തിരുവനന്തപുരം ജില്ലയിലെ ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറി സജ്ജികരിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നുള്ള എസ്.ആർ.ജി കൺവീനറന്മാർക്ക് ഏകദിന പരിശീലനം നല്കി. പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നെടുമങ്ങാട് ബി.ആർ.സിയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ മധു നിർവ്വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ എസ്. ജവാദ് ,എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീകുമാരൻ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.രാജ് കുമാർ ,എം.രാജ് കുമാർ, ബ്ലോക് പ്രോഗ്രാം ഓഫീസർ കെ.സനൽകുമാർ, ഡയറ്റ് ഫാക്കൽറ്റി അംഗം വി.കെ ശ്രീലത എന്നിവർ പങ്കെടുത്തു. ദേശീയ തലത്തിൽ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാർഡ് ലഭിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ മധുവിനെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.രാജ് കുമാർ ആദരിച്ചു. വർക്കല ഉപജില്ലയിലെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വി രജിത്ത് നിർവ്വഹിച്ചു. ഡയറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ ഡയറ്റ് പ്രിൻസിപ്പാൾ ഡോ: ഗീതാലക്ഷ്മി, ഡയറ്റ് ഫാക്കൽറ്റി അംഗങ്ങൾ ,വിദ്യാഭ്യാസ, ഉപജില്ല അഫീസറന്മാർ, ബി.പി.ഒമാർ എന്നിവർ നേതൃത്വം നല്കി.12 ഉപജില്ലകളിലെ ബി.ആർ.സി കളിലാണ് പരിശീലന പരിപാടി നടന്നത് .തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടി ലൈബ്രേറിയന്മാർക്ക് എസ്.ആർ.ജി കൺവീനരന്മാരുടെ നേതൃത്വത്തിൽ ഏകദിന പരിശീലനം നല്കും.900 സ്കൂളുകളിലെ 10640 ക്ലാസ്സുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഇരുപതിനായിരത്തിലധികം കുട്ടി ലൈബ്രേറിയന്മാർക്കാണ് പരിശീലനം നല്കുന്നത്. 2019 ഒക്ടോബർ 25 നകം സ്കൂൾ തല സമിതികളും ഒക്ടോബർ 30നകം ക്ലാസ്സ് തല സമിതികളും രൂപീകരിച്ച് കൊണ്ട് 2019 നവം: 1ന് പുസ്തക ശേഖരണം ആരംഭിക്കും.