പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന ഹരിതവിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം ഡിസം’ 20 ന് രാവിലെ 9.30ന് മലപ്പുറം ജില്ലാ കലക്ടർ ശ്രീ ജാഫർ മലിക് നിർവ്വഹിക്കും

സ്കൂളുകളിൽ ഹരിത ചട്ടം നടപ്പിലാക്കുക, പരമാവധി ചെടികളും മരങ്ങളും വെച്ചു പിടിപ്പിക്കുക, പ്ലാസ്റ്റിക് വർജിക്കുക, ശുചിത്വ കാമ്പസ്സ് എന്ന ലക്ഷ്യത്തിലേക്ക് എത്തുക എന്നിവയാണ് ഉദ്ദേശിക്കുന്നത്. ഒരു സബ് ജില്ലയിൽ ചുരുങ്ങിയത് ഒരു സ്കൂൾ എങ്കിലും പദ്ധതിയിൽ ഉൾപ്പെടണം.
ഫെബ്രുവരി അവസാനം ഏറ്റവും മികച്ച പ്രവർത്തനം നടപ്പിലാക്കിയ സ്കൂളിന് അവാർഡ് നൽകും.