പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കായംകുളം നടയ്ക്കാവ് എൽ.പി.എസിൽ പണികഴിപ്പിച്ച ഹൈ-ടെക് ലാബിന്റെ ഉദ്ഘാടനം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോളജി ഡയറക്ടർ ശ്രീ.ബി.അബുരാജ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ബി. ഹേ ന അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഡോ.ശിവകാമി സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് പി.ആർ ഗീത അദ്ധ്യാപകരായ ഗോപീകൃഷ്ണൻ, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.