നവതിയിലെത്തിയ* *കമലാക്ഷിയമ്മയിൽ നിന്നും* *വിവരങ്ങൾശേഖരിച്ചു കൊണ്ട് ചെറുവട്ടൂർ സ്കൂളിലെ കൗമാരക്കാരായ വിദ്യാർത്ഥികൾ നടത്തുന്ന* *വയോജന സർവ്വേയ്ക്ക്* *തുടക്കമായി…*
ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജന സർവ്വേ ആരംഭിച്ചു. വൃദ്ധജനങ്ങളുടെ ജീവിത സാഹചര്യം അടുത്തറിഞ്ഞ് വിവരശേഖരണം നടത്തുന്ന തരത്തിലുള്ള
മൂന്നുദിവസം നീളുന്ന സർവ്വേയുടെ ഉൽഘാടനം സ്കൂൾ അങ്കണത്തിൽ പി.റ്റി.എ.പ്രസിഡന്റ്
സലാം കാവാട്ട് നിർവ്വഹിച്ചു.
NSS പ്രോഗ്രാം ഓഫീസർ ശ്രീകുമാർ കൊല്ലം അദ്ധ്യക്ഷത വഹിച്ചു. PTA വൈസ് പ്രസിഡൻറ് എൻ.എസ്.പ്രസാദ്,
HM ഇൻചാർജ്ജ് എൻ.പി.നസീമ, സ്റ്റാഫ് സെക്രട്ടറിമാരായ സന്ദീപ് ജോസഫ് (HSS), സി.എ.മുഹമ്മദ് (HS), എന്നിവർ സംസാരിച്ചു.
അധ്യാപകരായ വർഗീസ് , പി.എസ്.ഷംസുദ്ദീൻ,നിഷ മദർ PTAപ്രസിഡന്റ് റംല ഇബ്രാഹീം, PTAഅംഗങ്ങളായ മനോജ് കാനാട്ട്, എം.കെ.ശശി, പി.എൻ.സന്തോഷ്,ഐഷ നൗഷാദ് എന്നിവർ സംബന്ധിച്ചു.
തുടർന്ന് സ്കൂൾ പരിസരത്തെ ലക്ഷം വീട് കോളനി ഭാഗത്തു നിന്നും വയോജന സർവ്വേ ആരംഭിച്ചു.90 വയസ്സുള്ള വന്ദ്യവയോധികയായ കമലാക്ഷിയമ്മയുടെ വിവരങ്ങൾ രേഖപ്പെടുത്തിക്കൊണ്ടാണ് ഇർഫാൻ, അനന്തു, സ്മൃതി എന്നിവരുടെ നേതൃത്വത്തിലുള്ള NSS വളണ്ടിയേഴ്സ് ഫീൽഡ് സർവ്വേയ്ക്ക് തുടക്കം കുറിച്ചത്.