(കോഴിക്കോട് കോർപ്പറേഷൻ സമഗ്ര ശാസ്ത്ര ലാബ് നവീകരണ പദ്ധതി)
കോർപ്പറേഷൻ പരിധിയിലുള്ള യു.പി വിഭാഗം ശാസ്ത്ര അധ്യാപകർക്കുള്ള ശില്പശാലയിൽ ( 5.11.19) 50 അധ്യാപകർ പങ്കാളികളായി. ജി യു പി നടുവട്ടം സ്‌കൂളിൽ വച്ചാണ് ശില്പശാല നടന്നത്.
കോഴിക്കോട് ഡയറ്റിലെ ഡോ. കെ എസ് വാസുദേവൻ ശാസ്ത്ര പഠനത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് സംസാരിച്ചു.
അധ്യാപകരേയും കുട്ടികളെയും ഉൾപ്പെടുത്തി ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിച്ചു. ഡയറ്റ് ലക്ച്ചറർ ദിവ്യ ഡി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലാബ് സജ്ജീകരണവുമായും സുരക്ഷയുമായും ബന്ധപ്പെട്ട നിർദേശങ്ങൾ നൽകി. ശ്രീ .എം.രാധാകൃഷണൻ മാസ്റ്റർ (ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി) സ്കൂൾ ലാബ്, ലാന്റേൺ പദ്ധതി ഉദ്ഘാടനം ചെയതു.