പത്തനംതിട്ട

സ്കൂൾ കോഡ് 38040
സ്ഥലം കോഴഞ്ചേരി
സ്കൂൾ വിലാസം കോഴഞ്ചേരി പി.ഒ, പത്തനംതിട്ട
പിൻ കോഡ് 689641
സ്കൂൾ ഫോൺ 0468-2213419
സ്കൂൾ ഇമെയിൽ ghskozh@gmail.com
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംത്തിട്ട
ഉപ ജില്ല കോഴഞ്ചേരി

ചരിത്രം:

1860 -ൽ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂൾ ആരംഭിച്ചത്. സാമ്പത്തികമായും സാമൂഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നല്തിയതിനാൽ " ഇടത്തിൽ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു. 1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്. സ്ക്കൂൾ കോമ്പൗണ്ടിൽ ഒരു അംഗൻവാടിയും BRC യും പ്രവർത്തിക്കുന്നു. 2014 നേട്ടങ്ങളുടെ വർഷമാണ്. 2014 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ഗ്രീഷ്മ ആനന്ദ് സ്കൂളിന്റെ അഭിമാനമാണ്. തുടർച്ചയായി 10 തവണയും SSLC പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. ശ്രീമതി രമണി ജി ആണ് ഇപ്പോഴുള്ള ഹെഡ് മിസ്ട്രസ്.

ഭൗതികസൗകര്യങ്ങൾ:

180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും, ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്‌കൂളിന് കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, എ​ഡ്യൂസാറ്റ് ,ബയോഗ്യാസ് പ്ലാന്റ് എന്നിവയുണ്ട്. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ എം. എൽ . എ ശ്രീമതി വീണജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. RMSA യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പഠനയാത്രക്കായി പത്താംക്ലാസ്സിലെ കുമാരി കാർത്തിക സി.ആർ തെരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ കോഡ് 38038
സ്ഥലം കോന്നി
സ്കൂൾ വിലാസം കോന്നി. പി.ഓ., കോന്നി
പിൻ കോഡ് 689691
സ്കൂൾ ഫോൺ 0468-2243369
സ്കൂൾ ഇമെയിൽ hmhskonni@gmail.com
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല കോന്നി

ചരിത്രം:

കോന്നി ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ക്കൂളാണ് ഇത്. 1863-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. ഇപ്പോൾ ജില്ലയിലെ ഏറ്റവും നല്ല സർക്കാർ വിദ്യാലയമായി ഈ സ്കൂൾ വളർന്നിരിക്കുന്നു.

മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്. 147 വർഷം മുമ്പ് 1863 - ൽ (കൊല്ലവർഷം 1040) ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് (1860-1880) അനുവദിച്ച് പ്രവർത്തി സ്ക്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ആദ്യം ഇത് ആൺപള്ളിക്കൂടമായാണ് പ്രവർത്തനം ആരംഭിച്ചത്. 1871-ൽ പെൺപള്ളിക്കൂടം ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് അനുവദിച്ചു തന്നു. 1950 നു ശേഷം ആൺപള്ളിക്കൂടം മിഡിൽ സ്ക്കൂളായി ഉയർത്തി. 1973-ൽ പൊതുവിദ്യാഭ്യാസ ഡയറക്റ്റരുടെ ഉത്തരവനുസരിച്ച് സ്ക്കൂളുകൾ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടു.പെൺപള്ളിക്കൂടം ആയിരുന്ന സ്ക്കൂൾ ആൺപള്ളിക്കൂടം ആയി മാറി. ഈ ആൺപള്ളിക്കൂടം 1981-82 ൽ ഹൈസ്കൂളായും 1998-99-ൽ ഹയർ സെക്കണ്ടറി സ്ക്കൂളായും ഉയർത്തപ്പെട്ടു. 2004 -ൽ അഞ്ചാം ക്ളാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. 2010 ജൂൺ മുതൽ എട്ടാം ക്ലാസ്സിലും ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. ഇപ്പോൾ HS വിഭാഗത്തിൽ 11 ഡിവിഷനുകളും UP വിഭാഗത്തിൽ 9 ഡിവിഷനുകളും LP വിഭാഗത്തിൽ 4 ഡിവിഷനുകളും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.

സ്കൂൾ കോഡ് 38001
സ്ഥലം അടൂർ
സ്കൂൾ വിലാസം അടൂർപി.ഒ, പത്തനംതിട്ട
പിൻ കോഡ് 691523
സ്കൂൾ ഫോൺ 04734226262
സ്കൂൾ ഇമെയിൽ gbhsadoor@gmail.com
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല അടൂർ

ചരിത്രം:

പ്രജാവത്സലനായിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ട്യാബ്ദ്ദ്യപൂർത്തി സ്മാരകമായി 1917-ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കുൾ എന്ന നിലയിൽസ്ഥാപിതമായതാണ് ഈ സരസ്വതീക്ഷേത്രം.

1921-ൽ ഒരു പൂർ‍ണ്ണഹൈസ്കുളായി തീർന്നു. 1981-ൽഈ സ്കുളിന്റെ വജ്രജൂബിലി ആഘോഷിക്കപ്പെട്ടു. 1997-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കുളായി ഉയർത്തപ്പെട്ടു. അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ധാരാളം മഹത് വ്യക്തികളടക്കം ആയിരക്കണക്കിനു ജനങ്ങൾക്ക് വിദ്യ പകർന്നു കൊടുത്ത ഈ വിദ്യാലയ മുത്തശ്ശി ഇന്നും അക്കാദമികതലത്തിലും കലാ-സാംസ്കാരികതലത്തിലും ഉന്നതനിലവാരം പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 14ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.