ചെങ്ങന്നൂർ : സമഗ്ര ശിക്ഷ കേരളം ചെങ്ങന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പുലിയൂർ കേന്ദ്രമാക്കി വീടുകളിൽ മാസ്ക് വിതരണവും ഹാൻഡ് വാഷിംഗ് ഡെമോൺസ്‌ട്രേഷനും നടത്തി. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായാണ് ബി ആർ സി യുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ജി കൃഷ്ണകുമാർ, ബി ആർ സി ട്രെയിനർമാരായ എം സുധീർഖാൻ റാവുത്തർ, രാജീവ് കണ്ടല്ലൂർ, വിനോദ് എം എൻ, വി ഹരിഗോവിന്ദ്, ബെറ്റ്സി ജോർജ്, ധന്യ കെ എൻ എന്നിവർ നേതൃത്വം നൽകുക