ചെങ്ങന്നൂർ  : പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കരകൗശല ശാസ്ത്രവൈദഗ്ധ്യം മാറ്റുരയ്ക്കപ്പെടുന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ചെങ്ങന്നൂർ ഉപജില്ലാതല ഉദ്ഘാടനം ബുധനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ജി കൃഷ്ണകുമാർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ശ്രീലത എ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി അനിത എൽ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആലപ്പുഴ ജില്ലാ കോർഡിനേറ്റർ ശ്രീ എ കെ പ്രസന്നൻ, അധ്യാപക പ്രതിനിധികളായ ശ്രീ ജോൺ ജേക്കബ്, ശ്രീ പി ഡി അജിത്, ശ്രീ അനസ് എം അഷറഫ്, ശ്രീ സതീഷ് എൻ, പ്രഥമാധ്യാപകൻ ശ്രീ.മധുസൂദനൻ പിള്ള, പി റ്റി എ പ്രസിഡൻറ് ശ്രീ അനിൽ കുമാർ, എസ് എം സി പ്രസിഡൻറ് ശ്രീ അനി എന്നിവർ പങ്കെടുത്തു. ചെങ്ങന്നൂർ ഉപജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീമതി കെ ബിന്ദു സ്വാഗതവും കെ എം ജോസഫ് മാത്യു നന്ദിയും പറഞ്ഞു