ജില്ലയിലെ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള എല്ലാ സ്കൂളുകളിലും എല്ലാ ക്ലാസ്സിലും ലൈബ്രറി സജ്ജീകരിക്കൽ പദ്ധതിയുടെ പുസ്തക സമാഹരണ യജ്ഞം തെരഞ്ഞെടുത്ത സ്കൂളുകളിലെ കുട്ടികളിൽ നിന്ന് പുസ്തകം സ്വീകരിച്ച് കൊണ്ട് ബഹു: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 900 സ്കൂളിൽ 10640 ക്ലാസ്സുകളിലാണ് ലൈബ്രറി ഒരുക്കുന്നത്.നവം:f ന് സ്കൂളുകളിൽ പുസ്തക സമാഹരണം ആരംഭിച്ചു. കുട്ടികളിൽ നിന്ന് മാത്രം 5 ലക്ഷം പുസ്തകങ്ങളാണ് സമാഹരിക്കുന്നത്. വൻ മുന്നേറ്റമാണ് പുസ്തക സമാഹരണത്തിൽ ജില്ലയിലുടനീളം കാണുന്നത്