എറണാകുളം

സ്കൂൾ കോഡ് 25098
സ്കൂൾ വിലാസം നായത്തോട് പി.ഒ, അങ്കമാലി
പിൻ കോഡ് 683572
സ്കൂൾ ഫോൺ 0484-2610230
സ്കൂൾ ഇമെയിൽ mgmghsnayathode@gmail.com
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല അങ്കമാലി

ചരിത്രം:

1908-ൽ ഒരു കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1909-1912 വർഷങ്ങളിൽ ഗ്രാൻറ് എലിമെൻററിസ്ക്കൂൾ എന്നറിയപ്പെടാൻ തുടങ്ങി. 1952ൽ അപ്പർപ്രൈമറി സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. 1979-ൽ ഈ വിദ്യാലയം ഹൈസ്‌കൂളായി ഉയർത്തപ്പെട്ടതോടൊപ്പം സർക്കാർ ഏറെറടുക്കുകയും ചെയ്തു. മഹാകവി ജി യുടെ ജന്മനാട് ആയതിനാലും, അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം ഇവിടെ ആയതിനാലും ഈ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ നാമധേയം നല്കി. 1998ൽ ഹയർ സെക്കൻററി സ്ക്കൂൾ ആയി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ:

  • റീഡിംഗ് റൂം
  • ലൈബ്രറി :- അയ്യായിരത്തിലേറെ പുസ്തകങ്ങൾ.
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • ഹായ് സ്കൂൾ കുട്ടിക്കൂട്ടം
സ്കൂൾ കോഡ് 25061
സ്ഥലം എറണാകുളം
സ്കൂൾ വിലാസം ചെങ്ങമനാട്‌. പി.ഒ, എറണാകുളം
പിൻ കോഡ് 683578
സ്കൂൾ ഫോൺ 04842474181
സ്കൂൾ ഇമെയിൽ ghs5chengamanad2@gmail.com
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണകുളം
ഉപ ജില്ല അങ്കമാലി

ചരിത്രം:

അങ്കമാലി ആലുവ ദേശീയ പാതയിൽ ചെങ്ങമനാട്‌ മുനിക്കൽ ഗുഹാലയക്ഷേത്രത്തിന്‌ എതിർവശത്തായി വടക്കേടത്ത്‌ ശങ്കരപിള്ളയെന്ന വ്യക്തി തന്റെ പുരയിടത്തിൽ നിന്നും 40 സെന്റ്‌ സ്ഥലം മാറ്റി അതിൽ ഓലഷെഡ് കെട്ടി 1911ൽ സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങി.

ശ്രീ. ചട്ടമ്പിസ്വാമികളുടെയും മറ്റും പ്രവർത്തന ഫലമായി സ്‌കൂളിന്‌ 1913-ൽ സർക്കാർ അംഗീകാരം കിട്ടുകയും ഗവ: പ്രൈമറി സ്‌കൂളായി പ്രവർത്തിക്കുകയും ചെയ്‌തു. 2000ൽ ഗവ: ഹൈസ്‌കൂൾ ഹയർസെക്കന്റി സ്‌കൂളാവുകയും ചെയ്‌തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 203 കുട്ടികളും ഹയർസെക്കന്റി വിഭാഗത്തിൽ 355 കുട്ടികളും ഉണ്ട്‌.

ഭൗതികസൗകര്യങ്ങൾ:

സ്കൂളിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളാണ് നിലവിലുള്ളത്. 16 ക്ലാസ്സ്മുറികളും വിശാലമായ ഒരു ഫുട്ബോൾ കളിസ്ഥലവും സ്കൂളിനുണ്ട്. വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു അടുക്കളയും പൂർണമായി ചുറ്റുമതിലുള്ള അടച്ചുറപ്പും വിദ്യാലയത്തിനുണ്ട്.
സ്കൂൾ കോഡ് 26052
സ്ഥലം വൈപ്പിൻ
സ്കൂൾ വിലാസം ഞാറക്കൽ
പിൻ കോഡ് 682505
സ്കൂൾ ഫോൺ 0484-2492952
സ്കൂൾ ഇമെയിൽ narakalgvhss@gmail.com
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല വൈപ്പിൻ

ചരിത്രം:

കൊച്ചിയിൽ രാജഭരണകാലത്ത് സ്ക്കൂളുകളുടെ എണ്ണം വളരെ കുറവായിരുന്നു. അത് ആ കാലഘട്ടത്തിന്റെ പ്രത്യേകതയുമായിരുന്നു. അക്കാലത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനുള്ള ഏക സ്ഥാപനം ഇന്നത്തെ മഹാരാജാസ് കോളേജായിരുന്നു. വൈപ്പിൻ നിവാസികൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് ആ സ്ഥാപനത്തെ ആശ്രയിക്കുകയോ പുറത്തുപോകുകയോ ചെയ്യുമായിരുന്നു. കഷ്ഠിച്ച് ഏതാനും പ്രൈമറി സ്ക്കൂളുകളും അതിനേക്കാൾ കുറച്ചുമാത്രം മിഡിൽ സ്ക്കൂളുകളുമാണ് ഉണ്ടായിരുന്നത്.

എന്നാൽ ഞാറക്കൽ പള്ളിയുടെ മാനേജ്മെന്റിൽ ഒരു പ്രൈമറി സ്ക്കൂൾ ആരംഭിക്കുകയും അവിടെനിന്ന് ജയിക്കുന്ന കുട്ടികൾക്കവേണ്ടി ഒരു മിഡിൽ സ്ക്കൂൾ വേണമെന്ന ആഗ്രഹം ജനിക്കുകയും ചെയ്തു. അതിനുവേണ്ടി ഒരു കമ്മറ്റി രൂപീകരിച്ചു. പ്രസ്തുത കമ്മറ്റി വളരെ ശ്രമം ചെയ്ത് നിർമ്മിച്ചതാണ് ഇന്നത്തെ ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കൊല്ലവർഷം 1089-ൽ ഈ സ്ഥാപനത്തിന്റെ പണി പൂർത്തിയാക്കി, പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഒന്നു രണ്ടു വർഷത്തിനകം ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു. വൈപ്പിൻ കരയിലെ 2 പഴയ ഹൈസ്ക്കൂളുകളിൽ ആദ്യത്തേത് ഈ സ്ഥാപനം തന്നെയാണ്. വൈപ്പിൻ കരയിൽ അങ്ങേയറ്റം മുതലുള്ളവർക്കും കടമക്കുടി, പെഴല, കോതാട് എന്നീ പ്രദേശങ്ങളിൽ ഉള്ളവരും ഈ സ്ഥാപനത്തെ വിദ്യാപീഠമായാണ് കണ്ടിരുന്നത്. പുറത്തുനിന്നുപോലും വിദ്യാർത്ഥികൾ സ്വന്തക്കാരുടെ വീടുകളിൽ താമസിച്ചു പഠിച്ചിരുന്നു. അക്കാലത്ത് മെയിൻ കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പള്ളി അധികൃതർക്ക് നടത്തിക്കൊണ്ടുപോവാകാൻ പ്രയാസം തോന്നുകയും 1916-ൽ ഗവൺമെന്റിനു കൈമാറുകയുമാണ് ഉണ്ടായത്. പിന്നീട് വടക്കു വശത്തുള്ള കെട്ടിടം രണ്ടു താല്ക്കാലിക കെട്ടിടം വടക്കുപടിഞ്ഞാറുഭാഗത്തുള്ള കെട്ടിടം ഇവകൾ പണികഴിപ്പിച്ചു. അതിനുശേഷം വളരെക്കലത്തെ ശ്രമഫലമായി പണികഴിപ്പിച്ചതാണ് ഇപ്പോഴത്തെ ഇരുനിലകെട്ടിടം. 1986 നു ശേഷം V H S Course ആരംഭിച്ചു.

2004-2005 വർഷത്തിൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിച്ചു. എസ്.എസ്.എൽ.സി വിജയശതമാനം 22ൽ നിന്നിരുന്ന ഈ സ്ക്കൂളിനെ എല്ലാവരുടെയും കൂട്ടായ കഠിനപ്രവർത്തനത്തിലൂടെ 99% ത്തിൽ എത്തിക്കാൻ സാധിച്ചു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ നേട്ടം. കൂടാതെ കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവ്, മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിവയും മാറ്റുകൂട്ടാൻ ഉതകുന്നതായിതീർന്നു. ലൈബ്രറി, ലാബ് സൗകര്യങ്ങൾ എന്നിവ മെച്ചപ്പെട്ടു. സുനാമി ഗ്രാന്റ് ഉപയോഗിച്ചുള്ള കെട്ടിടം പണയും ആരംഭിച്ചു.

 
സ്കൂൾ കോഡ് 26014
സ്ഥലം വെളി, ഫോർട്ടുകൊച്ചി
സ്കൂൾ വിലാസം വെളി, ഫോർട്ടുകൊച്ചി എറണാകുളം
പിൻ കോഡ് 682001
സ്കൂൾ ഫോൺ 0484-2227930
സ്കൂൾ ഇമെയിൽ emghsvelifortkochi@yahoo.com
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല മട്ടാഞ്ചേരി

ചരിത്രം:

മെട്രോപൊളിറ്റൻ സിറ്റിയായി ഉയർന്നു കൊണ്ടിരിക്കുന്ന കൊച്ചിയുടെ പടിഞ്ഞാറൻ തീരപ്രദേശമായ ഫോർട്ടുകൊച്ചി പച്ചപ്പട്ടു ചുറ്റിയ നവോഢയെപ്പോലെ സുന്ദരിയായ പ്രകൃതിക്ക് മാറ്റു കൂട്ടുന്നു. കൊച്ചി പട്ടണത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്ന് ഫോർട്ടുകൊച്ചിയിലേയ്ക്കു വരുന്ന യാത്രക്കാർ വെളിക്കവലയിൽ എത്തുമ്പോൾ ഹാ ‌എന്തു സുഖം എന്ന് അറിയാതെ പറഞ്ഞുപോകും. പോർട്ടുഗീസ് ഭരണകാലത്തിന്റെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്നവയാണ്. ഇവിടുത്തെ തണൽമരങ്ങളും വാസ്തുശില്പവിദ്യയുടെ പെരുമ അറിയിക്കുന്ന കെട്ടിടങ്ങളും. നാവികസേനാ ആസ്ഥാനം, പ്രസിദ്ധമായ കടൽത്തീരം, അലക്കുകേന്ദ്രം, ഓപ്പൺ എയർതിയറ്റർ,ദേവാലയം,ശ്മശാനം എന്നിങ്ങനെ വിവിധങ്ങളായ കേന്ദ്രങ്ങൾ ഈ പ്രദേശത്തെ തന്ത്രപ്രധാനമായ മേഖലയാക്കി മാറ്റുന്നവയാണ്. ഈ പ്രദേശത്ത് ഗാംഭീരത്തോടെ തലയുയർത്തി നിൽക്കുന്ന ഇ.എം.ജി.എച്ച്.എസ്. ബീച്ച് സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നത് 1912-ലാണ്. ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയുടെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയ 12 സ്ക്കൂളുകളുടെ കൂട്ടത്തിൽ വിശാലമായ വെളി മൈതാനിയിൽ സ്ഥിതി ചെയ്തിരുന്ന ആർമി ക്യാബ് കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത് 1921 ലാണ്. മുനിസിപ്പൽ എൽ.പി.എസ്, വെളളി എന്ന പേരിൽ തുടർന്നു പ്രവർത്തിച്ച സ്ക്കൂളിന് 1932 നവംബർ 21 ന് വിശാലമായ ഒരു കെട്ടിടം പണിതുയർത്തി. തുടർന്ന് ശ്രീ. സിദ്ധാർത്ഥൻ മാസ്റ്ററുടെ കാലയളവിൽ പ്രസ്തുത സ്ക്കൂൾ യു.പി.സ്ക്കൂളായി ഉയർത്തുകയുണ്ടായി.

നിലവിലുള്ള സ്ക്കൂൾ നാമകരണ ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കുമ്പോൾ കൗതുകവും വിസ്മയാവഹവുമായ ചില ചരിത്രാംശങ്ങളിലേയ്ക്ക് ഗവേഷണകൗതുകികൾ ചെന്നെത്തിപ്പെടും. 1937 മേയ് മാസം 12-ാം തീയതി ബ്രിട്ടനിൽ വെച്ച് എഡ്വേർഡ് ആറാമൻ രാജാവിന്റെ കീരിടധാരണചടങ്ങ് നടക്കുന്ന അവസരത്തിൽ തത്സംബന്ധമായ ആഘോഷ ചടങ്ങുകൾക്ക് ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയും വേദിയാക്കുകയുണ്ടായി. തദവസരത്തിൽ മുൻസിപ്പാലിറ്റി സ്ക്കൂളുകളിലൊന്നായ ഈ സ്ക്കൂൾ എഡ്വേർഡ് മെമ്മോറിയൽ മുൻസിപ്പൽ യു.പി.എസ്. വെളി എന്ന് നാമകരണം ചെയ്യപ്പെട്ടു.

1965 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പി.ഒ തോമസായിരുന്നു. 19.11.1965 ലാണ് അദ്ദേഹം എച്ച്.എം ആയി ചാർജെടുത്തത്. തുടർന്ന് 1800 ഓളം വിദ്യാർത്ഥികളെ അറിവിന്റെ വെളിച്ചം പകരുന്ന കൊച്ചിയിലെ മികച്ച സ്ക്കൂളുകളിലൊന്നായി ഈ സ്ക്കൂൾ വളർന്നു വികസിച്ചു. ഏറെക്കാലം കഴിയും മുമ്പുതന്നെ അപ്പർ പ്രൈമറി/ഹൈസ്ക്കൂൾ നിലനിർത്തിക്കൊണ്ട് എൽ.പി.വിഭാഗം പ്രത്യേക ബ്ലോക്കായി പ്രവർത്തിച്ചു തുടങ്ങി. സ്ക്കൂളിന്റെ നിലവിലുള്ള പ്രധാനകെട്ടിടം പണിതുയർത്തിയത് ശ്രീമതി തങ്കമ്മ ഇടിക്കുള ഹെഡ്മിസ്ട്രസ്സായിരുന്ന കാലത്തായിരുന്നു. ശ്രീമതി രാജേശ്വരി ടീച്ചർ ഹെഡ്മിസ്ട്രസ്സായിരുന്ന കാലഘട്ടത്തിൽ അന്നത്തെ ജി.സി.ഡി.എ ചെയർമാൻ ശ്രീ.കൃഷ്ണകുമാറിന്റെ പ്രത്യേക താല്പര്യപ്രകാരം സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റിക്കൊണ്ട് ചുറ്റുമതിൽ പണിയുകയും കുളങ്ങൾ നികത്തി വിശാലമായ സ്ക്കൂൾ മുറ്റം ഒരുക്കുകയും ചെയ്തു. വെളി മൈതാന സൗന്ദര്യവല്ക്കരണം എന്ന് പ്രത്യേകം വിഭാവനം ചെയ്ത വയലാണ് ഈ നിർമ്മാണ പ്രവർത്തനങ്ങളുടെ കരടുരേഖ.

ഹയർസെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത്ത് 1998 ലാണ്. അന്നത്തെ ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.രാധയുടേയും അദ്ധ്യാപക പ്രതിനിധി ശ്രീ.ബി.എസ് രമേശന്റെയും നേതൃത്വത്തിൽ ഹൈസ്ക്കൂൾ അധ്യാപകരുടെയും എച്ച്.എസ്.എസ് എന്ന സ്വപ്ന സാക്ഷ്കാരത്തിനു പിന്നിൽ പ്രവർത്തിച്ചത് കൊച്ചിൻ കോർപ്പറേഷൻ, ശ്രീ.ഇബ്രാഹിംകുഞ്ഞ് എം.എൽഎ ഫണ്ട് തുടങ്ങിയവയുടെ സംയുക്തസഹായത്തോടെ സ്ക്കൂളിൽ എ ഗ്രേഡ് നിലവാരമുള്ള ലബോറട്ടറിയും യു.പി.എസ്,എച്ച്.എസ്, എച്ച്.എസ്.എസ് .എന്നിവയ്ക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും സജ്ജീകതിക്കുകയുണ്ടായി. ലാബ് കെട്ടിടവും സ്ക്കൂൾ കെട്ടിടവും നിർമ്മാണത്തിനായി യഥാക്രമം ശ്രീ. ചന്ദ്രൻപിള്ള എം.പിയുടെയും ശ്രീ.കെ.വി.തോമസ് എം.പി യുടെയും സഹായവും ലഭിച്ചു. 1.7.1998 ൽ അന്ന് എച്ച്.എസ്.എ ആയി സേവനമനുഷ്ഠിച്ചു വന്ന ശ്രീ.എ ടി യേശ്രുദാസ് സാറിന് സ്ക്കൂൾ പ്രിൻസിപ്പലായി സ്ഥാനക്കയറ്റവും ലഭിച്ചു.

ഇന്ന് കൊച്ചിയിലെ ഒന്നാംകിട എച്ച്.എസ്.എസ്.ആയി ഫോർട്ടുകൊച്ചി എഡ്വേർഡ് മെമ്മോറിയൽ ഗവ.എച്ച്.എസ്.എസ്. പ്രവർത്തിച്ചുവരുന്നു. ഉന്നതനിലവാരം പുലർത്തുന്ന മികച്ച ഗവ.സ്ക്കൂളിനുള്ള എറണാകുളം ജില്ലാതല ട്രോഫി മൂന്നു വർഷമായി സ്വായത്തമാക്കാനും ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്. നിലവിൽ സ്ക്കൂൾ ഹെഡ്മാസ്റ്ററായി ശ്രീ. എ വി ഭരതൻ സാറും ഹയർ സെക്കന്ററി പ്രിൻസിപ്പലായി ശ്രീ. ഗീവർഗീസു സാറുമാണ് സേവനമനുഷ്ഠിക്കുന്നത്. ശ്രീ.പി.ടി.ജോയി പ്രസിഡന്റായുള്ള അദ്ധ്യാപക രക്ഷക്ര‍തൃസമിതി സ്ക്കൂൾ പ്രവർത്തനങ്ങൾക്ക് സർവ്വവിധപിന്തുണയും പ്രോത്സാഹനവും നൽകി പ്രവർത്തിച്ചുവരുന്നു.

ഇന്നലെയുടെ പ്രതീക്ഷയും ഇന്നിന്റെ യാഥാർത്ഥവും നാളെയുടെ വാഗ്ദാനവുമായി മൂല്യബോധവും അച്ചടക്കവുമുള്ള ഭാവി തലമുറയെ വാർത്തെടുക്കാനും അതിലൂടെ സ്ക്കൂളിന്റെയും പ്രദേശത്തിന്റേയും അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാനും തുടർന്നുള്ള സ്ക്കൂൾ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന ശ്രുഭ പ്രതീക്ഷയിലാണ് സ്ക്കൂൾ കൂട്ടായ്മ.

സ്കൂൾ കോഡ് 26092
സ്ഥലം എളമക്കര
സ്കൂൾ വിലാസം
പിൻ കോഡ് 682026
സ്കൂൾ ഫോൺ 0484-2408280
സ്കൂൾ ഇമെയിൽ ghsselamakkara26092@gmail.com
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല എറണാകുളം

ചരിത്രം:

1916 ൽ തിരുവിതാംക്കൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ സ്ഥാപിച്ച ഏഴു കുട്ടികളും രണ്ട് അധ്യാപകരുമായി ആരംഭിച്ച ഒരു എലിമെന്ററി സ്ക്കൂൾ ഇന്ന് അമ്പതു അധ്യാപകരും നാല് ഓഫീസ് സ്റ്റാഫുമായി ഒരു മികച്ച ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളായി നാല് ഇരുനില കെട്ടിടങ്ങളിലായി വളർന്നു പന്തലിച്ചു നിൽക്കുന്നു. ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തി മുന്നൂറിൽ പരം വിദ്യാർത്ഥികൾ പഠനം തുടരുന്നു.

ഇടപ്പള്ളി രാഘവൻ പിള്ള തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തികരിച്ചത് ഇവിടെയാണ്. ആത്മസുഹൃത്തുകളായിരുന്ന ചങ്ങമ്പുഴയും ഇടപ്പിള്ളിയും സായന്തനങ്ങൾ ചെലവഴിച്ചിരുന്നത് ഈ തിരുമുറ്റത്തായിരുന്നുവെന്ന് പ്രായമായവർ സാക്ഷ്യപ്പെടുത്തുന്നു.

ഭൗതിക സാഹചര്യങ്ങളിൽ കേരളത്തിലെ മറ്റേതൊരു വിദ്യാലയത്തിനോടും കിട നിൽക്കുന്ന ഈ സ്ക്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ അഭിമാനാർഹമാണ്. എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറിയുള്ള കേരളത്തിലെ അപൂർവം സ്ക്കൂളുകളിൽ ഒന്നാണിത്. കുട്ടികൾ തന്നെ ലൈബ്രറിയൻമാരായി പ്രവർത്തിക്കുന്ന ക്ലാസ്സ് ലൈബ്രറിയിൽ അവർതന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു. പ്രധാനലൈബ്രറി റഫറൻസ് ലൈബ്രറിയാക്കി ഉയർത്തിയിരിക്കുന്നു.

വായനയുടെ ലോകത്ത് എളമക്കര സ്ക്കൂൾ സൃഷ്ടിച്ച വലിയമാറ്റം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. സ്ക്കൂളിന്റെ വേറിട്ട ലൈബ്രറി പ്രവർത്തനങ്ങൾക്കു അംഗീകാരമായി 2007-2008 വർഷത്തെ സംസ്ഥാനത്തെ മികച്ച സ്ക്കൂൾ ലൈബ്രറിക്കുള്ള കേന്ദ്രഗ്രന്ഥശാലാ സംഘത്തിന്റെ വി.എൻ പണിക്കർ അവാർഡ് ഈ സ്ക്കൂൾ നേടി.

ഡി.സി. ബുക്സ് ആദ്യമായി ഏർപ്പെടുത്തിയ മികച്ച ലൈബ്രറി പ്രവർത്തനങ്ങൾക്കുള്ള കുഞ്ഞുണ്ണി സ്മാരക അവാർഡ് നേടിയടുത്ത സ്ക്കൂൾ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ആദ്യ ഡോ.ഹെന്ററി ഓസ്റ്റിൻ പുരസ്കാരം നേടിയെടുത്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. അരലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഈ അവാർഡിലൂടെ സ്ക്കൂളിന് നേടാൻ കഴിഞ്ഞതെന്ന യാഥാർത്ഥ്യം അസൂയാവഹമാണെന്നു പറയാതെവയ്യ. ഒന്നാം തരം മുതൽ +2 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ പി.റ്റി.എ ശ്രദ്ധപുലർത്തുന്നു. മലിനീകരണത്തിന്റെ പ്രശ്നം അവസാനിപ്പിക്കുന്നതി നൊപ്പം തന്നെ ഇന്ധനക്ഷാമം പരിഹരിക്കുന്ന 33,000 രൂപ മുടക്കി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പി.ടി.എ യുടെ മികച്ച നേട്ടങ്ങളിൽ ഒന്നാണ്.

ഇപ്രകാരം മറ്റൊരു ഗവൺമെന്റ് സ്ക്കളിലും കാണാനാവാത്തവിധം മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്ന ഇവിടത്തെ പി.ടി.എ 2005-2006,2007-2008 വർഷങ്ങളിൽ സംസ്ഥാനത്തെ മികച്ച പി.ടി.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ അത്ഭുതത്തിനവകാശമില്ല തന്നെ.

മുപ്പതു കമ്പ്യൂട്ടറുകളുമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്, സുസജ്ജമായ ലബോറട്ടറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിങ്ങനെ വിവരസാങ്കേതികമികവിന്റെ ഉന്നതമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.

സ്ക്കൂളിൽ നിന്നും പല കാലങ്ങളിലായി പിരിഞ്ഞുപോയ അധ്യാപകശ്രേഷ്ഠരെ ക്ഷണിച്ചു വരുത്തി ആദരിക്കുന്ന ഗുരുവന്ദനം എല്ലാവർഷവും നടത്തുന്നു. തൊണ്ണുറു വർഷം പിന്നിട്ടതിന്റെ ഭാഗമായി ഒരു വർഷംക്കാലം നീണ്ടുനിന്ന നവതി ആഘോഷം വർണ്ണശബളമായി പരിപാടികളോടുകൂടിയാണ് നടത്തിയത്. നവതിയുടെ ഓർമ്മയ്ക്കായി മികച്ച ഒരു സ്മരണിക -തിരുമുറ്റം- പുറത്തിറക്കാൻ കഴിഞ്ഞു.

ഈ സ്ക്കൂളിന് പുന്നയ്ക്കൽ സ്ക്കൂൾ എന്നും പേരുണ്ട്. അഞ്ഞൂറു വർഷത്തോളം പഴക്കമുള്ള ഒരു പുന്നമരത്തിന്റെ സാമീപ്യമാണ് ഈ പേരിന്നാധാരം. പുന്ന വിദ്യയുടെ പ്രതീകമാണ് അതുകൊണ്ടുതന്നെ സ്ക്കൂൾ പ്രവേശനോത്സവത്തിന് കുട്ടികളെ അണിനിരത്തുമ്പോൾ അവരെ നയിച്ച് പുന്നമരത്തെ വണങ്ങി വലം വെച്ച് സ്ക്കൂളിലേക്കു പ്രവേശിപ്പിക്കുന്നു. കുട്ടികളിൽ വൃക്ഷപ്രേമം വളർത്തുന്ന, പ്രകൃതിയുമായി ബന്ധംസ്ഥാപിക്കുന്ന ഈ ചടങ്ങ് ഈ സ്ക്കൂളിന്റെ മാത്രം പ്രത്യേകതയാണ് എന്നത്എടുത്തു പറയേണ്ടതില്ലല്ലോ.

ഭൗതിക സാഹചര്യങ്ങൾ:

3 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള 30 ക്ലാസ്സ് മുറികൾ, 2 നിലകളിലായി 12 ക്ലാസ്സ് മുറികളോടെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിക്കുന്നു ടൈല്സ് പതിപ്പിച്ച ബാത്ത് റൂമുകൾ.

  • റഫറൻസ് ലൈബ്രറി:

പ്രധാനലൈബ്രറി റഫറൻസ് ലൈബ്രറിയാക്കി ഉയർത്തിയിരിക്കുന്നു. 2500 പുസ്തകങ്ങൾ ഇവിടെയുണ്ട്. വൈകിട്ട് അഞ്ചു മണി വരെ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു.

  • ക്ലാസ്സ് റൂം ലൈബ്രറി:

എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറി. കുട്ടികൾ തന്നെ ലൈബ്രറിയന്മാരായി പ്രവർത്തിക്കുന്നു. അവർതന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു.

  • കമ്പ്യൂട്ടർ ലാബ്:

16 കമ്പ്യൂട്ടറുകളുള്ള ഹൈസ്ക്കൂൾ ലാബും 10 കംബ്യൂട്ടറുകളുള്ള യു. പി ലാബും ഇവിടെ ഉണ്ട്.

  • ഇ-ലേണിംഗ് റൂം:

പഠനവിഭവങ്ങളടങ്ങിയ സി.ഡികളോടുകൂടിയ സ്മാർട്ട് ക്ലാസ്സ്റൂം.

  • ബയോഗ്യാസ് പ്ലാൻറ്:

മാലിന്യവിമുക്തമായൊരു സ്കൂൾ അങ്കണം സാക്ഷാല്കരിക്കുന്നതിനോടപ്പം ഉച്ചഭക്ഷണം തയ്യാറാക്കാ൯ ഇന്ധനവും ലഭിക്കുന്നു.

  • മഴവെള്ളസംഭരണി:

25000 ലിറ്ററിന്റെ മഴവെള്ളസംഭരണി പി.ടി.എ യുടെ സഹായത്തോടുകൂടി പണികഴിച്ചിട്ടുണ്ട്

  • ഉച്ചഭക്ഷണ പരിപാടി:

എൽ.പി മുതൽ എച്ച് .എസ്. എസ് വരെയുള്ള കുട്ടികൾക്ക് ഭിവസവും സാമ്പാർ കൂട്ടിയുള്ള ഊണ് നല്കുന്നു

  • ഔഷധത്തോട്ടം:

ആയൂർവേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . എളമക്കര സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു. ഈ ഔഷധത്തോട്ടത്തിൽ നെല്ലി , ഞാവൽ , തുളസി , പനികൂർക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞൾ , തഴുതാമ , കരിനൊച്ചി , മുയൽ ചെവിയൻ , ആടലോടകം , മുക്കുറ്റി , കറ്റാർവാഴ , കല്ലുരുക്കി , ചെറൂള , കീഴാർ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .

  • ശുദ്ധജലസൗകര്യം:

ശുദ്ധജലവിതരണത്തിനായി അൻപതിനായിരം രൂപ മുടക്കി ഒരു വലിയ കിണർ, 25,000 ലിറ്റർ മഴവെള്ള സംഭരണി,ശുദ്ധ ജലതതിനായി അക്വാഗാർഡുകൾ തുടങ്ങിയവയിലൂടെ കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ ഈ സ്ക്കൂളിനു കഴിഞ്ഞിരിക്കുന്നു.

സ്കൂൾ കോഡ് 26060
സ്ഥലം ഇടപ്പള്ളി
സ്കൂൾ വിലാസം ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി, ഇടപ്പള്ളി
പിൻ കോഡ് 682024
സ്കൂൾ ഫോൺ 0484-2344075/ 2344428
സ്കൂൾ ഇമെയിൽ principal7003ghssedappally@gmail.com
സ്കൂൾ വെബ് സൈറ്റ് ghssedappally.org
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല എറണാകുളം‌

ചരിത്രം:

എറണാകുളം ജില്ലയുടെ ഹൃദയഭാഗത്തു ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂൾ. ഇന്ന് സമൂഹത്തിൽ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനർഹമായ വസ്തുതയാണ്. 1935-ൽ ഇടപ്പള്ളി സ്വരൂപം അധികൃതർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ശ്രീ. രാമപണിക്കർ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വർഷത്തിനുശേഷം സ്ക്കൂൾ തിരുവിതാംകൂർ ഏൽപ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂർ,എളമക്കര എന്നീ സ്ഥലങ്ങളിൽ അന്ന് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികൾ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്.

കൊച്ചി മുൻ മേയർ ശ്രീ.സോമസുന്ദരപണിക്കര്, തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാർ, മുൻസിപ്പൽ കൗൺസിലർ അഡ്വ. ശശി എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. 1960-ൽ സിൽവർ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സുവർണ്ണകാലഘട്ടത്തിൽ 2500-ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. തൊട്ടടുത്ത് കൂണുകൾ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അൺ- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി. സർക്കാർ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസൽട്ടിന്റെ കാര്യത്തിൽ 90% നു മേലെയാണ്. 1997-ൽ തുടങ്ങിയ ഹയർസെക്കണ്ടറി വിഭാഗത്തിൽ 750 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. അന്നുമുതൽ ഇന്നുവരെ വിജയശതമാനത്തിൽ ഉന്നതനിലവാരം നിലനിർത്തിപ്പോരുന്നു.

പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന ഈ സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരും ഊർജ്ജ്വസ്വലതയോടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ:

  • സ്മാ൪ട്ട് ക്ളാസ് റൂം
 
സ്കൂൾ കോഡ് 25073
സ്ഥലം സൗത്ത് വാഴക്കുളം
സ്കൂൾ വിലാസം സൗത്ത് വാഴക്കുളം പി. ഒ.,
പിൻ കോഡ് 683105
സ്കൂൾ ഫോൺ 0484-2678258
സ്കൂൾ ഇമെയിൽ ghssvazhakulam@yahoo.co.in
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറ​ണാകുളം
ഉപ ജില്ല ആലുവ

ചരിത്രം:

ലഭ്യമായ അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തിൽ ഈ കലാലയ ചരിത്രത്തിന്റെ ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോൾ 1910 കളിലാണ് എത്തിയത്. ഈ സ്കൂൾ സ്ഥിതി ചെയൂന്ന സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന പാച്ചുക്കുട്ട൯ മുത്തശ്ശന്റെ വായുമററത്തില്ലം 1910 ൽ പരേതനാ‌‌യ പ്ളാവട കൊച്ചുപിള്ളനായർ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. തുടർന്ന് പ്ളാവട കൊച്ചുപിള്ളനായർ ഇന്ന് എൽ. പി.സ്കൂൾ സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നൽകി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂൾ ഇവിടേയ്ക് മാറ്റൂകയായിരുന്നു. തുടർന്ന് നടുവിൽ വീട്ടിൽ കുഞ്ചുപടനായർ സൗജന്യമായി നൽകിയ സഥലത്താണ് കെട്ടിടങ്ങൾ സ്ഥാപിച്ചത്.

ആലുവയ്കും പെരുമ്പാവൂരിനും ഇടയിൽ വരുന്ന 5 ഗ്രാമപ‍‍ഞ്ചായത്തുകളിലെ ജനങ്ങളൾക്ക് സ്കൂൾ പഠനത്തിനുളള ഏകആശ്രയം ഈ സ്കൂൾ ആയിരുന്നു. 1944-45 വർഷങ്ങളിലാണ് ഈ സ്കൂളിനെ ഒരു യു. പി.സ്കൂളായി ഉയർത്തുന്നതിന് വേണ്ടിയുളള ശ്രമം ആരംഭിച്ചത്. 1945 ലെ സ്കൂൾ വാർ‍ഷിക ദിനത്തിൽ അന്നത്തെ ഭാഷാ അധ്യാപകനായിരുന്ന യശ ശരീരനായ ശ്രീ. നാരായണൻ സർ അന്ന് നാട്ടുകാരുടെ സ്വാഗത ഗാനത്തിലൂടെ ഈ സ്കൂളിനെ യു.പി.സ്കൂളാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്നു. തുടർന്ന് 1948-49 വർഷത്തിൽ ഈ സ്കൂൾ ഒരു മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു.

1961 ൽ പി. ബി. അരവിന്ദാകഷൻ നായർ മിഡിൽ സ്കൂൾ ഹെഡ്മാസ്ററർ ആയിരുന്നപോഴാണ് ഈ സ്കൂൾ ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്.ആ വർഷം വിദ്യാലയത്തിൽ എട്ടാം ക്ലാസ് ആരംഭിച്ചു. 1963-64 വർഷത്തിൽ വിദ്യാലയത്തിൽ നിന്ന് ആദ്യ ബാച്ച് എസ്സ്.എസ്സ്.എൽ. സി. വിദ്യാർതഥികൾ പുറത്തു വന്നു.

ഭൗതിക സൗകര്യങ്ങൾ:

റീഡിംഗ് റൂം കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ വായിക്കുന്നതിനു റീഡിങ് റൂം ലൈബ്രറിയോടു ചേർന്ന് പ്രവർത്തിക്കുന്നു. സ്മാർട്ട് റൂം കുട്ടികൾക്ക് പാഠ്യ വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിന് സ്മാർട്ട് ക്ലാസ് റൂം ഇവിടെ ഉണ്ട്. സംശയങ്ങൾ ദൂരീകരിക്കുന്നതിനു ഇത് സഹായകമാണ്. ലൈബ്രറി സ്കൂളിൽ നിരവധി ബുക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വിശാലമായ ലൈബ്രറിയുണ്ട്. മലയാളം, സാഹിത്യം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം ശാസ്ത്രം, കുട്ടികഥകൾ, റെഫറെൻസ് ബുക്കുകൾ, കവിതകൾ, സഞ്ചാരസാഹിത്യം, ഇയർ ബുക്കുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അനേകം ബുക്കുകൾ കുട്ടികൾക്ക് വായനക്കായി ഒരുക്കിയിരിക്കുന്നു. സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

  • സയൻസ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയൻസ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊർജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങൾ ആവശ്യമായ സൗകര്യങ്ങൾ ലാബിലുണ്ട്. സയൻസ് അദ്ധ്യാപകർ നല്ല രീതിയിൽ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതിൽ അദ്ധ്യാപ‌കർ മികവ് പുലർത്താറുണ്ട്.
  • കംപ്യൂട്ടർ ലാബ് : വളരെ വിശാലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതൽ പത്ത് വരെ ഉള്ള എ​ല്ലാം കുട്ടികൾക്കും കംപ്യൂട്ടർ പഠനം നൽകുന്നുണ്ട്. കുട്ടികൾ നല്ല രീതിയിൽ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റർനെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റർനെറ്റ് കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്.

ചരിത്രം:

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പായിപ്ര പഞ്ചായത്തിലെ ഏക ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ് ഈ വിദ്യാലയം. എം.സി. റോഡിൽ പായിപ്ര കവലയിൽ നിന്ന് ഏകദേശം 200 മീറ്റർ വടക്കുമാറി വീട്ടൂർ കറുകടല എം. എൽ.എ.റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്.

1951 ൽ സർക്കാർ ഉടമസ്ഥതയിൽ എൽ.പി.സ്കൂളായാണ് പഠനം തുടങ്ങിയത്. 1970 ൽ എൽ.പി. സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും 1980 ൽ ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു. 2004 ൽ ഈ സ്കൂളിന്റെ ഇന്നത്തെ പുരോഗതിക്ക് നിദാനമായി ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു.

ഈ വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ആലിസാർ, കുന്നപ്പിള്ളി അലിഹാജി, എടപ്പാറ അടിമ, സെയ്തു പിള്ളസാർ, തുടങ്ങിയ നേതൃനിരയാണ്. പഴയ കാലഘട്ടത്തിലെ നിരവധി പേരുടെ പ്രയത്ന ഫലമായാണ് ഈ വിദ്യാലയം പടിപടിയായി ഇന്നത്തെ നിലയിൽ ഉയർന്നു വന്നത്.

കാർഷിക മേഖലയിൽ നിന്ന് വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. മുളവൂർ, പായിപ്ര നിരപ്പ്, പുന്നോപ്പടി, തെറ്റുപറമ്പ്, തൃക്കളത്തൂർ, എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് കൂടുതൽ ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.

ഈ പ്രദേശങ്ങളിലെ മറ്റു സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായ ഒരന്തരീക്ഷമാണ് ഈ വിദ്യാലയത്തിനുള്ളത്. ചുരുങ്ങിയ കാലയളവിലെ പ്രവർത്തനം കൊണ്ട് തന്നെ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹയർസെക്കണ്ടറി സ്കൂളായി മാറാൻ ഈ കലാലയത്തിനു കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം കേവലം 'ധനസമ്പാദനം' എന്ന നിലയിലേക്ക് തരം താണപ്പോൾ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും മാനസിക പരിഗണനയ്ക്കും മുൻ‌തൂക്കം നൽകുന്ന വിദ്യാഭ്യാസ രീതിക്ക് തുടക്കമിടാൻ നമുക്കായിട്ടുണ്ട്.

തുടർച്ചയായി മൂന്ന് വർഷവും SSLC ക്കു 100% വിജയവും HSS പരീക്ഷയിൽ 95 -98 % വിജയവും നേടാനായി. കലോത്സവങ്ങളിലൂടെ കായിക മേളയിൽ നിരവധി തവണ സംസ്ഥാന തലങ്ങളിൽ സമ്മാനം നേടാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്. 2018 -19 വിദ്യാഭ്യാസ വർഷത്തിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഒരു വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിനു  കഴിഞ്ഞിട്ടുണ്ട്. 2017 - 18 ൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഏക ഹൈടെക് സ്കൂളായി ഈ വിദ്യാലയത്തെ പ്രഖ്യാപിക്കുകയും പുതിയ കെട്ടിടങ്ങളുമായി ഹൈടെക് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

രണ്ടു ഐ.എ.എസ്സുകാരെയും നിരവധി ഡോക്ടർമാരെയും എൻജിനീയര്മാരെയും രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പേരെ സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്.