക്കലം ഊരിയെറിഞ്ഞപ്പോൾ അതു വീണ ഇടം വർക്കലയെന്ന് ഐതിഹ്യം. വക്കിൽ (അരികിൽ) അല വന്നടിക്കുന്ന കടൽത്തീരം വർക്കല എന്ന് പണ്ഡിതമതം. പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന് അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയു‌ടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം. പില്ക്കാലത്ത് തിരുവിതാംകൂറിൽ റാണി ഗൗരി പാർവ്വതി ഭായിയുടെ ഭരണകാലത്ത് സർക്കാർ വിദ്യാഭ്യാസ കാര്യത്തിൽ നേരിട്ട് ഇടപെടാൻ തുടങ്ങി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് ഗ്രാന്റ് അനുവദിക്കാൻ തീരുമാനിച്ചു. മിഷണറിമാരും മറ്റ് സംഘങ്ങളും സ്കൂളുകൾ സ്ഥാപിക്കാൻ തുടങ്ങി. 1904-ൽ സർക്കാർ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു. ക്രമേണ വിദ്യാഭ്യാസം വ്യാപകമാകാൻ തുടങ്ങി. ധർമ്മശാല മഠത്തിൽ ആത്മീയത പകർന്നു കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസത്തിന്റെ രൂപം കൈവരാൻ തുടങ്ങി. 1906ൽ പെൺകുട്ടികൾക്കായുള്ള വിദ്യാലയം (എൽ പി ജി എസ് വർക്കല) സ്ഥാപിതമായി.

1910-ലാണ് വെർണാക്കുലർ സ്കൂൾ സ്ഥാപിച്ചത്. അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആയിരുന്നു അത്. 1912-ൽ ആയിരുന്നു ഇന്ന് സ്കൂളിനു മുന്നിൽ കാണുന്ന പഴയകെട്ടിടം നിർമ്മിച്ചത്. അതുല്യ സംസ്കൃത പണ്ഡിതനായിരുന്ന കമാരു ചട്ടമ്പി എന്ന പേരിൽ പ്രസിദ്ധി നേടിയ ശ്രീ കുമാരപിള്ളയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. 1934-ൽ ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി. 1950-51 വർഷത്തിൽ സ്കൂൾ സർക്കാർ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1953-ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. അന്ന് ശ്രീ ശങ്കരനാരായണ അയ്യർ ആയിരുന്നു ഹെഡ്മാസ്റ്റർ. ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ആർ സുമനൻ പിൽക്കാലത്ത് ഈ സ്കൂളിൽത്തന്നെ അദ്ധ്യാപകനും പ്രധമാദ്ധ്യാപകനുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അപ്ഗ്രേഡ് ചെയ്തപ്പോൾ ശ്രീ ഇടവാ ജമാൽ ആയിരുന്നു പ്രഥമാദ്ധ്യാപകൻ. 1975 ആയപ്പോഴേയ്ക്കും സ്കൂൾ വളർച്ചയുടെ ഒട്ടനവധി പടവുകൾ കയറിയിരുന്നു. സംസ്ഥാനത്തു തന്നെ 5-ാം സ്ഥാനത്തു നിലയുറപ്പിച്ച ഈ സ്കൂൾ ഒരു മോഡൽ സ്കൂളായി അറിയപ്പെട്ടു. പിൽക്കാലത്ത് അഡീഷണൽ ഡി പി ഐ ആയ ശ്രീ ഡി രാജൻ ആയിരുന്നു അന്ന് ഹെഡ്മാസ്റ്റർ. 2003-04 വർഷം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

ആറ്റിങ്ങൽ ഗവണ്മെന്റ് ബി.എച്ച്.എസ്.എസ്
സ്കൂൾ കോഡ് 42006
സ്ഥലം ആറ്റിങ്ങൽ
സ്കൂൾ വിലാസം ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ആറ്റിങ്ങൽ, ആറ്റിങ്ങൽ
പിൻ കോഡ് 695101
സ്കൂൾ ഫോൺ 04702622283
സ്കൂൾ ഇമെയിൽ gbhsattingal@gmail.com
സ്കൂൾ വെബ് സൈറ്റ് http://gbhsattingal.blogspot.com
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല ‌ ആറ്റിങ്ങൽ

ചരിത്രം:

ആറ്റിങ്ങൽ പട്ടണത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ആറ്റിങ്ങൽ. 1912 ൽ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങലിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലർത്തുന്നുണ്ട്. നൂറ് വർഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുകയും പ്രിയങ്കരമാക്കിതീർക്കുകയും ചെയ്യുന്നു.

2012 -ൽ ശതാബ്ദിയുടെ നിറവിൽ എത്താൻ തയ്യാറെടുത്തു നിൽക്കുന്ന ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്. വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ചിറയിൻകീഴിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ആറ്റിങ്ങൽ. തിരുവിതാംകൂറിലെ ആദ്യത്തെ നാല് ഹയർ ഗ്രേഡ് സ്ക്കൂളുകളിൽ ഒന്നായിരുന്നു ഇത്. ശ്രീ. പി.രാജഗോപാലാചാരി ദിവാനായിരുന്ന കാലത്ത് ചിറയിൻകീഴിൽ ഒരു ഇംഗ്ലീഷ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നു. ആറ്റിങ്ങലിലെ ബ്രാഹ്മണ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ഈ സ്ക്കൂൾ ആറ്റിങ്ങലിലേയ്ക്ക് മാറ്റി സ്ഥാപിക്കാൻ ദിവാൻ ഉത്തരവിട്ടു. കോയിക്കൽ കൊട്ടാരത്തിനടുത്താണ് ഇത് ആദ്യം ആരംഭിച്ചത്. ഇംഗ്ളീഷ് പ്രിപ്പറേറ്ററി സ്കൂൾ ആയാണ് ഈസ്ഥാപനം ആരംഭിച്ചത്. പിന്നീട് അത് ഇപ്പോഴത്തെ ടൗൺ യു.പി. സ്ക്കൂൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേയ്ക്ക് മാറ്റി. തുടർന്ന് 1912- ൽ ഗവൺമെന്റ് കിഴക്കേ നാലുമുക്കിന് സമീപം ബ്രാഹ്മണരുടെ ചുടുകാടായിരുന്ന പതിനെട്ടേക്കർ ഭൂമി ഏറ്റെടുത്ത് വിദ്യാലയം അങ്ങോട്ട് മാറ്റുകയും ഹയർഗ്രേഡായി ഉയർത്തുകയും ചെയ്തു.

ആറ് ക്ലാസ് മുറികളിലായിട്ടാണ് സ്ക്കൂൾ ആരംഭിച്ചത്. 1950-ൽ ആറ്റിങ്ങൽ നിവാസികളുടെ ആവശ്യം മാനിച്ച് പെൺകുട്ടികൾക്കായി ഗേൾസ്ഹൈസ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. 1950 മുതൽ ഇത് ബോയ്സ്ഹൈസ്ക്കൂൾ ആയി മാറി .

ലഭ്യമായ തെളിവുകൾ വച്ച് ആദ്യത്തെ ഹെഡ് മാസ്റ്റർ ധർമ്മരാജ അയ്യർ ആണ്. ആദ്യത്തെ വിദ്യാർത്ഥി എ. അനന്തനാരായണ അയ്യർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യത്തെ സ്ക്കൂൾ ഫൈനൽ പരീക്ഷ 1914-ൽ ആണ് നടന്നത്. സ്ക്കൂൾ ഫൈനൽ പരീക്ഷ പാസായ ആദ്യബാച്ച് കുട്ടികളുടെ കൂട്ടത്തിൽ ശ്രീ. വി.ആർ. കൃഷ്ണൻ , അഡ്വ. ദാമോദരൻ , ശ്രീ. കെ. പത്മനാഭപിള്ള എന്നിവർ ഉൾപ്പെടുന്നു.

1912-ൽ ഈ സ്ക്കൂൾ ഡിവിഷണൽ അസംബ്ലിയുടെ കീഴിൽ ആയിരുന്നു. 1913-ൽ ടൗൺ വികസന ട്രസ്റ്റ് രൂപീകരിക്കപ്പെട്ടതോടെ സ്ക്കൂൾ ഈ കമ്മിറ്റിയുടെ കീഴിലായി. 1938-ൽ മാതൃഭാഷയിൽ സ്ക്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനമായി ഉയർത്തപ്പെട്ടു. 1941-ൽ ESLC സ്ഥാപനമായി ഉയർന്നു. 1936-വരെ സ്ക്കൂൾ 11+1കോഴ്സ് മാതൃകയിലാണ് പ്രവർത്തിച്ചത്. 1964-ൽ ആണ് ആദ്യത്തെ SSLC ബാച്ച് രൂപീകരിക്കപ്പെട്ടത്. 1984-ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും 1997-ൽ ഹയർസെക്കന്ററി സ്കൂളായും ഈ വിദ്യാലയം ഉയർന്നു. 1936-ൽ സ്ക്കൂൾ അതിന്റെ സിൽവർ ജൂബിലി ആഘോഷിച്ചു. തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സർ.സി.പി. രാമസ്വാമി അയ്യരായിരുന്നു മുഖ്യാതിഥി. സ്വാഗതം ആശംസിച്ചത് അഡ്വ.ജി.ദാമോദരൻ ആയിരുന്നു. 1971-ൽ സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടപ്പെട്ടു.

പണ്ട് ഈ വിദ്യാലയത്തിന് 18 ഏക്കർ ഭൂവിസ്തൃതിയും സ്വന്തം കൃഷി നിലങ്ങളും സ്വന്തമായി നെൽകൃഷിയും മറ്റുമുണ്ടായിരുന്നു. ഗവൺമെന്റ് കോളേജിനും മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾക്കും സ്ഥലം കൈമാറിയാണ് വിദ്യാലയം മൂന്ന് ഏക്കറായി ചുരുങ്ങിയത്. കലപ്പ പോലുള്ള പഴയകാല കൃഷി ഉപകരണങ്ങൾ പഴയപ്രതാപത്തിന്റെ ചിഹ്നമായി ഇപ്പോഴും സ്കൂളിൽ അവശേഷിക്കുന്നുണ്ട്.2010-2011 അദ്ധ്യയന വർഷത്തിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ മോഡൽ ഐ.റ്റി. സ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയർസെക്കന്ററിക്കും വോക്കേഷണൽ ഹയർ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങൾ ഉണ്ട്. നൂറ് വർഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇന്റർനെറ്റ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ട് റൂം ഉണ്ട്. ഹയർസെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്.

പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. നൂറ് വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ നേട്ടങ്ങൾ വിരലെണ്ണലിൽ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരിൽ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ, പ്രഗത്ഭ ഡോക്ടർമാർ, എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖർ. ജെ. എന്ന വിദ്യാർത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തിൽ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുൺ. ജി.പി. എന്ന വിദ്യാർത്ഥി 13ൽ 13 A+ ഓടെ ഉജ്ജ്വല വിജയം നേടി. തുടർന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫുൾ A+ കൾ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയം 90% വിജയവും 12 ഫുൾ A+ ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു.

സ്കൂൾ കോഡ് 42011
സ്ഥലം ഇളമ്പ
സ്കൂൾ വിലാസം ഇളമ്പ ജി. എച്ച് .എസ്.എസ്, പൊയ്കമുക്ക് .പി.ഒ
പിൻ കോഡ് 695103
സ്കൂൾ ഫോൺ 0470-2639006
സ്കൂൾ ഇമെയിൽ ghsselampa@gmail.com
സ്കൂൾ വെബ് സൈറ്റ് ghsselampa.blogspot.in
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല ‌  ആറ്റിങ്ങൽ

 

ചരിത്രം:

ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോള്‍ ഹയര്‍ സെക്കന്ററി തലം വരെ എത്തി നില്ക്കുയകയാണ് ഈ വിദ്യാലയം. ഗ്രാമീണ ജീവിത്തിന്റെ ഉൾത്തുടിപ്പുകള്‍ ഇന്നും ഹൃദയത്തിലേറ്റുവാങ്ങുന്ന നാടാണ് ഇളമ്പ.

മതസാഹോദര്യത്തിന്റെയും സാംസ്കാരിക വളർച്ചയുടെയും വിളനിലമാണ് ഈ മണ്ണ്. വിദ്യാഭ്യാസപുരോഗതിയാണ് ഈ നാടിന്റെ സമഗ്രപുരോഗതി എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിച്ചത് ഇളമ്പ സ്കൂളാണ്. കാലം അനവരതമായ പ്രയാണം തുടരുമ്പോ‍ഴും തലമുറകൾക്ക് അറിവിന്റെയും നിറവിന്റെയും വെളിച്ചം പകർന്നു കൊണ്ട് ഒരു കെടാവിളക്കായി ഈ വിദ്യാലയം നിലകൊള്ളുന്നു. അറിവ് അവസാനിക്കാത്ത അദ്ഭുതമാണെന്നും ഒരർഥത്തിൽ ജീവിതംതന്നെ അറിവുകളുടെ അന്യേഷണമാണെന്നും ഈ വിദ്യാലയം നമ്മെ ഓർമ്മിപ്പിക്കുന്നു.

1924- ല്‍ ആരംഭിച്ച ഈ സ്കൂള്‍ ഒരു മാനേജ്മെന്റ് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. ലോവര്‍ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജര്‍ കട്ടയ്ക്കാലില്‍ ശ്രീ. രാഘവൻ പിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവർഷം 1122-ല്‍ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകള്‍ നിർബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതല്‍ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടര്‍ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടർന്ന്‌ ഒരണ പ്രതിഫലം വാങ്ങി 1123-ല്‍ സ്കൂള്‍ ഗവൺമെന്റിന് കൈമാറി. അങ്ങനെ കൊല്ലവര്ഷം 1123 (1948-ല്‍) ഈ സ്കൂള്‍ ഗവ. എല്‍. പി. സ്കൂളായി.

നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും ശ്രമഫലമായി 1952-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കര്‍ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നല്കി‍. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവർത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിർമിക്കുകയും 1966-ല്‍ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അതിനുശേഷം ഒന്നര ഏക്കര്‍ സ്ഥലവും അഞ്ച് ക്ലാസ് മുറികള്‍ ഉൾപ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. അന്ന് പ്രഥമാധ്യാപകന്റെ ചാര്ജ്ജ് ശ്രീ. രവീന്ദ്രന്‍ നായർക്കായിരുന്നു. ഹൈസ്കൂളില്‍ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു. 1974-ല്‍ പ്രൈമറിസ്കൂള്‍ ഹൈസ്കൂളില്‍ നിന്നും വേർപെടുത്തി തൊട്ടടുത്ത് മറ്റൊരു പ്രൈമറിസ്കൂളായി പ്രവർത്തനമാരംഭിച്ചു. കിളിമാനൂര്‍ എം. എല്‍. എ., ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യപ്രവർത്തകര്‍, നാട്ടുകാര്‍, പി. റ്റി. എ. എന്നിവരുടെ ശ്രമഫലമായി 2004-05 അധ്യായന വർഷത്തില്‍ ഈ സ്കൂള്‍ ഒരു ഹയര്‍ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. നാട്ടുകാരനായ ശ്രീ. തിപ്പെട്ടിയില്‍ രാജന്‍ സ്കൂളിനായി ഒരു ആഡിറ്റോറിയം നിർമ്മിച്ചുനൽകിയത് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു.

2002-ല്‍ നാട്ടുകാരില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് ഒരു കമ്പ്യൂട്ടര്‍ ലാബ് നിർമ്മിച്ചു. നാട്ടുകാരുടെ നിർലോഭമായ സാമ്പത്തിക സഹായത്തിന് പുറമെ എം. എല്‍. എ. ഫണ്ട്, ഐ.റ്റി. @ സ്കൂള്‍ ഫണ്ട് എന്നിവയിൽ നിന്നും കൂടുതല്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ സ്കൂളിന് ലഭിച്ചു. എല്ലാപേരുടേയും ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾഗ്രൗണ്ടിലൂടെയുള്ള നടപ്പാത മാറുകയും ജില്ലാപഞ്ചായത്തിന്റെ സഹായത്താല്‍ സ്കൂളിന് ചുറ്റുമതില്‍ നിർമിക്കുകയും ചെയ്തു.

സ്കൂൾ കോഡ് 42042
സ്കൂൾ വിലാസം ഗവ:ഗേൾസ് ഹയർ സെക്കൻററി സ്കൂൾ, നെടുമങ്ങാട്, നെടുമങ്ങാട് പി.ഒ.
പിൻ കോഡ് 695 541
സ്കൂൾ ഫോൺ 0472-2802493
സ്കൂൾ ഇമെയിൽ ghssndd@gmail.com
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല നെടുമങ്ങാട്

ചരിത്രം:

നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപു രാതനമായ ഒരു സരസ്വതീ ക്ഷേത്രമാണ് നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. തിരുവന്ത പുരം റവന്യൂ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹ്യദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പളളിക്കൂടമാണിത്. താലൂക്ക് ആസ്ഥാനത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളർച്ചയുടെ പ്രതീകമാണ് ഈ സ്കൂൾ. രാജ ഭരണ കാലത്ത് ആരംഭിച്ച ഈ പള്ളിക്കൂടത്തിന് നെടുമങ്ങാടിന്റെ ചരിത്രത്തിൽ മികവുറ്റ സ്ഥാനമാണുള്ളത്. വിവിധ മേഖലകളിൽ പ്രശസ്തരായ ധാരാളം പ്രതിഭ കളെ സ്യഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്.

1867 ൽ വെർണാകുലർ എഡ്യൂക്കേഷൻ ഡയറക്ടറായി ശ്രീ. ശങ്കർ സുബ്ബരായർ നിയമിതനായ തോടെയാണ് താലൂക്കടിസ്ഥാനത്ത് ഒരു സ്കൂളിന് തുടക്കം കുറിച്ചത്. ആൺകുട്ടികൾ എ.ഇ.ഒ ഓഫീസ് കെട്ടിടത്തിലും പെൺകുട്ടികൾ കെ.എസ്.ആർ.റ്റി. സി സ്റ്റാന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുമാണ് പഠിച്ചിരുന്നതെന്ന് പറയപ്പെടുന്നു. കാലക്രമത്തിൽ ഇത് ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി. അക്കാലത്ത് മിഡിൽ സ്കൂളിൽ നിന്ന് ജയിക്കുന്നവർ തിരുവനന്തപുരത്ത് പോയാണ് ഉന്നത വിദ്യാഭ്യാസം നേടിയിരുന്നത്. തുടർന്ന് ഇതൊരു ഹൈസ്കൂളായി ഉയർത്തി. ഹൈസ്ക്കൂൾ (ഇപ്പോഴുള്ള ലൈബ്രറി കെട്ടിടം) മുസാവരി ബംഗ്ലാവിലേക്ക് മാറ്റി. പിന്നീട് 1967 ൽ ആൺകുട്ടികളെ മഞ്ചയിലേക്ക് മാറ്റി. 1997 - ൽ ഇതൊരു ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.

ശ്രീമൂലം തിരുനാളിന്റെ ഓർമ്മക്കായി ഒരു ടൗൺഹാൾ ഈ സ്കൂളിന്റെ കോമ്പൗണ്ടിൽ നിർമിച്ചു. ശ്രീമൂലം തിരുനാളിന്റെ ഒരു എണ്ണ ഛായാചിത്രവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

മിക്സഡ് സ്കൂളായിട്ടാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതെങ്കിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകളായിട്ടാണ് നടത്തിയിരുന്നത്. ആൺകുട്ടികൾ ഇപ്പോഴത്തെ ബി. യു.പി.എസ് കെട്ടിടത്തിലാണ് ആദ്യം പഠിച്ചിരുന്നത്. 1961 - ൽ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നു രണ്ടായി തിരിച്ചെങ്കിലും അനുയയോജ്യമായ സ്ഥലം ലഭിക്കാത്തതിനാൽ ആണ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നത്.

ഇന്ന് നെടുമങ്ങാട് മുൻസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്ന മികവിന്റെ കേന്ദ്രമായി മാറികൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ:

10 ക്ലാസ് മുറികൾ വൈദ്യുതീകരിച്ചു. ആ മുറികളിൽ ക്ലാസ് 8 പ്രവർത്തിക്കുന്നു.

 

 

സ്കൂൾ കോഡ് 42051
സ്ഥലം വെഞ്ഞാറമൂട്
സ്കൂൾ വിലാസം ജി.എച്ച്.എസ്.എസ്. വെഞ്ഞാറമൂട് തിരുവനന്തപുരം
പിൻ കോഡ് 695607
സ്കൂൾ ഫോൺ 0472-2872124
സ്കൂൾ ഇമെയിൽ ghssvenjmd@gmail.com
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല ആറ്റിങ്ങൽ

ചരിത്രം:

തിരുവനന്തപുരം ജില്ലയിലെ വാമനപുരംബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാ൪ഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേ൪ന്നു സ്ഥിതി ചെയ്യുന്നു. 1882-ൽ വിശാഖംതിരുന്നാ‌‌‌‍ൾ മഹാരാജാവ് നാടുവാണിരുന്ന കാലത്ത് ആരംഭിച്ച ഈ വിദ്യാലയം 1957-ൽ.യു.പിയായും 1968-ൽ ഹൈസ്ക്കൂളായും 1998-ൽ ഹയ൪സെക്ക൯ററിയായും പദവി ഉയ൪ത്തി. അഞ്ച് കിലോമീറ്റ൪ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.

സ്കൂൾ കോഡ് 43008
സ്ഥലം കഴക്കൂട്ടം
സ്കൂൾ വിലാസം കഴക്കൂട്ടം പി.ഒ,
തിരുവനന്തപുരം
പിൻ കോഡ് 695582
സ്കൂൾ ഫോൺ 04712418167
സ്കൂൾ ഇമെയിൽ kazhakuttom.govthss@gmail.com
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല കണിയാപുരം

ചരിത്രം:

എട്ടുവീട്ടിൽ പിളളമ്മാരിൽ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 110 വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെ അപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകർത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങ്ങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനിൽക്കുന്നു.

സ്ക്കൂളിലെ രേഖ അനുസരിച്ച് കൊല്ലവർഷം 1088, 1095 എന്നീ രണ്ടു സന്ദർഭങ്ങളിലായി കഴക്കൂട്ടം തെക്കും ഭാഗം മുറിയിൽ മൂലയിൽ വീട്ടിൽ പത്മനാഭപ്പിളള അനന്തിരവ൯ നീലകണ്ഠപിളള, ടി ഗ്രാമത്തിൽ പരദേശ ബ്രാഹ്മണ വെങ്കിട്ടരാമൻ പുത്രൻ സുബ്രഹ്മണ്യ അയ്യർ, കരിയിൽ വലിയവീട്ടിൽ കാളിപ്പിളള പത്മനാഭപ്പിളള എന്നിവർ ചേർന്ന് 57 ചക്രം കൊടുത്തു രണ്ടു സന്ദ൪ഭങ്ങളിലായി 50 സെന്റും 94 സെന്റും വാങ്ങിയതായി കാണുന്നു. അതോടൊപ്പം സ്ക്കൂളിൽ നിലവിലുണ്ടായിരുന്ന കെട്ടിടത്തെപ്പററിയും ആധാരത്തിൽ വിവരിക്കുന്നു. ആയതിനാൽ കിട്ടിയ വിവരമനുസരിച്ച് 94 വർഷങ്ങൾക്ക് മു൯പ് സ്കൂൾ നിലനിന്നിരുന്നു എന്ന് തെളിയുന്നു.

നിലവിലിരുന്ന കുടിപ്പളളിക്കൂടത്തിന്റെ സമീപമുണ്ടായിരുന്ന മലയാളം എലിമെന്ററി സ്കൂൾ ഉൾപ്പെടുത്തി ഹയർഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന് അറിയപ്പെട്ടിരുന്നതായും ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവിന്റെയും ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെയും ജന്മദിനങ്ങൾ ആഘോഷിച്ചിരുന്നതായും പൂർവവിദ്യാർത്ഥികൾ പറയുന്നു. ആദ്യകാലത്ത് ഫസ്ററ് ഫോം സെക്കന്റ് ഫോം, തേ൪ഡ് ഫോം സമ്പ്രദായമാണ് നിലവിലിരുന്നത്. ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്ററർ കാലടി കൃഷ്ണപിളള 1981-1982-ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു. 2004-2005ൽ ഹയ൪ സെക്കന്ററി സ്കൂളായി.

ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ, ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്‌ദുൾ സലാം, റിട്ട.കെ.എസ്.ഇ.ബി.ഇഞ്ചിനീയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, തുടങ്ങിയവ൪.

ഭൗതികസൗകര്യങ്ങൾ:

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 43035
സ്ഥലം പട്ടം
സ്കൂൾ വിലാസം പട്ടം പാലസ്. പി.ഒ
തിരുവനന്തപുരം
പിൻ കോഡ് 695004
സ്കൂൾ ഫോൺ 0471-2553678
സ്കൂൾ ഇമെയിൽ gmghsspattom@yahoo.com
സ്കൂൾ വെബ് സൈറ്റ് www.gmghsspattom.com
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം- നോർത്ത്

ചരിത്രം:

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻ‍ഡറി സ്കൂൾ ഫോർ ഗേൾസ്, പട്ടം. പട്ടം മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്, തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ എന്തുകൊണ്ടും മുൻ നിരയിലാണ്. നഴ്സറി മുതൽ എച്ച്.എസ്.എസ്. ക്ലാസ്സു വരെ ഇംഗ്ലിഷ്-മലയാളം മീഡിയങ്ങളിൽ പഠനം അനുവദിച്ചിട്ടുള്ള തലസ്ഥാന നഗരിയിലെ ഏക സർക്കാർ വിദ്യാലയാവുമിതാണ്. ഉദ്ദേശം 110 വർഷങ്ങൾക്കു മുൻപ് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച എൽ.പി.എസ്. ആയും, 1974ൽ കറ്റച്ചക്കോണം ഹൈസ്കൂൾ വിഭജിച്ച്, പെൺകുട്ടികളെ ഇവിടേക്കു കൊണ്ടുവന്ന് ഹൈസ്കൂളായും ഈ സരസ്വതി വിദ്യാലയം വളർന്നു. പ്രവർത്തന നിരതമായ പി.ടി.എ. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇവിടെ പ്രവർത്തിച്ചു വരുന്നു.

സ്കൂൾ പി.ടി.എയുടെ നിതാന്ത ജാഗ്രതയോടുള്ള പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയാണ് ഈ സ്കൂളിൽ ഇന്ന് സർവീസ് നടത്തുന്ന 6 ബസുകൾ. പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യ-ഇതര വിഷയങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നതിനാൽ ഈ സ്കൂൾ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നേടിയിട്ടുള്ള ഖ്യാതി എടുത്തു പറയത്തക്കതാണ്. 1985ൽ പി.ടി.എയുടെ കീഴിൽ ഒരു നഴ്സറി വിഭാഗം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ടി.എം. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. മലയാളം-ഇംഗ്ലിഷ് മീഡിയങ്ങളിലായി 60 കുട്ടികളെ വച്ച് ആരംഭിച്ച പ്രസ്തുത നഴ്സറി ഇന്ന് 121 കുട്ടികളുള്ള, വിപുലമായ സൗകര്യങ്ങളോട് കൂടിയ നഴ്സറി ആയി പ്രവർത്തിച്ചു വരുന്നു. കുഞ്ഞുങ്ങളിൽ സാധാരണ കാണുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഉതകുന്ന രീതിയിൽ ഇവിടെ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും എല്ലാ കുഞ്ഞുങ്ങൾക്കും സൗജന്യമായി നൽകിവരുന്നു.

ഭൗതികസൗകര്യങ്ങൾ:

  • വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
  • എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
  • എല്ലാ ക്ലാസുകളിലും ഓഡിയോ സ്പീക്കറുകൾ, ഫാനുകൾ, വൈറ്റ് ബോർഡുകൾ.
  • ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ
  • എച്ച്.എസ്.എസ്, എച്ച്.എസ്, യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.
  • ഐ.ടി ലാബുകൾ.
  • ശാസ്ത്രപോഷിണി-ശാസ്ത്ര ലാബ്.
  • സ്കൂൾ സൊസൈറ്റി.
  • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
  • ഇ-ടോയിലെറ്റ്.
  • 6 സ്കൂൾ ബസ്സുകൾ.
  • വർക്ക് എക്സ്പീരിയൻസ് റൂം
  • ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.
സ്കൂൾ കോഡ് 43072
സ്ഥലം മണക്കാട്
സ്കൂൾ വിലാസം മണക്കാട് പി.ഒ,
തിരുവനന്തപുരം
പിൻ കോഡ് 695009
സ്കൂൾ ഫോൺ 0471-2471459
സ്കൂൾ ഇമെയിൽ govtvhssmanacad@gmail.com
സ്കൂൾ വെബ് സൈറ്റ് -
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം

 

ചരിത്രം:

ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ഭരിച്ചിരുന്ന കാലം. അന്ന് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന മഹാരാജാസ് ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തിച്ചിരുന്നത് യൂണിവേഴ്സിറ്റി കോളേജിന് കിഴക്കുവശത്തുള്ള കെട്ടിടത്തിലായിരുന്നു. ഈ ഹൈസ്കൂൾ സൗകര്യപ്രദമായി മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിച്ചാൽ പ്രസ്തുത കെട്ടിടത്തിൽ, സംസ്കൃത കോളേജ് തുടങ്ങുവാൻ കഴിയുമെന്ന് കുശാഗ്രബുദ്ധിമാനായ മഹാരാജാവ് മനസിലാക്കി. മഹാരാജാസ് ഗേൾസ് ഹൈസ്കൂളിൽ നിന്നും കുറച്ചു വർഷങ്ങൾക്കു മുമ്പ് തന്നെ ഏഴാം ക്ലാസും ഒൻപതാംക്ലാസും കോട്ടൺഹില്ലിലേക്ക് മാറ്റിയിരുന്നു.

തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യരുടെ അന്വേഷണത്തിൽ മണക്കാട്ടുള്ള കുറ്റിക്കാട്ടിലും, കുന്നുകുഴിയിലുള്ള ഗുണ്ടുകാട്ടിലും (ഇന്നത്തെ ബാർട്ടൺ ഹിൽ) സ്കൂളുകൾ സ്ഥാപിക്കാൻ സൗകര്യമുണ്ടെന്ന് മനസ്സിലായി. അങ്ങനെ മഹാരാജാവിന്റെ സഹോദരിയുടെ നാമധേയത്തിൽ "കാർത്തിക തിരുനാൾ ഇംഗ്ലീഷ് ഹൈസ്കൂൾ ഫോർ ഗേൾസ്" രൂപീകൃതമായി. മണക്കാട്ടെ കുറ്റിക്കാട്ടിലുള്ള വിശാലമായ സ്ഥലം അന്ന് കാടുപിടിച്ച് കിടന്ന ശ്മശാനമായിരുന്നു. അതിനോടൊപ്പം ഒരു കാവും ഒരു കുളവുമുണ്ടായിരുന്നു. സർ. സി. പി. ശ്മശാനം പുത്തൻകോട്ടയിലേയ്ക്ക് മാറ്റി കാടുവെട്ടിത്തെളിച്ച് രണ്ട് കിണറുകൾ കുഴിച്ചു. എട്ട് കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു. 1942 ജൂൺ പന്ത്രണ്ടാം തീയതി അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി രാമസ്വാമി അയ്യരാണ് ലക്ഷമീഭായ് കാർത്തിക തിരുനാൾ ഇംഗ്ലീഷ് എച്ച്.എസ്. ഫോർ ഗേൾസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി ചാച്ചി തോമസ് ആയിരുന്നു.

1942-ൽ ആരംഭിച്ച കാർത്തിക തിരുനാൾ ഇംഗ്ലീഷ് ഗേൾസ് ഹൈസ്കൂളിൽ ഏതാനും വർഷങ്ങൾക്ക് ശേഷം ടി.ടി.സി ആരംഭിച്ചു. 1960 ആയതോടെ ഒന്നുമുതൽ നാലുവരെയുള്ള നിന്നും അടർത്തി, പുതിയ നാലു കെട്ടിടങ്ങൾ നിർമ്മിച്ച് അങ്ങോട്ടേയ്ക്ക് മാറ്റുകയുണ്ടായി. ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നായി മാറി. ടി.ടി.ഐ. ൽ പെൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത്.

1987 മുതൽ റഷ്യൻ ഭാഷാപഠനം മണക്കാട് സ്‌കൂളിൽ നടന്നു വരുന്നു. ഇപ്പോൾ ഇത് ഹയർ സെക്കണ്ടറി തലത്തിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. 1997 -ൽ അന്നത്തെ പ്രിൻസിപ്പലായിരുന്ന ഡി.പത്മകുമാരിയുടെയും അധ്യാപകരുടെയും രക്ഷകര്തതാക്കളുടെയും പി.ടി.എയുടെയും പ്രത്യേക പരിശ്രമത്തിന്റെ ഫലമായി ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കുകയുണ്ടായി. 2003 -04 വർഷത്തിലാണ് ഹയർ സെക്കണ്ടറി വിഭാഗത്തിന് പ്രത്യേക പ്രിൻസിപ്പലിനെ നിയമിക്കുന്നത്.

ജസ്റ്റിസ് ലക്ഷ്മിക്കുട്ടി (മെമ്പർ മനുഷ്യാവകാശ കമ്മീഷൻ), ഡോ. എം.കെ.രാമചന്ദ്രൻനായർ (ബഹു: വൈസ് ചാൻസലർ, കേരളം യൂണിവേഴ്സിറ്റി, ഡോ . ജി. സരസ്വതിയമ്മ -റീഡർ (റിട്ട) ഡിപ്പാർട്ടമെന്റ് ഓഫ് അക്ക്വാട്ടിക്ക് ബയോളജി, യൂണിവേഴ്സിറ്റി ഓഫ് കേരള, പി. ഇന്ദിര എക്സിക്യൂട്ടീവ് എഞ്ചിനീയർ (പി.ഡബ്ള്യു.ഡി), ഡോ. ജെ. സിമി എം.ബി.ബി.എസ്, അഡ്വ. ബി.ആർ.ശാന്ത, ശ്രീ അജയ് ചന്ദ്രൻ നായർ (എം.ഡി. കിംസ് ഹോസ്പിറ്റൽ) തുടങ്ങിയവർ ഈ സ്‌കൂളിലെ പൂർവ വിദ്യാർഥികളാണ്.

1942 -ൽ ഇംഗ്ളീഷ് സ്‌കൂളായി സ്ഥാപിച്ചെങ്കിലും അന്ന് മാധ്യമം പൂർണ്ണമായും ഇംഗ്ളീഷ് ആയിരുന്നില്ല. കുറെ കാലത്തിനു ശേഷം പൂർണ്ണമായും ഇംഗ്ളീഷ് മാധ്യമത്തിലുള്ള ഏതാനും സ്കൂളുകൾ നിലവിൽ വന്നു. അക്കൂട്ടത്തിൽ സ്വകാര്യ വിദ്യാലയങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇത്തരം സ്‌കൂളുകളിൽ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങി. സമ്പന്ന വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് മാത്രമായിരുന്നു ഇത്. 1986 -87 വർഷത്തിൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്‌ളാസ്സുകൾ അനുവദിക്കപ്പെട്ടു. ഇപ്പോൾ എല്ലാ സ്റ്റാൻഡെർഡുകളിലും ഇംഗ്ലീഷ് മീഡിയം ഉണ്ട്.

ഈ സ്‌കൂളിലെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി എം. ഗിരിജാദേവിയാണ്. ഹൈസ്‌കൂൾ വിഭാഗത്തിൽ 1958 കുട്ടികളും (290 എസ്.സി.) ഹയർ സെക്കണ്ടറി വിഭാഗത്തിൽ 720 കുട്ടികളും. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 200 കുട്ടികളും ഇവിടെ അധ്യയനം നടത്തുന്നു. പ്രൈമറി വിഭാഗത്തിൽ 22 അധ്യാപകരും, ഹൈസ്കൂൾ വിഭാഗത്തിൽ 42 അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 5 അധ്യാപകരും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 20 അധ്യാപകരുമുണ്ട്. ഇവരെ കൂടാതെ എല്ലാ വിഭാഗങ്ങളിലും ഏതാനും ഗസ്റ്റ് അധ്യാപകരും ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന ചില അധ്യാപകരുമുണ്ട്.

സ്കൂൾ കോഡ് 43073
സ്ഥലം കാലടി
സ്കൂൾ വിലാസം കാലടി,കരമന പി.ഒ
തിരുവനന്തപുരം
പിൻ കോഡ് 695 002
സ്കൂൾ ഫോൺ 0471-2344107
സ്കൂൾ ഇമെയിൽ tvmkaladyhs@yahoo.in
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം സൗത്ത്

ചരിത്രം:

1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ആയിരുന്നു. 1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ:

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു രണ്ടു കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് വിശാലമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പ‌തിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 42005
സ്ഥലം ആര്യനാട്
സ്കൂൾ വിലാസം ഗവ.വി & എച്.എസ്.എസ്.ആര്യനാട് , തിരുവനന്തപുരം
പിൻ കോഡ് 695542
സ്കൂൾ ഫോൺ 0472-2852255
സ്കൂൾ ഇമെയിൽ gvhssaryanad@yahoo.in
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല നെടുമങ്ങാട്
 

ചരിത്രം:

1924-ൽ വെർണാക്കുലർ പ്രൈമറിസ്കൂളായി തുടങ്ങി.1937- ൽ. ആര്യനാട് എൽ.പി.എസ് ആയി മാറി തിരുവിതാംകൂർ മഹാരാജാവ് അൻപത് ഏക്കർ ഭൂമി സ്കൂളിന് പതിച്ച് നല്കി സ്കൂളിൽ പവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു 1950-ൽ ആര്യനാട് ഗവ.യൂ.പി.എസ് അനുവദിച്ചു . പസ്തുതസ്കൂൾ 1957-ൽ ഒന്നാമത്തെ കേരള മന്ത്രി സഭയുടെ കാലത്ത് ഹൈസ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . യൂ.പി.എസ് ഹൈസ്കൂളായി മാറ്റുന്നതിനായി ഈ ഗാമത്തിലെ ജനങ്ങളുടെ ഒരു കമ്മറ്റി അക്ഷീണം പവർത്തിച്ച് വന്നു.

ഭൗതികസൗകര്യങ്ങൾ:

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 44029
സ്ഥലം മാരായമുട്ടം
സ്കൂൾ വിലാസം ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ മാരായമുട്ടം
പിൻ കോഡ് 695124
സ്കൂൾ ഫോൺ 0471 2277257
സ്കൂൾ ഇമെയിൽ ghssmtm@gmail.com
സ്കൂൾ വെബ് സൈറ്റ് ghssmarayamuttom.blogspot.in
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല നെയ്യാറ്റിൻകര

ചരിത്രം:

നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു. 1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂൾ അനുവദിച്ചു. ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ അനുവദിച്ചപ്പോൾ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയർത്തി. 2001-ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 2004-05 അധ്യായന വർഷത്തിൽ അഞ്ചാം ക്ളാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. നിലവിൽ ഈ സ്കൂളിൽ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1409 കുട്ടികൾ പഠിക്കുന്നു. ഇപ്പോഴത്തെ പ്രഥമാധ്യാപകൻ ശ്രീ റോബർട്ട് ദാസ് ഉൾപ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

ഭൗതിക സൗകര്യങ്ങൾ:

45 ക്ലാസ്സ്മുറികളാണ് സ്കൂളിനുള്ളത്. 2 സയൻസ് ലാബുകളും 4 കമ്പ്യൂട്ടർ ലാബുകളും 2 മൾട്ടീമീഡിയ ലാബുകളും ഉണ്ട്. 19 ടോയ്‌ലെറ്റുകളും 40 യൂറിനലും സ്കൂളിലുണ്ട്.

സ്കൂൾ കോഡ് 44024
സ്ഥലം മലയിൻകീഴ്
സ്കൂൾ വിലാസം ഗവ ഗേൾ‌‍‍സ്. എച്ച്. എസ്. എസ്. മലയിൻകീഴ്,
തിരുവനന്തപുരം
പിൻ കോഡ് 695573
സ്കൂൾ ഫോൺ 0471-2283020
സ്കൂൾ ഇമെയിൽ gghssmalayinkil@yahoo.com
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല കാട്ടാക്കട

 

ചരിത്രം:

1850നും1860നും ഇടയ്ക്ക് വ൪ണ്ണാക്കൂല൪ എൽ.പി.എസ്. സ്കൂൾ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുൻപായി ഇംഗ്ളീഷ്സ്കൂൾ ആയി ഉയ൪ത്തെപ്പെട്ടു. 1973-ൽ കുട്ടികളുടെ ബാഹുല്യം കാരണം സ്കൂൾ രണ്ടായിമാറി. 2000- ൽ എച്ച്എസ്എസ് ആയി ഉയ൪ത്തെപ്പെട്ടു. 2006-2007- ൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ:

നാല് ഏക്ക൪‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 44059
സ്ഥലം ബാലരാമപുരം
സ്കൂൾ വിലാസം ബാലരാമപുരം പി.ഒ,
തിരുവനന്തപുരം
പിൻ കോഡ് 695001
സ്കൂൾ ഫോൺ 04712400381
സ്കൂൾ ഇമെയിൽ hssbal@gmail.com
സ്കൂൾ വെബ് സൈറ്റ് www.ghssbalaramapuram.org
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല ബാലരാമപുരം

 

ചരിത്രം:

ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.

1883 ലാ​ണ് ഗ്രാമത്തിലെ മധ്യഭാഗത്ത് എലിമെൻററി വിദ്യാലയം സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസാവശ്യങ്ങൾ ഏറി വന്നതൊടെ കാലാന്തരത്തിൽ തമിഴ് - ഇംഗ്ലീഷ് മീഡീയം വിഭാഗങ്ങൾ നിലവിൽ വന്നു. 1890-ലാണ് മിഡി സ്കൂളായി മാറിയത്. 1967-ലെ ഇ.എം.എസ്. മന്ത്രിസഭ ഓരോ ഗ്രാമപഞ്ചായത്തിലും ഹൈസ്‌കൂൾ സ്ഥാപിക്കാൻ നയപരമായ തീരുമാനമെടുത്തെങ്കിലും 1976 വരെ ഇത് യാഥാർഥ്യമായില്ല. ഗ്രാമഞ്ചായത്ത് പ്രസിഡൻറ് പി. ഫക്കീർഖാൻ നേതൃത്തത്തിൽ നാലുദിവസം നടന്ന നിരാഹാരസമരം ഉൾ പ്പടെയുള്ള പ്രക്ഷോഭത്തി ൽ അവസാനം ചർച്ച നടന്നുവെങ്കിലും സ്ഥലമില്ല എന്ന നയം പറഞ്ഞ് അധിക്രതർ കൈവിട്ടു. കമ്യൂണിസ്ററ് നേതാവായിരുന്ന ഫക്കീർഖാൻ തനിക്ക് കിട്ടിയ സ്ഥലം വിട്ടുകൊടുത്തു. 2002 ജൂ​​ൺ മാസത്തിൽ ഇവിടെ പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചു. ആധുനികമോഡലിൽ ചെയ്തിരിക്കുന്ന ഈ സ്കുളിന് 3.5 ഏക്കർ സ്ഥലം സ്വന്തമായുണ്ട്.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 45035
സ്ഥലം നെയ്യാറ്റിൻകര
സ്കൂൾ വിലാസം നെയ്യാറ്റിൻകര പി.ഒ, തിരുവനന്തപുരം
പിൻ കോഡ് 695121
സ്കൂൾ ഫോൺ 0471-2222434
സ്കൂൾ ഇമെയിൽ gbhssnta@gmail.com
സ്കൂൾ വെബ് സൈറ്റ് -
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല നെയ്യാറ്റിൻകര