തൃശ്ശൂർ
സ്കൂൾ കോഡ് | 24005 |
സ്ഥലം | ചെറുതുരുത്തി |
സ്കൂൾ വിലാസം | ചെറുതുരുത്തി.പി.ഒ, തൃശ്ശൂർ |
പിൻ കോഡ് | 679531 |
സ്കൂൾ ഫോൺ | 0488-4262168 |
സ്കൂൾ ഇമെയിൽ | ghsscty@yahoo.com |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
റവന്യൂ ജില്ല | തൃശ്ശൂർ |
ഉപ ജില്ല | വടക്കാഞ്ചേരി |
ചരിത്രം:
തൃശ്ശൂ൪ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ചെറുതുരുത്തി ഗവ. ഹയ൪ സെക്കറി സ്കൂൾ ചരിത്ര പശ്ചാത്തലമുള്ള ഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോള് സ്മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്പിൽ പടിഞ്ഞാറേക്കര യൂസഫ് ഹാജിയുടെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ് സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം പ്രവ൪ത്തനം ആരംഭിച്ചിരുന്നു. 1949ൽ ആദ്യത്തെ എസ്. എസ്. എൽ. സി. ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റ൪. ഇന്ന് സ്ക്കൂൾ കോംബൗണ്ടിൽ നില്ക്കുന്ന മിക്ക തണൽമരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത് വിവിധ മണ്ഡലങ്ങളിൽ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച കെ. പി. ശക്കരന്, ദേശമംഗലം രാമകൃഷ്ണന്, എ.എൻ.ഗണേശൻ ഷൊ൪ണ്ണൂ൪ കാ൪ത്തികേയൻ, ടി.കെ.രാധാകൃഷ്ണൻ, കെ.ടി.രാമദാസ്, എന്നിവ൪ ഈ സ്ക്കൂളിലെ വിദ്യാ൪ത്ഥികളായിരുന്നു. ഇപ്പോൾ 13 ബ്ളോക്കുകളിലായി 58 ഡിവിഷനുകളിൽ മൂവായിരത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ലൈബ്രറി, എൻ.സി.സി.ക്രാഫ്റ്റ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവ൪ഷത്തിനുള്ളിൽ സ്ക്കൂളിൽ ഉണ്ടായ ഭൗതിക വള൪ച്ച അസൂയാവഹമാണെന്ന് പറയാം. 1988ൽ ഹയ൪ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. സജീവമായ അദ്ധ്യാപക രക്ഷാക൪തൃസമിതി ഇതിന്റെ വികസനത്തിൽ താത്പര്യപൂ൪വ്വം പ്രവ൪ത്തിച്ചു വരുന്നു.
സ്കൂൾ കോഡ് | 24069 |
സ്ഥലം | കടവല്ലൂർ |
സ്കൂൾ വിലാസം | കടവല്ലൂർ പി.ഒ, തൃശൂർ |
പിൻ കോഡ് | 680543 |
സ്കൂൾ ഫോൺ | 0488-5281859 |
സ്കൂൾ ഇമെയിൽ | ghsskdvlr@gmail.com |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
റവന്യൂ ജില്ല | തൃശൂർ |
ഉപ ജില്ല | കുന്നംകുളം |
ചരിത്രം:
ഏകദേശം നൂററി പതിനാലു വർഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. 1907ൽ എൽപി സ്കൂൾ ഉണ്ടായിരുന്നതായി രേഖകളിൽ കാണുന്നു. തുടർന്നുള്ള കുറെക്കാലം നാലാം ക്ലാസ്സുവരെയും പിന്നീട് നാലര ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്. 1947 ലാണ് യു.പി സ്കൂളായി ഉയർത്തപ്പെട്ടത്. 1966 ലാണ് ഹൈസ്കൂളാക്കിയത്. 1968-69 ലാണ് ആദ്യത്തെ എസ്. എസ്. എൽ സി ബാച്ച് പുറത്തു വന്നത്. കടവല്ലൂർ ഇരട്ടകളുടെ ഗ്രാമമാണെന്ന് പറയാം. 23 ജോടി ഇരട്ടകുട്ടികൾ ഇവിടെ പഠിച്ചിരുന്ന വർഷം ഉണ്ടായിരുന്നു. അവരിൽ പലരും പഠന നിലവാരത്തിലും, കലാസാംസ്കാരിക രംഗങ്ങളിലും മികവു പുലർത്തി. ഇരട്ടകളുടെ ഒരു ക്ലബ്ബും ഇവിടെ പ്രവർത്തിക്കുന്നു. സംസ്ഥാന തലത്തിൽ തന്നെ ഇരട്ടകളുടെ സ്കൂളായി അരിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ:
ഭൗതിക സാഹചര്യങ്ങളിൽ ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്. എന്നാൽ ഒരു നല്ല ഗ്രൗണ്ടിന്റെ കുറവ് എക്കാലത്തേയും അപര്യാപ്തതയാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ കോഡ് | 24066 |
സ്ഥലം | മണത്തല |
സ്കൂൾ വിലാസം | മണത്തല പി.ഒ, തൃശൂർ |
പിൻ കോഡ് | 680506 |
സ്കൂൾ ഫോൺ | 0487-2508752 |
സ്കൂൾ ഇമെയിൽ | ghssmanathala@gmail.com |
സ്കൂൾ വെബ് സൈറ്റ് | http://aupsmalappuram.org.in |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
റവന്യൂ ജില്ല | തൃശൂർ |
ഉപ ജില്ല | ചാവക്കാട് |
ചരിത്രം:
വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്ര പ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉൾക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തിൽ 1 ഏക്കർ 73 സെന്റ് ഭൂവിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ൽ സ്ഥാപിക്കപ്പെട്ടതാണ്.
മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1956-ൽ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂട്ടുങ്ങൽ എന്നറിയാൻ തുടങ്ങി. അതേ വർഷം ഒക്ടോബറിൽ ഗവ.മാപ്പിള അപ്പർ പ്രൈമറി സ്കൂൾ കൂട്ടുങ്ങൽ എന്ന പേരിൽ അറിയപ്പെട്ടു. 1967-68 വിദ്യാലയ വർഷം മുതൽ ഗവ. ഹൈസ്കൂൾ മണത്തലയായി ഉയർത്തപ്പെട്ടു. 1967-68 വിദ്യാലയ വർഷത്തിൽ IX, X ക്ലാസുകൾ ആരംഭിച്ചെങ്കിലും ഹൈസ്കൂൾ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി പി സെയ്തുമുഹമ്മദ് സാഹിബ് 20/02/1968 ൽ തറക്കല്ലിട്ടപ്പോഴാണ്. ഹൈസ്കൂൾ ആയി ഉയർത്തി കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ.രാമകൃഷ്ണൻ മാസ്റ്റർ ആയിരുന്നു. 08/06/1968 മുതൽ 31/03/1973 വരെ അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. അന്നു മുതൽ ഈ കാലയളവ് വരെ 21 ഹെഡ് മാസ്റ്റർമാർ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പുതിയ ഹെഡ് മിസ്ട്രസ്സായ ഒ കെ സതിടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനം സുഗമമായി നടന്നു വരുന്നു.
2004-05 ൽ പ്ലസ് വൺ അനുവദിച്ചതോടെ ഈ സ്കൂൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല എന്നറിയപ്പെട്ടു. ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചവരിൽ പലരും സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ എത്തിചേർന്നിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായി സർവ്വീസിൽ നിന്നും വിരമിച്ച പി കെ ഷംസുദ്ദീൻ അവർകൾ ഇതിനൊരുദാഹരണമാണ്.
ചാവക്കാട് മുൻസിപ്പാലിറ്റിയിൽ 19-ആം വാർഡിൽ കെട്ടിടനമ്പർ 194 ആയി സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ പ്രവർത്തനങ്ങൾ നന്നായി നടത്തുന്നതിനും, എസ് എസ് എൽ സി വിജയശതമാനം ഉയർത്തുന്നതിനും H M & Staff കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് 2014-15 ലെ എസ് എസ് എൽ സി വിജയശതമാനം 100 വരെ എത്തിയത്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും മികച്ചതാക്കുവാനും എസ് എസ് എൽ സി വിജയശതമാനം 100 ആയി നിലനിറുത്തുവാനും ഹെഡ്മാസ്ററർ, അദ്ധ്യാപകരും, പി ടി എ അംഗങ്ങളും, എസ് എം സി അംഗങ്ങളും തോളോടു തോളുരുമ്മി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ:
ഏകദേശം രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
1986 -87 വിദ്യാലയവർഷത്തിൽ അദ്ധ്യാപകരക്ഷാകർത്തൃ സമിതി നിർമ്മിച്ചു നൽകിയ ഒരു ഓപ്പൺസ്റ്റേജ് സ്കൂളിന്റെ വിവിധ ആവശ്യങ്ങൾക്കായി വളരെയധികം പ്രയോജനപ്പെടുന്നു. മീറ്റിങ്ങുകൾ നടത്താൻ സൗകര്യമുള്ള ഒരു ഹാളിന് പുറമെ സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഇരുനില കെട്ടിടം 25/11/2009 ന് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഈ കെട്ടിടത്തിൽ ഒരു മീറ്റിംഗ് ഹാളും, സാമാന്യം ഭേദപ്പെട്ട ലൈബ്രറിയും, റീഡിംഗ് റൂമും ഉണ്ട്.
പഠനസൗകര്യമുള്ള 20 ക്ലാസ് മുറികൾ, സയൻസ് ലാബുകൾ, കമ്പ്യൂട്ടർ ലാബ്, പുകയില്ലാത്ത അടുപ്പുകളോടുകൂടിയ കഞ്ഞിപ്പുര , വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുന്ന സൊസൈറ്റി, സ്പോർട്സ് ഉപകരണങ്ങൾ എന്നിവ നമ്മുക്കുണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനു വേണ്ടി ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഗുരുവായൂർ എം എൽ എ യുമായ ശ്രീ. അബ്‌ദുൾ കാദർ അവർകൾ 5 കമ്പ്യൂട്ടറുകളും, 5 പ്രൊജക്ടറുകളും അനുവദിക്കുകയും, അത് ക്ലാസുകളിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി ബഹുമാനപ്പെട്ട എം എൽ എ ശ്രീ. അബ്‌ദുൾ കാദർ അവർകൾ തന്റെ വികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വില വരുന്ന ഒരു ബസ് അനുവദിച്ചുതന്നിട്ടുണ്ട്. ഇതു മൂലം വരും വർഷങ്ങളിൽ സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സ്കൂൾ കോഡ് | 24054 |
സ്ഥലം | മുല്ലശ്ശേരി |
സ്കൂൾ വിലാസം | മുല്ലശ്ശേരി പി.ഒ |
പിൻ കോഡ് | 680509 |
സ്കൂൾ ഫോൺ | 0487-2262922 |
സ്കൂൾ ഇമെയിൽ | mullasseryghss@gmail.com |
വിദ്യാഭ്യാസ ജില്ല | മുല്ലശ്ശേരി |
റവന്യൂ ജില്ല | തൃശൂർ |
ഉപ ജില്ല | മുല്ലശ്ശേരി |
ചരിത്രം:
ചാവക്കട് താലൂക്കിലെ മുല്ലശ്ശേരി പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് അൻപതിലധികം വർഷങ്ങളുടെ ചരിത്രമുണ്ട്. 1947 ജൂണിൽ ആരംഭിക്കുകയും 1948 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു ദേശത്തിന്റെ സാംസ്കാരിക ചരിത്ര നിർമ്മിതിയിൽ ഇന്നും സവിശേഷമായ സ്ഥാനം ഉണ്ട്. മുല്ലശ്ശേരി, വെങ്കിടങ്, എളവള്ളി, പാവറട്ടി, തൈക്കാട്, എന്നീ പഞ്ചായത്തുകൾക്കുള്ളിൽ പ്ലസ്ടു തലം വരെ പഠനം നടക്കുന്ന ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് ഈ സ്ഥാപനം.
കർഷകരും തൊഴിലാളികളുമടങ്ങുന്ന അടിസ്ഥാന ജനതയുടെ അഭയവും വെളിച്ചവുമാണ് ഈ വിദ്യാലയം. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾകൊണ്ട് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഏറെ ശ്രദ്ധയർഹിക്കുന്ന സർക്കാർ വിദ്യാലയവും ഇതാണ്. ജില്ലാ പഞ്ചായത്ത്, എം.പി, എം.എൽ.എ, സർവശിക്ഷാ അഭിയാൻ എന്നീ തലങ്ങളിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകൾ ഈ വിദ്യാലയത്തെ ഭൗതിക സൗകര്യങ്ങൾകൊണ്ട് ഏറെ സമ്പന്നമാക്കിയിട്ടുണ്ട്. സർവ്വശിക്ഷാ അഭിയാൻ പ്രവർത്തനങ്ങൾക്ക് കേന്ദ്രമാകുന്ന ബി.ആർ.സി കെട്ടിടവും ഈ വിദ്യാലയത്തിലാണ്.
മുല്ലശ്ശേരി, വെങ്കിടങ് മേഖലയിലെ യു.പി വിദ്യാഭ്യാസം നേടിയ കുട്ടികളുടെ തുടർ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ഏർപ്പെടുത്തിയ സംവിധാനമാണ് ഇന്നത്തെ വിദ്യാലയം. അതിനു മുൻപ് ഒന്നുകിൽ ഏനാമാവ് പുഴകടന്ന് മണലൂർ ഹൈസ്കൂളിലോ അല്ലെങ്കിൽ കിലോമീറ്ററുകൾ താണ്ടി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂളിലോ പൊകേണ്ടി വന്നു. മുല്ലശ്ശേരി പഞ്ചായത്തിലെ കർഷകരും തൊഴിലാളികളുമടങ്ങുന്ന ഒരു വലിയ വിഭാഗത്തിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഉള്ളനാട്ട് ചാപ്പ പണിക്കർ, ശങ്കരം കുമരത്ത് ശങ്കുണ്ണി, ശേഖരൻ രാഘവൻ മാസ്റ്റർ, കഴുങ്കിൽ അപ്പുകുട്ടി, ചങ്ങലായ് പാപ്പചൻ, കൊചു ലോനച്ചൻ, ദുരൈസാമി എന്നിവർ ഈ വിദ്യാലയം സ്ഥാപിക്കാൻ യത്നിച്ചവരാണ്. സ്കൂളിലെ വിദ്യാർത്ഥികളധികവും കർഷക തൊഴിലാളി കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്. ഹൈസ്കൂൾ- യു.പി ക്ളാസ്സുകളിലെ 75% കുട്ടികളുടേയും രക്ഷിതാക്കൾ കർഷകരോ കൂലിപ്പണിക്കാരോ ആണ്. അതിനാൽ അന്നും ഇന്നും ഒരു ദേശത്തിന്റെ അറിവിനെക്കുറിച്ചുള്ള സ്വപ്നങ്ങളുടേയും അഭിലാഷങ്ങളുടേയും സാക്ഷാൽക്കാരമാണ് ഈ വിദ്യാലയം. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ പി.കെ. കോരുമാസ്റ്റർ നിസ്വാർത്ഥസേവനം കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര സ്വദേശിയായ അദ്ദേഹം പാടത്തുകൂടെ നടന്ന് വന്ന് സൗജന്യ സേവനമായാണ് ഹെഡ്മാസ്റ്റർ ചുമതല നിർവഹിച്ചിരുന്നത്. പി.കെ. കോരുമാസ്റ്റർ പിന്നീട് ഗുരുവായൂർ എം.എൽ.എ.ആയി. ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാർത്ഥി സി.കെ മാധവൻ പിന്നീട് ഈ സ്കൂളിലെ അധ്യാപകനായി.
അപ്പൻ തമ്പുരാന്റെ മകൻ കുട്ടികൃഷ്ണൻ മേനോൻ, കെ.എൻ.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നമ്പീശൻ, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരൻ, തുടങ്ങിയ ധിഷണാശാലികൾ ഇവിടുത്തെ അധ്യാപകരായിരുന്നു. അഡീഷണൽ ഡെവലപ്മെന്റ് കമ്മീഷണർമാരായ ടി.എ. ശേഖരൻ, പി.കെ.അബ്‌ദുള്ളക്കുട്ടി, ഡിസ്‌ട്രിക്ട് അഗ്രികൾചറൽ മെഡിക്കൽ ഓഫീസർ സി.കെ. രാജഗോപാലൻ, ഇറിഗേഷൻ എഞ്ചിനിയർ പി.എസ്.രത്‌നാകരൻ, വി.വി.ഉണ്ണികൃഷ്ണൻ വക്കീൽ, കവി രാധാകൃഷ്ണൻ വെങ്കിടങ്ങ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. എസ്.എസ്.എൽ.സി-ഹയർസെക്കന്ററി വിജയശതമാനത്തിൽ തൃശ്ശൂർ ജില്ലയിൽ മികച്ച നിലവാരം പുലർത്തുന്ന സർക്കാർ വിദ്യാലയമാണിത്. കലാ സാഹിത്യ കായിക മൽസരങ്ങളിൽ തനതായ വ്യക്തിത്വം ഈ വിദ്യാലയത്തിനുണ്ട്. 2006 ൽ പാലക്കാട് വെച്ച് നടന്ന സംസ്ഥന സ്കൂൾ കായിക മൽസരത്തിൽ ബോൾ ബാഡ്മിന്റണിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. അക്കാദമിക-അക്കാദമികേതര വിജയങ്ങളുമായി ഈ വിദ്യാലയം അതിന്റെ ചരിത്ര വഴികൾ അഭിമാനപൂർവ്വം പിന്നിടുന്നു.
ഭൗതികസൗകര്യങ്ങൾ:
1996ൽ ജില്ലാ പഞ്ചായത്ത് സർക്കാർ സ്കൂളുകൾ ദത്തെടുത്തതോടെ സ്കൂളിൽ ഒട്ടേറെ വികസന പ്രവർത്തനങൾ നടത്താൻ സാധിച്ചു. വിദ്യാലയത്തിൻ ചുറ്റുമതിൽ നിർമ്മിച്ചു. ടോയ്‌ലെറ്റുകളും കുടിവെള്ള സൗകര്യങ്ങളും ഉണ്ടാക്കി. മൾട്ടിമീഡിയ പ്രൊജക്ടറോടുകൂടി കമ്പ്യൂട്ടർ ലാബുകൾ സജ്ജമാക്കി. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങൾ, സ്പോർട്സ് ഉപകരണങ്ങൾ, കാർഷികോപകരണങ്ങൾ, സൈക്കിൾ എന്നിവ ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. എസ്.എസ്.എ. ഫണ്ടിൽ നിന്ന് കുടിവെള്ള സൗകര്യവും വൈദ്യുതീകരണത്തിനുള്ള ഫണ്ടും ലഭിച്ചു. കാലാകാലങ്ങളിൽ ഈ വിദ്യാലയത്തിൻ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യമായ പണം നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ കോഡ് | 24033 |
സ്ഥലം | വടക്കാഞ്ചേരി |
സ്കൂൾ വിലാസം | വടക്കാഞ്ചേരി പി.ഒ |
പിൻ കോഡ് | |
സ്കൂൾ ഫോൺ | |
സ്കൂൾ ഇമെയിൽ | gvhss12@yahoo.com |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
റവന്യൂ ജില്ല | തൃശ്ശൂർ |
ഉപ ജില്ല | വടക്കാഞ്ചേരി |
സ്കൂൾ കോഡ് | 22074 |
സ്ഥലം | തൃശൂ൪ |
സ്കൂൾ വിലാസം | പുത്തൂ൪ പി.ഒ, തൃശൂ൪ |
പിൻ കോഡ് | 680014 |
സ്കൂൾ ഫോൺ | 0487-2352436 |
സ്കൂൾ ഇമെയിൽ | gvhsspr@yahoo.in |
വിദ്യാഭ്യാസ ജില്ല | തൃശൂ൪ |
റവന്യൂ ജില്ല | തൃശൂ൪ |
ഉപ ജില്ല | തൃശൂ൪ ഈസ്റ്റ് |
ചരിത്രം:
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ തന്നെ പുത്തൂർ പഞ്ചായത്ത് രൂപം കൊണ്ടിട്ടുണ്ട്. 1940 കളില്‍ ഗാന്ധിജിയുടെ നേതൃത്വത്തിലുണ്ടായ ദേശീയ പ്രസ്ഥാനത്തിന്‍റെ അലകള്‍ ഈ ഗ്രാമത്തിലും മാറ്റൊലി കൊണ്ടു. ആദ്ദേഹത്തിന്‍റെ ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഖാദി യൂണിറ്റുകള്‍ ഈ പഞ്ചായത്തില്‍ നിലവില്‍ വന്നു. ശ്രീ.കരിമ്പറ്റ രാഘവമേനോന്‍ പ്രത്യേക താല്‍പര്യമെടുത്ത് നെയ്ത്തും മണലെഴുത്തും പരിശീലിപ്പിക്കാനായി ഒരു സ്ഥാപനം പുത്തൂർ സെന്‍റ് തോമസ് പളളിക്കുസമീപം പ്രവര്‍ത്തിച്ചുതുടങ്ങി. പിന്നീട് ശ്രീ.അവണൂർ ശങ്കരന്‍നായര്‍ സൌജന്യമായി നല്‍കിയ മൂന്നര ഏക്കര്‍ സ്ഥലത്തേക്ക് ഈ സ്ഥാപനം മാറ്റി. 1948ല്‍ ശ്രീ.പൊറ്റേക്കാട് ശങ്കുണ്ണിയുടെ പേരിലുളള അപ്പര്‍ പ്രൈമറി വിദ്യലയമായി പ്രവര്‍ത്തനമാരംഭിച്ചു.
അന്നത്തെ എ.ഇ.ഒ ആയിരുന്ന ശ്രീ. വൈലോപ്പിളളി ശ്രീധരമേനോന്‍റെ ശ്രമഫലമായി ഇത് ഒരു സര്‍ക്കാര്‍ വിദ്യലയമായി അംഗീകരിക്കപ്പെടുകയും 1962ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം താണുപ്പിളളയാണ് ഹൈസ്ക്കൂള്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ലോവര്‍ പ്രൈമറി വിഭാഗം വേര്‍പെടുത്തി മറ്റൊരു ഹെഡ്മാസ്റ്ററുടെ കീഴിലാക്കി. 1989 ല്‍ വി.എച്ച്.എസ്.ഇ നിലവില്‍ വന്നതോടെ ഈ ഹൈസ്ക്കൂള്‍ ഗവ വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്ക്കൂളായിമാറി. 2005 ല്‍ 5-ാം ക്ലാസ്സില്‍ ഇംഗ്ലീഷ് മീഡിയം തുടങ്ങിയത് ഈ സ്ക്കൂളിന്‍റെ പുരോഗതിയുടെ ചരിത്രത്തിലെ മറ്റൊരു നാഴികകല്ലായി മാറി.
അറിവിന്‍റെ അക്ഷരഖനിയായ പുത്തൂര്‍ സ്ക്കൂളിന്‍റെ സുവര്‍ണ്ണജൂബിലിയാഘോഷം ഇക്കഴിഞ്ഞ(2013) ജനുവരി 7,8,9 തിയ്യതികളില്‍ വളരെ കേങ്കേമമായി കൊണ്ടാടി. ജൂബിലിയാഘോഷത്തിന്‍റെ ഭാഗമായി 7,8 തിയതികളില്‍ വിദ്യാഭ്യാസ ശാസ്ത്രപ്രദര്‍ശനവും സെമിനാറും നടത്തിയിരുന്നു.
2014–15 അധ്യയനവര്‍ഷത്തില്‍ ഇന്നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്ന +2 നിലവില്‍ വരികയും ഏവരുടേയും ഇഷ്ടവിഷയമായ ബയോ-മാറ്റ്സ് നമുക്ക് അനുവദിച്ചു കിട്ടുകയും ചെയ്തു. തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ലാതലത്തില്‍ ഏറ്റവും നല്ല ഹയര്‍ സെക്കണ്ടറി വിദ്യാലയം എന്നുളള ബഹുമതിയും ഈ അധ്യയനവര്‍ഷത്തില്‍ നമുക്ക് നേടാനായി. ഉന്നത ഗ്രേഡും 5 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും ‘എ’ പ്ലസും 100% വിജയവും കരസ്ഥമാക്കാന്‍ ഈ അധ്യയനവര്‍ഷത്തില്‍ കഴിഞ്ഞു. 161 വിദ്യാര്‍ത്ഥികളായിരുന്നു ഈ വര്‍ഷത്തില്‍ പരീക്ഷയ്ക്കിരുന്നത്.
ഫീഡിങ്ങ് സ്ക്കൂളുകള്‍
ജി.എല്‍.പി.എസ്. പുത്തൂര്‍ ജി.എല്‍.പി.എസ്. ചെറുകുന്ന് എല്‍.എം.എല്‍.പി.എസ്. ഇളംതുരുത്തി കെ.എസ്.കെ.ബി. കുട്ടനെല്ലുര്‍ ആര്‍. ജി.എല്‍.പി.എസ്. നെല്ലിക്കുന്ന്
ഭൗതികസൗകര്യങ്ങൾ:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ കോഡ് | 23014 |
സ്കൂൾ വിലാസം | എറിയാട്.പി.ഒ, കൊടുങ്ങല്ലൂർ |
പിൻ കോഡ് | 680666 |
സ്കൂൾ ഫോൺ | 0480-2819854 |
സ്കൂൾ ഇമെയിൽ | gkvhsseriyad@yahoo.com |
വിദ്യാഭ്യാസ ജില്ല | |
റവന്യൂ ജില്ല | തൃശ്ശൂർ |
ഉപ ജില്ല | കൊടുങ്ങല്ലൂർ |
ചരിത്രം:
മാടവന എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2020-21 ൽ നൂറാം വാർഷികാഘോഷത്തിന് തയ്യാറെടുക്കുന്ന ഈ വിദ്യാലയം 1921ലാണ് സ്ഥാപിക്കപ്പെട്ടത്. ആദ്യം സ്വകാര്യ മേഖലയിൽ ആരംഭിക്കുകയും പിന്നീട് സർക്കാരിന് സമർപ്പിക്കുകയും ചെയ്ത ഈ വിദ്യാലയം ശ്രീ. മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയാണ് സ്ഥാപിച്ചത്. 1933ൽ ഇത് യു.പി.സ്കൂൾ ആക്കി. വർഷങ്ങൾക്ക് ശേഷം സ്കൂൾ ഇരിക്കുന്ന കെട്ടിടങ്ങളും ഫർണീച്ചറുകളും സർക്കാറിനു വിട്ടുകൊടുക്കുകയും അധ്യാപകർക്കും അനധ്യാപകർക്കും വേതനം സർക്കാർ നൽകണം എന്ന വ്യവസ്ഥയുമുണ്ടായി. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുളള പല ബഹുമാന്യ വ്യക്തികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്. വിദ്യാലയം സർക്കാറിനു നൽകിയെങ്കിലും ശ്രീ. കുഞ്ഞുമുഹമ്മദ് ഹാജിയുടെ പരിശ്രമഫലമായാണ് ഈ വിദ്യാലയം ഹൈസ്കൂളായി 1946ൽ ഉയർത്താൻ സാധിച്ചത്. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ കൊച്ചിരാജാവായിരുന്ന കേരളവർമ്മതമ്പുരാന്റെ പുത്രൻ ശ്രീ.ഐ.എൻ.മേനോൻ ആയിരുന്നു. അദ്ദേഹം സ്കൂൾ അപ്ഗ്രേഡ് ചെയ്ത് തന്റെ പിതാവായ കേരളവർമ്മ രാജാവിന്റെ പേരു നൽകി. അങ്ങനെയാണ് ഈ വിദ്യാലയത്തിന് കേരളവർമ്മ ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്. തുടർന്ന് 1997ൽ ഹയർസെക്കന്ററി വിഭാഗം കൂടി ലഭിച്ചതോടെ ഇത് കേരളവർമ്മ ഹയർ സെക്കന്ററി സ്കൂളായി മാറി.
ഭൗതികസൗകര്യങ്ങൾ:
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ കോഡ് | 23050 |
സ്ഥലം | നടവരമ്പ് |
സ്കൂൾ വിലാസം | നടവരമ്പ പി.ഒ, തൃശൂർ |
പിൻ കോഡ് | 680661 |
സ്കൂൾ ഫോൺ | 0480-2820135 |
സ്കൂൾ ഇമെയിൽ | gmhssnadavaramba@yahoo.com |
സ്കൂൾ വെബ് സൈറ്റ് | |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
റവന്യൂ ജില്ല | തൃശൂർ |
ഉപ ജില്ല | ഇരിഞ്ഞാലക്കുട |
ചരിത്രം:
1920 ൽ ശ്രീ എസ്.വിശ്വനാഥ അയ്യർ എന്ന പണ്ഡിതശ്രേഷ്ഠനാൽ തുടക്കം കുറിച്ചു.ആംഗ്ലൊ വെർണകുലർ ലോവർ സെക്കണ്ടറി സ്കൂൾ എന്നായിരുന്നു പെർ.തെക്കേടത്ത് അച്യുമേനോനായിരുന്നുമാനേജർ.ശ്രീ ക്രുഷ്ണവാര്യരുടെ പ്രവർത്തനവും പ്രശസ്തിക്കു കാരണമായി.വിദ്യാലയം നവതിയുടെ നിറവിൽ എത്തിനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ കോഡ് | 23005 |
സ്ഥലം | ചാലക്കുടി |
സ്കൂൾ വിലാസം | ചാലക്കുടി പി.ഒ, തൃശൂർ |
പിൻ കോഡ് | 680307 |
സ്കൂൾ ഫോൺ | 0480 2701754 |
സ്കൂൾ ഇമെയിൽ | gvhsschalakudy@yahoo.com |
സ്കൂൾ വെബ് സൈറ്റ് | gbhschalakudy.blogspot.com |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
റവന്യൂ ജില്ല | തൃശൂർ |
ഉപ ജില്ല | ചാലക്കുടി |
ചരിത്രം:
ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ എന്നാണ് ഈ വിദ്യാലയം ചാലക്കുടയിൽ അറിയപ്പെടുന്നത്. 1895 ൽ പ്രവർത്തനമാരംഭിച്ചു. 122 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട്. രാജഭരണകാലത്തുണ്ടായിരുന്ന ഈ സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ നാട്ടുപ്രമാണികളായ കോടശ്ശേരി കർത്താക്കൾ നുവാത്തുമന നമ്പുതിരിമാർ എന്നിവർ ചേർന്ന് കെട്ടിടം പണിതു ഗവൺമെന്റിനെ ഏല്പിച്ചു. 1936-37 ലാണ് ഇത് ഹൈസ്കൂൾ ആക്കിയത്. തുടക്കത്തിൽ ഈ സ്കൂളിന്റെ ഹെഡ് മാസ്റ്റർ വരദ രാജ അയ്യർ ആണെന്ന് കരുതുന്നു. 1930ൽ രണ്ടുനില കെട്ടിടമായിരുന്നു. 1940ൽ ഉണ്ടായ കൊടുങ്കാറ്റിൽ മേൽക്കൂര ഇളകിയതിനെത്തുടർന്നു പൊളിച്ച് ഇന്ന് കാണുന്ന രൂപത്തിലുള്ള കെട്ടിടം പണികഴിപ്പിച്ചു.
1952ൽ ഈ സ്കൂൾ ഗ്രൗണ്ടിൽ ജവഹർലാൽ നെഹ്‌റു പ്രസംഗിക്കുകയുണ്ടായി. പനമ്പിള്ളി മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് ഈ കോംപൗണ്ടിലാണ് ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും വലിയ കളിസ്ഥലം ഈ സ്കൂളിന്റേതായിരുന്നു. ആ കളിസ്ഥലം മുറിച്ചുകൊണ്ടാണ് നാഷണൽ ഹൈവേ 47 കടന്നുപോയത്.
ഭൗതികസൗകര്യങ്ങൾ:
ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻപിൽ ഹൈസ്കൂൾ (5-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, ടി ടി ഐ , എൽ പി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമാണിത്. എൻ എച്ച് 47 (ഇപ്പോൾ NH 544) ന്റെ പടിഞ്ഞാറുവശത്തു സ്ഥിതിചെയ്യുന്ന സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എൻ എച്ചിന് കിഴക്കുവശത്തുമുള്ളത്. ഹൈ വേക്കരികിലുള്ള കളിസ്ഥലം കൂടാതെ സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്. ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു ഹരിത വിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.
സ്കൂൾ കോഡ് | 23051 |
സ്ഥലം | കരൂപ്പടന്ന |
സ്കൂൾ വിലാസം | കരൂപ്പടന്ന പി.ഒ, തൃശൂർ |
പിൻ കോഡ് | |
സ്കൂൾ ഫോൺ | |
സ്കൂൾ ഇമെയിൽ | ghsskarupadanna.blogspot.com |
സ്കൂൾ വെബ് സൈറ്റ് | www.ghsskarupadanna.blogspot.com |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
റവന്യൂ ജില്ല | തൃശൂർ |
ഉപ ജില്ല | കൊടുങ്ങല്ലൂർ |
ചരിത്രം:
1923 ജൂലൈ 28നു ചെറിയൊരു ലോവർ പ്രൈമറിയായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇന്ന് വെള്ളാങ്കല്ലർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയമാണ് ഇത്. ഒരു ചെറു പട്ടണമായിരുന്ന കരൂപ്പടന്ന പ്രസിദ്ധമായ ഉരു ഉൾനാടൻ കായലോര തുറമുഖമായിരുന്നു. കരൂപ്പടന്ന ചന്തയിൽനിന്നു 3km അകലെയുള്ള സ്കൂളിൽപ്പോയി പഠിക്കുവാൻ സ്വതവേ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന കരൂപ്പടന്ന നിവാസികൾക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. ഇതേ സമയം കരൂപ്പടന്ന ചന്ത വികസിക്കുകയും അതൊരു വാണിജ്യ കേന്ദ്രമാകുകയും ചെയ്തതോടെ, കരൂപ്പടന്ന ജനബാഹുല്യമുള്ള പ്രദേശമായി മാറി. ഈ സാഹചര്യത്തിൽ കൊച്ചി സർക്കാർ കരൂപ്പടന്ന ചന്തയിലെ മാർക്കറ്റ് കെട്ടിടത്തിൽ പ്രൈമറി സ്കൂൾ തുടങ്ങാൻ അനുമതി നൽകുകയും കൊല്ലവർഷം 1098 ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1929 ൽ കരൂപ്പടന്ന ചന്തയിൽനിന്നും വിദ്യാലയം ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. 1952 ൽ എട്ടാം ക്ലാസ് ആരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ 9,10 ക്ലാസ്സുകളും ആരംഭിച്ചു. തുടക്കത്തിൽ വിദ്യാലയത്തിന്റെ പേര് ഗവ :ഇംഗ്ലീഷ് ഹൈ സ്കൂൾ എന്നായിരുന്നു പത്താം ക്ലാസ് ആരംഭിച്ചതോടെ ഗവണ്മെന്റ് ഹൈസ്കൂൾ കരൂപ്പടന്ന എന്ന് പുനർനാമകരണം ചെയ്തു. 2000 ൽ ഗവ:ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. കരൂപ്പടന്ന എന്ന ഗ്രാമത്തിന്റെ വളർച്ചയിൽ അതുല്യമായ പങ്കുവഹിച്ചിട്ടുള്ള ഈ വിദ്യാലയം നാടിൻറെ വളർച്ചക്കും സാംസ്കാരിക ഉന്നമനത്തിനുമായി ഇനിയും വളരേണ്ടതുണ്ട്. 2017-18 അധ്യയന വർഷത്തിൽ കൊടുങ്ങല്ലൂർ എം.എൽ.എ ശ്രീ വി.ആർ സുനിൽകുമാർ കൊടുങ്ങല്ലൂർ മണ്ഡലത്തിൽനിന്നും അന്തർ ദേശീയതലത്തിലേക്ക് ഉയർത്തുന്നതിനായി ജി.എച്ച്.എസ്.എസ് കരൂപ്പടന്നയെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഭൗതിക സൗകര്യങ്ങൾ:പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി പുതിയ കെട്ടിടം പണിയുന്നതിന് വേണ്ടി 17 ക്ലാസ്സ്‌റൂമുകളും ഒരു ലാബും പൊളിച്ചു മാറ്റി.ഡൈനിങ്ങ് ഹാളിനെ തട്ടിക്ക വച്ച് പാർട്ടീഷൻ ചെയ്തു 3 ക്ലാസ്സ്‌റൂമുകളാക്കി മാറ്റി. ലൈബ്രറി റീഡിങ് റൂം എന്നിവ ക്ലാസ് റൂമുകളാക്കി ഉപയോഗിക്കുന്നു .