ഇടുക്കി

സ്കൂൾ കോഡ് 29037
സ്ഥലം കുഞ്ചിത്തണ്ണി
സ്കൂൾ വിലാസം കുഞ്ചിത്തണ്ണി പി.ഒ, ഇടുക്കി
പിൻ കോഡ് 685565
സ്കൂൾ ഫോൺ 0486-5265208
സ്കൂൾ ഇമെയിൽ 29037ghss@gmail.com
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല അടിമാലി

ചരിത്രം:

ഇടുക്കി ജില്ലയിൽ മൂന്നാറിനടുത്ത് പ്രകൃതി രമണീയമായ കുഞ്ചിത്തണ്ണി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ:

ര​ണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ത്ത ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ചരിത്രം:

ഇടുക്കി ജില്ലയിലെ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ സ്വരാജിൽ SH59 റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മുരിക്കാട്ടുകുടി ഗവ: ട്രൈബൽ ഹയർസെക്കണ്ടറി സ്ക്കൂൾ 1954-ൽ കേരള സംസ്ഥാനം നിലവിൽ വരുന്നതിന് മുമ്പ് സ്ഥാപിതമായി. ''പയൽ സ്ക്കൂൾ" എന്ന പേരിലാണ് അന്ന് ഈ സ്ക്കൂൾ അറിയപ്പെട്ടിരുന്നത് '. മുരിയ്ക്കാട്ടുകുടിയുടെ വികസനത്തിന് അടിത്തറയിട്ടു കൊണ്ട് 1954-ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച്, തുടർന്ന് എൽ.പി., യു.പി, എച്ച് എസ് , വിഭാഗങ്ങളായി കാലക്രമേണ ഉയർത്തി. 1991-ൽ ഹയർ സെക്കണ്ടറി സ്കൂളായി മാറിയ ഈ സ്ഥാപനം 64 വർഷങ്ങൾ പിന്നിട്ട നിറവാർന്ന ചരിത്ര മുഹൂർത്തത്തിലാണ്. മുരിക്കാട്ടുകുടി- സ്വരാജ് മേഖലയിലെ കർഷകരുടെയും സാധാരണക്കാരുടെയും മക്കളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നിസ്തുലമായ പങ്കാണ് ഈ സ്കൂൾ വഹിച്ചു വരുന്നത്.

ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ്- ഹ്യുമാനിറ്റിക്സ് വിഷയങ്ങളിലായി 240 കുട്ടികളും ഹൈസ്കൂൾ വരെ 250ഓളം കുട്ടികളും ഇന്ന് സ്കൂളിലുണ്ട്. സ്കൂളിൽ ഹയർ സെക്കൻഡറി വിജയശതമാനം കഴിഞ്ഞ ഏഴു വർഷങ്ങളായി സംസ്ഥാന ശരാശരിയേക്കാൾ മുകളിലാണ് . ഹൈസ്കൂൾ വിഭാഗത്തിനിപ്പോൾ നൂറുശതമാനം വിജയം നേടാനാകുന്നുവെന്നത് അഭിമാനാർഹമാണ്. മാതൃഭാഷ ഉചിതമായി പഠിപ്പിക്കുന്ന ജില്ലയിലെതന്നെ ഏക സ്കൂളും ഇത് മാത്രമാണ്.

ആദ്യ മനുഷ്യസംസ്കാരത്തിന് പ്രത്യേകതകൾ വിളിച്ചറിയിക്കുന്ന ചരിത്രപ്രാധാന്യമുള്ള അവശേഷിപ്പുകളാണ് നന്നങ്ങാടികൾ. പ്രാചീന കാലഘട്ടത്തിലെ സംസ്കാരം വിളിച്ചോതുന്ന ചരിത്ര പ്രാധാന്യമുള്ള അവശേഷിപ്പുകളാണ് നന്നങ്ങാടി ശിലകൾ. പ്രാചീന കാലഘട്ടത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന അത്തരം ശിലകളുടെ ലഭ്യത ക്യാമ്പസിന്റെ തന്നെ പ്രത്യേകതകളിലൊന്നാണ്. പുതിയ ലാബ്നിർമ്മാണ പ്രവർത്തനം തുടങ്ങവേ ലഭിച്ച ശിലകൾ ഉപയോഗിച്ച് ഹയർസെക്കൻഡറി ബ്ലോക്കിന് സമീപത്തായി നന്നങ്ങാടി ശിലാ സംരക്ഷണ പാർക്ക് നിർമ്മിച്ചിട്ടുണ്ട് .കോഴിമല രാജമന്നാൻ ഗോത്രത്തിലെ പൂർവികരുടെ രാജവാഴ്ചക്കാലത്തെ ശേഷിപ്പുകളാണ് എന്ന് വിശ്വസിക്കപ്പെടുന്നു.പുതുതലമുറയ്ക്ക് അന്യം നിൽക്കുന്ന ചരിത്ര സാംസ്കാരിക പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ പാർക്ക് .

ഭൗതിക സൗകര്യങ്ങൾ:

സ്കൂളിന് സ്വന്തമായി 5.14 ഏക്കർ വിസ്താരമുള്ള ഹരിതാഭമായ ക്യാമ്പസ് ഉണ്ട് സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ ഭാഗമായി കേന്ദ്രമായി മാറുകയാണ് കാലത്തിനൊത്ത് പുത്തൻ സാങ്കേതികവിദ്യകളുടെ മികവോടെ ചരിത്ര സംരക്ഷണത്തിലൂടെ ആധുനിക വിദ്യാഭ്യാസത്തിന്റെ അലയൊളികൾ മുരിയ്ക്കാട്ടുകുടിക്ക് ലഭിച്ചിരിക്കുന്നു.

 
സ്കൂൾ കോഡ് 29025
സ്ഥലം തൊടുപുഴ
സ്കൂൾ വിലാസം തൊടുപുഴ പി.ഒ, തൊടുപുഴ
പിൻ കോഡ് 685584
സ്കൂൾ ഫോൺ 0486-2223217
സ്കൂൾ ഇമെയിൽ 29025ghss@gmail.com
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല തൊടുപുഴ

ചരിത്രം:

ഇടുക്കി ജില്ലയിൽ തൊടുപുഴ താലുക്കിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. തൊടുപുഴ. ഗേൾസ് ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഹയർ സെക്കന്ററി തുടങ്ങുന്നതിനു മു൯പ് ഇവിടെ ഗേൾസ് മാത്രമെ ഉള്ളു. ഇപ്പോൾ ഇതൊരു മിക്സഡ് സ്കൂൾ ആണ്. 1904-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തൊടുപുഴ ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥാപിതമായത് 1904 -ൽ ആകുന്നു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ദേവസ്വം വക സ്ഥലം കാണപ്പാട്ടടമായ് കൈവശം വച്ചനുഭവിച്ചിരുന്ന ഏറത്ത് മാധവി വാരസ്യാ൪ നല്കിയ സ്ഥലത്താണു തിരുവിതാംകൂർ മഹാരാജാവ് തിരുമനസ്സായി സ്കൂളിനായി കെട്ടിടം പണിതീ൪ത്ത് നല്കിയത്. മേല്പടി സ്ഥലം വിദ്യാലയാവശ്യത്തിനായി മാത്രം നല്കിയിട്ടുള്ളതുമാകുന്നു. മണ്ഡപത്തിൽ വാതിക്കൽ എന്ന സ്ഥല പേരോടുകൂടിയ സ്ഥലവും കോതവരിക്കൽ എന്ന പേരോടുകൂടിയ സ൪ക്കാ൪ വക പുറംപോക്കും ഇതിനോടു കുട്ടിചേ൪ത്തു.

ദിവാ൯ സന്ദ൪ശിച്ച സമയത്ത് സ്കൂളിന്റെ ശോചന്യാവസ്ത കാണിച്ച് ഒരു കവിതയെഴുതി കുട്ടിയെ കൊണ്ട് ചൊല്ലിച്ചു എന്നും അതു കേട്ട ദിവാ൯ സ്കൂളിന് സ്ഥലം നൽകിയാൽ കെട്ടിടം നി൪മിച്ചുനല്കാമെന്നും വാഗ്‌ദാനംചെയ്തുവെന്നും പറയപ്പെടുന്നു. ഈ സരസ്വതിക്ഷേത്രം 1949 വരെ ലോവ൪ പൈമറി സ്കൂളായി തുട൪ന്നു. തുട൪ന്ന് 1950- ൽ വിദ്യാലയം അപ്പ൪പൈമറി സ്കൂളായി ഉയ൪ത്തപ്പെട്ടപ്പോൾ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. തൊടുപുഴ സ്വദേശിനിയായ ശ്രീമതി പാറുക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്രഥമ അദ്ധ്യാപിക.1974-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. അന്ന് 2000ത്തോളം വിദ്യാ൪ത്ഥികളും 45അദ്ധ്യാപകരും ഇവിടെ ഉണ്ടായിരുന്നു. തൊടുപുഴയുടെ തിലകക്കുറിയായി വിരാജിക്കുന്ന ഈ വിദ്യാലയം അന്നും ഉന്നതനിലവാരം പുല൪ത്തിയിരുന്നു. ഇവിടെ പഠിച്ചിരുന്ന പല കുട്ടികളും ജീവിതത്തിൽ ഉയ൪ന്ന നിലകളിൽഎത്തിച്ചേ൪ന്നു എന്നുള്ളത് പ്രത്യേകം സ്മര​ണീയമാണ്. 1985-ൽ ഇവിടെ പഠിച്ചിരുന്ന ശാന്തി. പി എന്ന വിദ്യാ൪ത്ഥിനി s.s.l.c പരീക്ഷയിൽ 600 ൽ 585 മാ൪ക്ക് നേടി മൂന്നാം റാങ്കും സുസ്മിത.N എന്ന വിദ്യാ൪ത്ഥിനി 600 ൽ 557മാ൪ക്ക് നേടി 16-മത്തെ റാങ്കും നേടിയെന്ന വസ്തുത ചാരിതാ൪ത്ഥ്യജനകമാണ്. 1998-ൽ ഈ വിദ്യാലയം ഹയർസെക്കന്ററിയായി ഉയ൪ത്തപ്പെട്ടു. ബയോളജിക്ക് രണ്ട് ബാച്ചും ഹ്യുമാനിറ്റിസും കൊമേഴ്‌സും ഓരോ ബാച്ചും വീതമാണ് ഉള്ളത്. പരിമിതികളുടെ ഇടയിൽപ്പെട്ട് ഉഴലുന്ന ഈ വിദ്യാലയം കൃത്യ നിർവഹണത്തിൽ എന്നും മുന്നിൽ ആണ്.

ഭൗതികസൗകര്യങ്ങൾ:

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളുണ്ട്.  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബും 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ.സി.ഡി പ്രോജക്ടർ 2, ലാപ്ടോപ്പ് 2 എന്നിവയുമുണ്ട്. ശാസ്ത്ര പോ​ഷിണി ലാബുകൾ (കെമിസ്ട്ടറി, ഫിസിക്സ്, ബയോളജി) എന്നിവയും ഒരുസ്മാര്ട്ട് ക്ളാസ് റൂം ഉണ്ട്.