പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കന്യാകുളങ്ങര LPS ന് ലഭിച്ച 96 ലക്ഷം രൂപ ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ബഹു. നെടുമങ്ങാട് MLA, C ദിവാകരൻ നിർവഹിച്ചു.വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി അധ്യക്ഷനായിരുന്നു. സ്കൂൾ PTA യുടെ സഹായത്താൽ സ്ഥാപിച്ച CCTV, സ്റ്റാഫ് കൗൺസിൽ നിർമ്മിച്ച തിയേറ്റർ ക്ലാസ്സ് റൂമുകളുടെ ഉത്ഘാടനം പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ ശ്രീ. ജവാദ്. എസ്സ് നിർവഹിച്ചു PTAപ്രസിഡന്റ് ശ്രീ .പെരുംകൂർ നുജും സ്വാഗതം ആശംസിച്ചു.കണിയാപുരം സബ് ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുത്ത് സമ്മാനം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനം ശ്രീ .തേക്കട അനിൽ നിർവഹിച്ചു.വിവിധ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ HM ശ്രീമതി. Pവിമല നന്ദി പറഞ്ഞു