കോഴിക്കോട്

സ്കൂൾ കോഡ് 16014
സ്ഥലം മേപ്പയ്യൂർ
സ്കൂൾ വിലാസം മേപ്പയ്യൂർ.പി.ഒ, കോഴിക്കോട്
പിൻ കോഡ് 673 524
സ്കൂൾ ഫോൺ 0496-2676246
സ്കൂൾ ഇമെയിൽ vadakara16014@gmail.com
സ്കൂൾ വെബ് സൈറ്റ് http://.org.in
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല മേലടി

ചരിത്രം:

കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മേപ്പയ്യൂർ ടൗണിൽ നിന്നും 500 മീ. കിഴക്കോട്ട് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ‌ ഏറെ പിന്നിലായിരുന്ന ഈ പ്രദേശം മുൻപ് വെങ്കപ്പാറപ്പൊയിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ പരിശ്രമ ഫലമായാണ് 1957 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1957 മെയ് 18 ന് നിലവിൽ വന്ന സ്കൂൾ നിർമ്മാണക്കമ്മറ്റിയിൽ 55 പേരാണ് ഉണ്ടായിരുന്നത്. ശ്രീ ഇ സി കുഞ്ഞിരാമൻ നമ്പ്യാർ (പ്രസിഡണ്ട്) ശ്രീ എ. കുഞ്ഞിപ്പക്കി (വൈ. പ്രസിഡണ്ട്) ശ്രീ ഇ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ (ജനറൽ സെക്രട്ടറി ) ശ്രീ എളമ്പിലാശ്ശേരി പി കെ കൃഷ്ണൻ നായർ (സെക്രട്ടറി ) ശ്രീ പി കുഞ്ഞിക്കണ്ണൻ (ഖജാൻജി) എന്നിവരാണ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. ഓല മേഞ്ഞകെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയത്തിൻറെ പ്രവർത്തന ഉദ്ഘാടനം ചെയ്തത് മലബാർ ഡിസ്ടിക് ബോർഡ് പ്രസിഡണ്ട്, ശ്രീ പി ടി ഭാസ്കര പണിക്കരാണ്. യശ:ശരീരനായ മുൻ എം എൽ എ ശ്രീ പി. കെ നാരായണൻ നമ്പ്യാരുടെ സജീവമായ ഇടപെടലിന്റെ കൂടി ഫലമായി 1957ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. 1957 മെയ് 20 ന് 1300 രൂപ വിലക്ക് നിർമ്മാണ കമ്മറ്റി വാങ്ങിയ 4 ഏക്കർ കുന്നിൻ പുറവും പിന്നീട് സ്കൂളിനു വേണ്ടി അക്വയർ ചെയ്യപ്പെട്ട 2 ‌ഏക്കർ അനുബന്ധ ഭൂമിയും ഉൾപ്പെടെ 6 ഏക്കർ സ്ഥലമാണ് സ്കൂളിന് സ്വന്തമായി ഉള്ളത്. ശ്രീ എടവലത്ത് ബാലൻ നമ്പ്യാർ സംഭാവനയായി നൽകിയ സ്ഥലത്ത് നിർമ്മിച്ച കിണറ്റിൽ നിന്നാണ് ആവശ്യമായ വെള്ളം സ്കൂളിലെത്തിക്കുന്നത്.

6,7,8 ക്ലാസ്സുകൾ 1957 ൽ തന്നെ ആരംഭിച്ചു. ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. തുടർന്ന് വൊക്കേഷണൽ ഹയർസെക്കണ്ടറി നിലവിൽ വന്നു. MRRTV, MRDA തുടങ്ങിയവ ആദ്യ കോഴ്സുകളും, 2010 ൽ കമ്പ്യൂട്ടർ സയൻസ്, അഗ്രിക്കൾച്ചർ കോഴ്സുകളും ആരംഭിച്ചു. 1996ൽ ഹയർസെക്കണ്ടറി വിഭാഗം ആരം ഭിച്ചു. ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്സ് വിഷയങ്ങളിലായി അഞ്ച് ബാച്ചുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.

സ്കൂളിന്റെ മിക്ക കെട്ടിടങ്ങളും പി. ടി എ യുടെ ശ്രമഫലമായി നിർമ്മിക്കപ്പെട്ടവയാണ്. യശ: ശരീരനായ മുൻ എം എൽ എ ശ്രീ എ കണാരന്റെ ശ്രമ ഫലമായി ജനപങ്കാളിത്തത്തോടെ 16 മുറികളുള്ള കൊൺക്രീറ്റ് കെട്ടിടം 1996-97ൽ നിർമ്മിക്കപ്പെട്ടു. ‍‌ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഔദ്യോഗിക, ഭരണ രംഗങ്ങളിൽ ഉന്നത സ്ഥാപനങ്ങൾ അലങ്കരിച്ചവരായിട്ടുണ്ട്. ഇന്ന് കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുള്ള സ്കൂളിലൊന്നിലായി മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ വളർന്നു കഴിഞ്ഞു. പാഠ്യ- പാഠാനുബന്ധ പ്രവർത്തനങ്ങളിലെല്ലാം മികവു പുലർത്തുന്ന വിദ്യാലയത്തിന് മാതൃകാപരമായി പ്രവർത്തിക്കുന്ന ലൈബ്രറി, ലെബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നിവ സ്വന്തമായുണ്ട്.

 
സ്ഥാപിതം 01‌‌-06-1912
സ്കൂൾ കോഡ് 47021‌
സ്കൂൾ വിലാസം നടുവണ്ണൂർ പി.ഒ,  കോഴിക്കോട്
പിൻ കോഡ് 673614
സ്കൂൾ ഫോൺ 0496 2652351
സ്കൂൾ ഇമെയിൽ ghssnaduvannur@gmail.com
സ്കൂൾ വെബ് സൈറ്റ് www.ghssndr.org.in
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല പേരാമ്പ്ര

ചരിത്രം:

വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണ മഹോത്സവത്തോടനുബന്ധിച്ച് 1912 ൽ ആരംഭിച്ച ലോവർ എലിമെൻററി സ്കൂളാണ് പിന്നീട് നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നത്. സ്വാതന്ത്ര്യസമരം കൊടുമ്പരിക്കൊണ്ടിരുന്നപ്പോൾ രജിസ്റ്ററാപ്പീസ് തീവെച്ച പോരാളികളെ നേരിടാൻ വന്ന ബ്രട്ടീഷ് പട്ടാളം ദിവസങ്ങളോളം താമസിച്ചത് ഇവിടെയായിരുന്നു. സ്വാതന്ത്ര്യാനന്തരം മലബാർ ഡിസ്ട്രിക്ക് ബോർഡിന് കീഴിൽ അപ്പർ പ്രൈമറിയായും 1981 സെപ്തംബർ 14ന് ഹൈസ്കൂളായും സ്ഥാപനം ഉയർത്തപ്പെട്ടു. 2004ൽ ഹയർ സെക്കണ്ടറി കൂടി വന്നതോടെ വളർച്ച പൂർണ്ണമായി. ദശാബ്‌ദങ്ങൾ കൊണ്ട് പരശതം തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ഒരു പ്രദേശത്തിൻറെ മുഴുവൻ സാംസ്കാരികകേന്ദ്രം കൂടിയായി ഉയർന്ന് വന്ന നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് വളർച്ചയുടെ രജതജൂബിലിയും പിന്നിട്ട് ശതാബ്‌ദിയിലെത്തിനില്ക്കുന്നു.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും കമ്പ്യുട്ടർ ലാബുകളും ഉണ്ട്.എൽ.സി.ഡി.പ്രൊജക്ടർ ഇന്റർനെറ്റ് ബ്രോഡ്ബോൻറ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോൾ കോർട്ടുകൾ ഉള്ള മൈതാനവും ഇവിടെയുണ്ട്.

സ്കൂൾ കോഡ് 17059
സ്ഥലം കോവൂർ
സ്കൂൾ വിലാസം മെഡിക്കൽ കോളേജ് പി.ഒ, കോഴിക്കോട്
പിൻ കോഡ് 673008
സ്കൂൾ ഫോൺ 0495 2355327
സ്കൂൾ ഇമെയിൽ ghsscampus@gmail.com
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കോഴിക്കോട് റൂറൽ

ചരിത്രം:

കേരളീയ സമൂഹത്തിന്റെ പുരോഗതിക്കായി പൊതു വിദ്യാലയങ്ങൾ വഴിവിളക്കുകളായി മാറിയ കഥയാണ് ഈ വിദ്യാലയത്തിനും പറയാനുളളത്.1965ൽ കോഴിക്കോട് മെഡി:കോളേജ് ‍‍ഡി ടൈപ്പ് ക്വാർട്ടേഴ്സിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്.ശ്രീമതി ടീച്ചറായിരുന്നു അന്ന് പ്രധാനാധ്യപിക.

1971ൽ യു.പി സ്ക്കൂളായി ഉയർത്തുകയും മെഡി:കോളേജിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം സ്ക്കൂളാനായി വിട്ടു നൽകുകയും ചെയ്തു.1981ൽ ഹൈസ്ക്കൂളായി ഉയർത്തി 1983ൽ ആദ്യ എസ്. എസ്.എൽ.സി ബാച്ച് മികച്ച വിജയത്തോടെ പുറത്തിറങ്ങി.2000ത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. 2016ൽ പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ:

3.45 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കോഡ് 17003
സ്ഥലം മീഞ്ചന്ത
സ്കൂൾ വിലാസം ഗവ. ആർട്ട്സ് കോളേജ് പി.ഒ, കോഴിക്കോട്
പിൻ കോഡ് 673018
സ്കൂൾ ഫോൺ 0495-2320594
സ്കൂൾ ഇമെയിൽ gvhssmeenchanda@gmail.com
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കോഴിക്കോട് സിറ്റി ‌

ചരിത്രം:

ഒരു എഴുത്തുപള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ വളർച്ച അധിവേഗത്തിലായിരുന്നു.

 
സ്കൂൾ കോഡ് 47080
സ്ഥലം ചാത്തമംഗലം
സ്കൂൾ വിലാസം എൻ.ഐ.ടി.(പി.ഒ,) കോഴിക്കോട്
പിൻ കോഡ് 673601
സ്കൂൾ ഫോൺ 0495-2287155
സ്കൂൾ ഇമെയിൽ principalrecgvhss@gmail.com
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കുന്ദമംഗലം

ചരിത്രം:

1964-ജൂണ് 1-നു എന്.ഐ.ടി കാമ്പസ്സിനുള്ളിലെ ഒരു ചെറിയ കെട്ടിടത്തില് എൽ .പി.സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചൂ.ശ്രീ.വി.പി.കൃഷ്ണൻനായർ പ്രധാന അദ്ധ്യാപകനായി ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങി. 1968-ല് യു.പി. സ്ക്കൂളായി ഉയർത്തി. സ്ക്കൂളിന്നു ആവശ്യമായ മൂന്നേക്കര് ‍സ്ഥലം എൻ .ഐ.ടി വിട്ടുതരികയും 1972-ൽ കെട്ടിടം പണി പൂർത്തിയാക്കി സ്ക്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. 1974-ൽ ഹൈസ്ക്കൂളായി ഉയർത്തി . 1989-വി.എച്ച്.എസ്.സി. വിഭാഗവും 1998-ൽ ഹയർ സക്കന്ററി വിഭാഗവും പ്രവർത്തനം തുടങ്ങി.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും വി.എച്ച്.എസ്.സി. വിഭാഗത്തിനു ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ,വി.എച്ച്.എസ്.സി. ഹയര്സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യുസാറ്റ് സൗകര്യവുമുണ്ട്.മൾട്ടീമീഡിയ റൂം സൗകര്യം ഉണ്ട്.

സ്കൂൾ കോഡ് 47042
സ്ഥലം നീലേശ്വരം
സ്കൂൾ വിലാസം നീലേശ്വരം പി ഒ, കൊടുവള്ളി വഴി
പിൻ കോഡ് 673582
സ്കൂൾ ഫോൺ 0495-2297009
സ്കൂൾ ഇമെയിൽ neeleswaramhighschool@gmail.com
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്‌‌
ഉപ ജില്ല മുക്കം‌

ചരിത്രം:

കോഴിക്കോട് താലൂക്കിലെ മലയോര മേഖലയിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ഥാപനത്തിന്റെ സംഭവ ബഹുലമായ ഏതാണ്ട് എൺപതു വർഷത്തെ ചരിത്രമാണിവിടെ കുറിക്കാൻ ശ്രമിക്കുന്നത്.

1921 -ൽ ഏറനാടൻ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കർഷക കലാപങ്ങൾക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവർ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അന്നത്തെ മദിരാശി സർക്കാർ തീരുമാനിച്ചു.അപ്രകാരം 1924-ൽ നീലേശ്വരം എലിമെന്ററി സ്കൂൾ സ്ഥാപിതമായി.

നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളിൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിൻസിൽപ്പെട്ട മലബാർ ഡിസ്ട്രക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരൻ മാസ്ററർ.പിന്നീട് പൂളപ്പൊയിൽ പിലാത്തോട്ടത്തിൽ ഉമ്മാത്തുമ്മയുടെ പറമ്പിൽ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂൾ അങ്ങോട്ട് മാററി. 63 വിദ്യാർത്ഥികൾ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററർ ആയിരുന്നു പ്രധാനാധ്യാപകൻ. ഇപ്പോൾ സ്കൂൾ നിലനിൽക്കുന്ന സ്ഥലം കോൽക്കാരൻ കൃഷ്ണൻനായർ വാങ്ങുകയും അങ്ങോട്ട് സ്കൂൾ മാററുന്നതിനായി ഒരു ഷെഡ് കെട്ടുകയും ചെയ്തു.പിന്നീട്പെരിങ്ങാട്ട് വാസുനായർ ആ സ്ഥലം വാങ്ങുകയും കടുങ്ങമ്പലത്ത് രാമൻനായർക്ക് ഒഴിമുറി കൊടുക്കുകയും ചെയ്തു. 1950 ൽ ഒരു 'T'ആകൃതിയിൽ ഒരു കെട്ടിടം പണിതു.ഈ അടുത്തകാലം വരെ നിലനിന്നിരുന്ന ഈ കെട്ടിടത്തിലാണ് സ്കൂൾ ദീർഘകാലം പ്രവർത്തിച്ചിരുന്നത്. 1956-ൽ എട്ടാംതരം വരെയുളള യു.പി സ്കൂളാക്കി ഉയർത്തി. എം.എസ് രാമയ്യർ, കുഞ്ഞിരാമൻ നമ്പ്യാർ തുടങ്ങിയ അക്കാലത്തെ പ്രധാനാധ്യാപകരെ പഴമക്കാർ ഇന്നും ഓർക്കുന്നു.

1974-ൽ ഹൈസ്കൂളാക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 3ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങിച്ച് സർക്കാരിലേക്ക് ഏല്പിക്കാനും 25000 രൂപ ട്രഷറിയിൽഅടക്കാനുമായിരുന്നു ഉത്തരവിലെ നിബന്ധന. എരഞ്ഞിക്കൽ ശങ്കരൻനായർ,പടിഞ്ഞാറയിൽ ബാലൻ മാസ്ററർ,കൊററിവട്ടത്തുതാഴത്തു കുഞ്ഞുണ്ണി നായർ, കുന്നുമ്മൽ മുഹമ്മദ് എന്നിവർ അംഗങ്ങളായി കമ്മററി രൂപീകരിക്കുകയും ചെയ്തു.അന്നത്തെ മുക്കം പഞ്ചായത്ത് പ്രസിഡണ്ട് ബി.പി ഉണ്ണിമോയിൻ സാഹിബിന്റെ പ്രവർത്തനവും ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്. 3ഏക്കർ 10 സെന്റ് സ്ഥലമാണ് കമ്മററി അന്ന് വാങ്ങിയത്. ഹൈസ്കൂൾ ക്ലാസ്സുകൾ തൊട്ടടുത്ത മദ്രസ്സാ കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1974 മുതൽ 1976 വരെ പ്രധാനാധ്യാപകന്റെ ചുമതല വഹിച്ചത് വാസുമാസ്റററായിരുന്നു. 1977-മാർച്ചിൽ ആദ്യ SSLC ബാച്ചിലെ 56 കുട്ടികൾ പരീക്ഷയെഴുതി. വാസന്തി ടീച്ചറായിരുന്നു പൂർണ്ണ ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപിക. കുട്ടികൾ വർദ്ധിച്ചപ്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും സംഭാവന ചെയ്ത ഓലകൾ കൊണ്ട് ഷെഡുകളുണ്ടാക്കി അധ്യായനം നടത്തേണ്ടി വന്നു. ഷെഡ്ഡുകളുടെ നിർമ്മാണ ചുമതല പിന്നീട് വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തുമാണ് നിർവഹിച്ചത്. 2004 വരെ ഇത്തരം ഓല ഷെഡുകളിൽ അധ്യായനം നടത്തിയിരുന്നു.

ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം 1979 ജൂൺ 18ന് R.D.D.Pപാർവ്വതി നേത്യാർ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പ്രസ്ഥാനവും അധികാരവികേന്ദ്രീകരണവും ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ സമൂലമായ മാററം വരുത്തി.കോഴിക്കോട് ജില്ലാ പഞ്ചായത്ത് 1998-99 വർഷത്തിൽ 5 ക്ലാസ്സ് മുറികളും2000-2001 വർഷത്തിൽ 5ക്ലാസ്സ് മുറികളും അനുവദിച്ചു.ഇക്കാര്യത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അബൂബക്കർ മൗലവിയുടെയും, ജോസ് കടമ്പനാടിന്റെയും സേവനം പ്രത്യേകം എടുത്തു പറയേണ്ടതാണ്.കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത് മെമ്പർ വേണു കല്ലുരുട്ടിയുടെ ശ്രമഫലമായി 2003-2004 വർഷത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ കഞ്ഞിപ്പുരയും കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത് നിർമ്മിച്ചു.കുന്നമംഗലം ബ്ലോക്കിന്റെ വെളളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 1988-89 ൽ ലഭിച്ചതാണ് ഇപ്പോഴത്തെ ആസ്ബറേറാസ് മേഞ്ഞ നാലു ക്ലാസ്സ് മുറികൾ.ഇതിനു മുൻകൈ എടുത്തു പ്രവർത്തിച്ചത് എ എം അഹമ്മദ് കുട്ടി ഹാജിയാണ്.ശുദ്ധ ജല വിതരണവും സാനിറേറഷൻ പ്രവർത്തനങ്ങളും ഏർപ്പെടുത്തിയത് വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് ലഭിച്ചതാണ്.അവസാനമായി കേരള വാട്ടർ അതോറിററി കുടിവെളള വിതരണം ഏർപ്പെടുത്തി.

എം.പി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കാര്യമായ സഹായസഹകരണങ്ങൾ ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. 2002-2003 വർഷത്തിൽ ഇ.അഹമ്മദ് എം.പി യുടെഫണ്ടിൽ നിന്നും രണ്ട് ക്ലാസ്സ് മുറികൾ അനുവദിക്കുകയുണ്ടായി. എം.പി അബ്ദുസമദ് സമദാനിയുടെ എം.പി ഫണ്ടിൽ നിന്ന് ചുററുമതിലിനും കളിസ്ഥലത്തിനും തുക അനുവദിച്ചു.

യു.സി രാമൻ എം എൽ എ യുടെ ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലാബ് നിർമ്മാണത്തിന് ധനസഹായം ലഭിച്ചു. 12കമ്പ്യൂട്ടറുകളുളള മികച്ച ഒരു കമ്പ്യൂട്ടർ ലാബ്ഒന്നിവിടെ പ്രവർത്തിച്ചു വരുന്നു.സർവ്വ ശിക്ഷ അഭിയാൻ പദ്ധതി പ്രകാരം 2003-2004 വർഷത്തിൽ 6 ക്ലാസ്സ്മുറികൾ അനുവദിച്ചു. അധ്യാപകരക്ഷാകർതൃസമിതിയുടെ ആഭിമുഖ്യത്തിൽ 2002-2003 വർഷത്തിൽ സ്റേറജ് , ലൈബ്രറി കെട്ടിടം എന്നിവ നിർമ്മിച്ചു. 6000 -ത്തോളം പുസ്തകങ്ങളുളള ഒരു ലൈബ്രറി ഈ സ്ഥാപനത്തിനൊരു മുതൽ കൂട്ടാണ്. യു.സി രാമൻ എം എൽ എ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ 2004-ൽ ഹയർ സെക്കണ്ടറി സ്കൂളാക്കി ഈ വിദ്യാലയത്തെ ഉയർത്തി. ഹയർ സെക്കണ്ടറി സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. സഹകരണ വകുപ്പ് മന്ത്രി എം വി രാഘവൻ നിർവ്വഹിച്ചു .സയൻസ്,കൊമേഴ് സ് എന്നിങ്ങനെ രണ്ട് ബാച്ചുകളാണ് ഹയർ സെക്കണ്ടറി വിഭാഗത്തിലുളളത്. രാമൻ കർത്താ , ജോൺ ജെ മററം ,ജോസഫ് ജോർജ്ജ്, പി.കെ ദേവേശൻ തുടങ്ങിയ പ്രഗത്ഭരായ പ്രധാനാധ്യാപകർ ഈ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം യത്നിച്ചു.

ഇ.കെ രാജൻ പ്രസിഡന്റായുളള അധ്യാപകരക്ഷാകർതൃസമിതി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.വിദ്യാർത്ഥികൾ ഇപ്പോൾ ഈ സ്ഥാപനത്തിൽ അധ്യയനം നടത്തുന്നു. 63അധ്യാപകരും, 5അനധ്യാപകരും ഇവിടെ ജോലി ചെയ്തുവരുന്നു. ഹയർ സെക്കണ്ടറി സ്കൂളാക്കി ഉയർത്തിയെങ്കിലും അതിനാവശ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളും ഇനിയും പൂർത്തിയായിട്ടില്ല. അതിനുളള ശ്രമത്തിനാണ് അധ്യാപകരക്ഷാകർതൃസമിതിയും നാട്ടുകാരും.ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണം അഭ്യർത്ഥിച്ചു കൊണ്ട് ഈ ലഘുചരിത്രത്തിന് വിരാമമിടുന്നു.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.