കൊല്ലം

സ്ഥാപിതം 01-06-1902
സ്കൂൾ കോഡ് 41098
സ്ഥലം കരുനാഗപ്പള്ളി
സ്കൂൾ വിലാസം കരുനാഗപ്പള്ളി പി.ഒ,
കൊല്ലം
പിൻ കോഡ് 690518
സ്കൂൾ ഫോൺ 0476-2624265
സ്കൂൾ ഇമെയിൽ 41098klmghsskply@gmail.com
സ്കൂൾ വെബ് സൈറ്റ് http://govthsskarunagappally.webs.com ,http://ghsskarunagappally.com
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കരുനാഗപ്പള്ളി

ചരിത്രം:

കരുനാഗപ്പള്ളിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സ്കൂൾ മോഡൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. 1902 ൽ യു.പി. സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം എച്ച്.എസ് ആയി ഉയർത്തപ്പെട്ടത് 1981 ൽ ആണ്. വി.എച്ച്.എസ്.എസ്. 1990 ലും എച്ച്.എസ്.എസ്. 1992 ലും തുടങ്ങി. യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ 1700 കുട്ടികളും എച്ച്.എസ്.എസ് വിഭാഗത്തിൽ 800 കുട്ടികളും വി.എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ 136 കുട്ടികളുമാണ് പഠിക്കുന്നത്. ഏകദേശം 14000 പുസ്തക ശേഖരമുള്ള ഒരു സെൻട്രൽ ലൈബ്രറി സ്കൂളിലുണ്ട്. 32 ക്ലാസ്സ്മുറികൾ ഹൈടെക് ആയി മാറി. കഴിഞ്ഞ വര്ഷം 100 % വിജയമായിരുന്നു എച്ച്.എസ് ൽ. 76 എ പ്ലസും കരസ്ഥമാക്കി.

ഭൗതിക സൗകര്യങ്ങൾ:

3 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് 11 അടച്ചുറപ്പുള്ള കെട്ടിടങ്ങളും 58 ക്ലാസ്റൂമുകളുമാണ് ഉള്ളത്. 1 ഏക്കർ കളിസ്ഥലം സ്കൂളിനുണ്ട്. 5 ലബോറട്ടറികളും 1 അടുക്കളയും ഉൾപ്പെടുന്നു. സ്കൂളിന് ഒരു ഓപ്പൺ ഓഡിറ്റോറിയം ഉണ്ട്. 3 സ്റ്റാഫ്‌റൂമുകളും 2 ഓഫീസ് റൂമുകളും 12 ക്ലാസ് ലൈബ്രറിയുമാണ് സ്‌കൂളിനുള്ളത്.

സ്ഥാപിതം 01-06-1949
സ്കൂൾ കോഡ് 39005
സ്ഥലം ശൂരനാട് , ശൂരനാട് വടക്ക് പഞ്ചായത്ത്, ശാസ്താംകോട്ട ബ്ളോക്ക്, കൊല്ലം
സ്കൂൾ വിലാസം ശൂരനാട് വടക്ക്. പി.ഒ, കൊല്ലം
പിൻ കോഡ് 690561
സ്കൂൾ ഫോൺ HS:04762852163, HSS:04762852500
സ്കൂൾ ഇമെയിൽ ghsssooranad@gmail.com
സ്കൂൾ വെബ് സൈറ്റ് http://govthsssooranad.webs.com
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല ശാസ്താംകോട്ട
 

ചരിത്രം:

വിജ്ഞാനദാഹികളായ നാട്ടുകാരുടെ ശ്രമഫലമായി 1949 ജൂൺ മാസത്തിൽ, കളത്തൂർ ശ്രീ. വി.ഗോപാലപിള്ള നൽകിയ ഒരേക്കർ സ്ഥലത്ത് സ്ഥാപിതമായ ഇംഗ്ളീഷ് സ്ക്കൂളാണ് ഇന്നത്തെ ശൂരനാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ. സ്ക്കൂൾ സ്ഥാപിക്കുന്നതിന് സർവ്വശ്രീ. മുടിയിൽത്തറ വി.ഭാസ്ക്കർ, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവർ നൽകിയ പ്രോൽസാഹനം സ്മരണീയമാണ്. തെന്നില ബംഗ്ളാവിൽ ശ്രീ.എൻ. ഗോവിന്ദപ്പിള്ള (പ്രസിഡന്റ്), കളത്തൂർ.വി.ഗോപാലപിള്ള(സെക്രട്ടറി) എന്നിവരുൾപ്പെട്ട 15 അംഗ കമ്മിറ്റിയാണ് സ്ക്കൂളിന്റെ നേതൃത്വം വഹിച്ചിരുന്നത്. 1954 – ൽ സ്ക്കൂളിലെ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി. 1959 – ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തിരക്കേറിയ പൊതുറോഡിന് കിഴക്ക് വശത്ത് ഹയർ സെക്കൻഡറിയും, സ്ക്കൂൾ ഓഫീസുകളും , പടിഞ്ഞാറുവശം ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ:

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു.പി.യ്ക്കം, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്ഥാപിതം 01-06-1918
സ്കൂൾ കോഡ് 39043
സ്ഥലം വെട്ടിക്കവല
സ്കൂൾ വിലാസം വെട്ടിക്കവല പി.ഒ, കൊല്ലം
പിൻ കോഡ് 691538
സ്കൂൾ ഫോൺ 0474-2402490
സ്കൂൾ ഇമെയിൽ gmhsvtkla@gmail.com
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കൊട്ടാരക്കര
 

ചരിത്രം:

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ചെങ്ങമനാട് എന്ന സ്ഥലത്തു നിന്നും രണ്ടു കിലോമീറ്റർ തെക്കു കിഴക്കായി വെട്ടിക്കവല എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന്റെ ഓഡിറ്റോറിയത്തിനടുത്തുള്ള ഗ്രൗണ്ടിൽ ധാരാളം കാട്ടുവള്ളികളാൽ ചുറ്റപ്പെട്ട ഒരു വെട്ടിമരവും അതിനോടു ചേർന്ന് ഒരു കാവും ഉണ്ടായിരുന്നു. അങ്ങനെയാണ് വെട്ടിവൃക്ഷം ഉള്ള കവല എന്ന അർത്ഥത്തിൽ ഈ ഗ്രാമത്തിന് വെട്ടിക്കവല എന്ന പേര് വന്നത്. രണ്ടു മഹാക്ഷേത്രങ്ങളുടെയും മെയിൻ റോഡിന്റെയും മുന്നിലായി കിഴക്കുവശത്ത് കുന്നിൻ ചരുവിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. പ്രധാന കെട്ടിടം ഇപ്പോഴത്തെ ഹൈസ്കൂളിന്റെ ഓഫീസ് പ്രവർത്തിക്കുന്ന 'H' ആകൃതിയിലുള്ള കെട്ടിടമാണ്. ഇതിന്റെ ഉത്ഘാടനം 1093- ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 2000 ആണ്ടിൽ ഇത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതിക സൗകര്യങ്ങൾ:

അഞ്ച് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് 7 കെട്ടിടങ്ങളും 24 ക്ലാസ്റൂമുകളുമാണ് ഉള്ളത്. 2 ഏക്കർ കളിസ്ഥലം സ്കൂളിനുണ്ട്. 5 ലബോറട്ടറികളും 1 അടുക്കളയും ഉൾപ്പെടുന്നു. സ്കൂളിന് ഒരു ഓഡിറ്റോറിയം ഉണ്ട്. 3 സ്റ്റാഫ്‌റൂമുകളും 2 ഓഫീസ് റൂമുകളും ഒരു സെൻട്രൽ ലൈബ്രറിയും 12 ക്ലാസ് ലൈബ്രറിയുമാണ് സ്‌കൂളിനുള്ളത്.

സ്ഥാപിതം 03-06-1920
സ്കൂൾ കോഡ് 40004
സ്ഥലം അഞ്ചൽ
സ്കൂൾ വിലാസം അഞ്ചൽ പി.ഒ, അഞ്ചൽ
പിൻ കോഡ് 691306
സ്കൂൾ ഫോൺ 0475-2273282
സ്കൂൾ ഇമെയിൽ ghsanchaleast15@gmail.com
വിദ്യാഭ്യാസ ജില്ല പുനലൂർ
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല അ‍‍‍‍ഞ്ചൽ
 

ചരിത്രം:

അഞ്ചൽ പ്രദേശത്ത് കരപ്രമാണിമാരുടെ ശ്രമഫലമായി തിരുവിതാംകൂ൪ മഹാരാജാവ് ശ്രീമൂലംതിരുനാളിന്റെ കാലത്ത് എ.ഡി 1920-ല് അഞ്ചൽ പുളിമുക്കിൽ പുല്ലുമേഞ്ഞ ഒരു പള്ളിക്കൂടം സ്ഥാപിതമായി. ഇതാണ് അഞ്ചലിലെ ആദ്യത്തെ പള്ളിക്കൂടം. ഇരുപത് മെമ്പ൪മാരടങ്ങുന്ന ഒരു സമിതി ഇതിനായി നിലവിൽ വന്നു.

കോട്ടവിള നാരായണ൯ നായരുടെ പേരിൽ കണ്ണങ്കര വേലായുധ൯ പിള്ളയുടെ വസ്തു വിലയ്ക്കു വാങ്ങിയാണ് സ്കൂൾ സ്ഥാപിതമായത്. കോട്ടവിള നാരായണ൯ നായ൪ സ്കൂൾ സ്ഥാപക മാനേജരും ബാന൪ജി വേലുപ്പിള്ള സെക്രട്ടറിയുമായിരുന്നു. പ്രാക്കുളം നാണുപിള്ള സ്ഥാപക പ്രസിഡന്റെുമായി പ്രവ൪ത്തിച്ചു. അന്ന് മൂന്നാം ക്ളാസ്സു വരെ ഉണ്ടായിരുന്നുള്ളു. ആനപ്പുഴയ്ക്കൽ കോരതുസാറും വടക്കടത്ത് മഠത്തിൽ അപ്പുഅയ്യരും ആയിരുന്നു ആദ്യകാല അധ്യാപക൪. 8 രൂപ ആയിരുന്നു അന്നത്തെ ശമ്പളം. കൂടാതെ വിദ്യാ൪ത്ഥികളിൽ നിന്നും ശേഖരിക്കുന്ന ചേന,കാച്ചിൽ,ചേമ്പ് തുടങ്ങിയ ഉത്പന്നങ്ങൾ അധ്യാപക൪ക്ക് പ്രതിഫലമായി ലഭിച്ചിരുന്നു. അധ്യാപകനിയമനത്തിന് കോഴവാങ്ങലും മറ്റുമായപ്പോൾ അംഗങ്ങൾ തമ്മിലിടയുകയും ചെയ്തു. ത൪ക്കം കോടതിയിലെത്തുകയും 1948-ൽ സ൪ക്കാ൪ സ്ക്കൂൾ ഏറ്റെടുക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ:

അഞ്ചൽ ആ൪.ഒ മുക്കിന് സമീപം സ്ഥിതി ചെയ്യുന്നു. 11 കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും സുസജ്ജമായ കമ്പ്യൂട്ട൪ , ശാസ്ത്ര ലാബും ഗ്രന്ഥശാലയും ഉണ്ട്. മികച്ച കുടിവെള്ള സൗകര്യങ്ങൾ ഉണ്ട്.

സ്ഥാപിതം 01-06-1950
സ്കൂൾ കോഡ് 40031
സ്ഥലം കടയ്ക്കൽ
സ്കൂൾ വിലാസം കടയ്ക്കൽ പി.ഒ, കൊല്ലം
പിൻ കോഡ് 691536
സ്കൂൾ ഫോൺ 0474-2422141
സ്കൂൾ ഇമെയിൽ gvhskadakkal@gmail.com
സ്കൂൾ വെബ് സൈറ്റ് gvhskadakkal(school blog)
വിദ്യാഭ്യാസ ജില്ല പുനലൂർ
റവന്യൂ ജില്ല കൊല്ലം
 

ചരിത്രം:

'കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.

മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര (കടയ്ക്കൽ തിരുവതിര) പണ്ട് മുതൽക്കേ പ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് 1950‌-ൽ ഗവ.അപ്പർ പ്രൈമറി സ്കൂൽ അപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂൾ രൂപം കൊണ്ടത്. യു പി വിഭാഗം ഇന്നത്തെ ഗവ.യുപിഎസ്സിൽ നിലനിർത്തി. ഹൈസ്കൂൾവിഭാഗം ഇന്നത്തെ ഹൈസ്കൂൾ കോമ്പൗണ്ടിലും 1958 വരെ ഒരു പ്രഥമാധ്യപകന്റെ കീ‍ഴിൽ പ്രവർത്തിച്ചു. അതോടു കൂടി ദൂരെ ദേശത്തായി സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു.

ഇന്നത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നതിൽ ചില കെട്ടിടങ്ങൾ തട്ടാമല രാമൻപിള്ള സാറിന്റെ ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ആയിരുന്നു. കുട്ടികളുടെ കുറവു കാരണം ഈ കെട്ടിടങ്ങൾ അദ്ദേഹം സർക്കാർ ആശുപത്രി നടത്തുന്നതിനായി വിട്ടുകൊടുത്തു. 1933ൽ ഡോ.ഗോവിന്ദൻ ഇവിടെ മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കടയ്ക്കൽ താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന പഴയ ആശുപത്രി കെട്ടിടത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്നു. ഈ റേഞ്ച് ഓഫീസ് കുളത്തൂപ്പുഴയിലേയ്ക്ക് മാറ്റിയതോടെ ചിങ്ങേലിയിൽ നിന്നും കടയ്ക്കൽ ഠൗണിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്ന കെട്ടിടത്തിലേയ്ക്ക് ആശുപത്രി മാറ്റുകയുണ്ടായി.

ഒഴിഞ്ഞു കിടന്ന കെട്ടിടങ്ങളും അനുബന്ധമായുണ്ടായിരുന്ന മൂന്ന് ഏക്കർ അൻപത് സെൻറ് സ്ഥലവും തട്ടാമല രാമൻപിള്ള സാറിൽ നിന്നും നാട്ടിലെ ഏതാനും വ്യക്തികൾ വില നൽകി വാങ്ങി. സ്വകാര്യ സ്ക്കൂൾ നടത്തുകയായിരുന്നു ലക്ഷ്യം. 1950 ൽ കടയ്ക്കൽ ഗവ.യു പി എസ്സ് അപ്പ് ഗ്രെഡ് ചെയ്തപ്പോൾ സെക്കൻററി സ്ക്കൂൾ നടത്താൻ ഈ സ്ഥലവും കെട്ടിടങ്ങളും സൗജന്യമായി വിട്ടു കൊടുത്തു. അനുദിനം പ്രശസ്ഥിയുടെ പടവുകൾ താണ്ടുന്ന ഈ സരസ്വതീ ക്ഷേത്രത്തിനായി പണം മുടക്കിയ മഹത് വ്യക്തികളെ നന്ദിയോടെ സ്മരിയ്ക്കാം. കരിങ്ങോട്ട് കുട്ടൻ പിള്ള,പുല്ലുപണയിൽ കൊച്ചപ്പി മുതലാളി, ഇടത്തറ അച്യുതൻവൈദ്യൻ എന്നിവരുടെ പേരിലാണ് സ്ഥലവും കെട്ടിടങ്ങളും വാങ്ങിയത്. നൂറ് രൂപയുടെ നൂറ് ഓഹരികൾ എഴുപത്തിയാറ് പേർക്ക് വിറ്റാണ് പതിനായിരം രൂപ സമാഹരിച്ചത്.

നാല്പത്തിഅഞ്ചുവർഷത്തെ ഹൈസ്ക്കൂൾ പ്രവർത്തനത്തിനുശേഷം 1995 ജൂൺ മാസത്തിൽ കടയ്ക്കൽ ഗവ. ഹൈസ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂളായി ഉയർത്തപ്പെട്ടു. എം എൽ റ്റി, എം ആർ ആർ റ്റി വി. എന്നിവയുടെ ഓരോ ബാച്ച് വീതം പ്രവർത്തിക്കുന്നു. ശ്രീ പി എ നടരാജൻ ആദ്യ പ്രിൻസിപ്പലായി. 2004 ൽ ഹയർ സെക്കൻററി വിഭാഗവും പ്രവർത്തനമാരംഭിച്ചു. ബയോളജി സയൻസ് ,ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളുടെ ഓരോ ബാച്ച് വീതം അനുവദിയ്ക്കപ്പെട്ട ഇവിടെ 2013 ൽ കൊമേഴ്സ് ഒരു ബാച്ച് കൂടി അനുവദിയ്ക്കപ്പെട്ടു.

പതിറ്റാണ്ടുകൾക്കു മുൻപേ ഇവിടെ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു. പെൺകുട്ടികൾക്കും പ്രവർത്തിക്കുവാൻ കഴിയുന്ന എൻ സി സി യൂണിറ്റാണ് ഇവിടെയുള്ളത്. 1987-88 അധ്യായന വർഷമാണ് ഹൈസ്ക്കൂൾ വിഭാഗത്തിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. ഒട്ടനവധി ജീവകാരുണ്യ ക്ഷേമപ്രവർത്തനങ്ങൾ നിരന്തരം നടത്തിയതിന്റെ ഫലമായി 2003 ആഗസ്റ്റ് 25 ന് കടയ്ക്കൽ ഗവ. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന് കേരളത്തിലെ ആദ്യത്തെ മോഡൽ യൂണിറ്റ് പദവി ലഭിച്ചു. ആ പദവി കാത്തു സൂക്ഷിയ്ക്കാനുതകുന്ന പ്രവർത്തനങ്ങൾ ഇന്നും തുടർന്നുവരുന്നു.

ഈ സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നാൽപ്പത് ഡിവിഷനുകളിലായി 1800 ൽപ്പരം കുട്ടികളും വൊക്കേഷണൽ ഹയർ സെക്കൻററി, ഹയർ സെക്കൻററി വിഭാഗങ്ങളിലായി 500 ൽപ്പരം കുട്ടികളും പഠിക്കുന്നുണ്ട്. അങ്ങനെ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ ഈ വിദ്യാലയം മികവു പുലർത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ:

ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നമ്മുടെ വിദ്യാഭ്യസ ഉപജില്ലയിലെതന്നെ ഏറ്റവും വലിയ കളിസ്ഥലമാണിത് കേരളത്തിലെ തന്നെ ഏക മാതൃക.ജെ ആർ സി യൂണിറ്റിന് പ്ലാറ്റിനം ജൂബിലി സമ്മാനമായി ലഭിച്ച ജെ ആർ സി ഓഫീസ് കം ട്രയിനിംങ് കൊല്ലം ജില്ലയിലെ ഏക എസ് പി സി ഓഫീസ് കം ട്രയിനിംങ് സെൻററും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു. ഫലവൃക്ഷങ്ങളുൾപ്പെടെ നൂറുകണക്കിന് വൃക്ഷങ്ങൾ ഈ സരസ്വതീക്ഷേത്രത്തിനെ പരിസ്ഥിതിസൗഹൃതമാക്കുന്നു. മുന്നൂറോളം സ്പീഷീസിൽപ്പെട്ട വൃക്ഷങ്ങൾ ഇവിടെ കാണാൻ കഴിയും. "എന്റെ പുളിമരച്ചോട്" പേരുപോലെ രണ്ട് പടുകൂറ്റൻ പുളിമരങ്ങളും രണ്ട് പടുകൂറ്റൻ മാവുകളും ചേർന്ന വിശാലമായ അസംബ്ലി മൈതാനം, നട്ടുച്ചയ്ക്കും കുളിരേകുന്ന ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരം. ഇതിനെ പ്രശംസിക്കാതെ വിശി‍ഷ്ടവ്യക്തികളാരും ഈ സരസ്വതീക്ഷേത്രം കടന്നുപോയിട്ടില്ല. മനോഹരമായ പൂന്തോട്ടവും മഴവെള്ളസംഭരണ സംവിധാനവും ഇവിടെയുണ്ട്. കേരളത്തിന്റെ തന്നെ സ്വതന്ത്ര്യസമരചരിത്രം പറയുന്ന "ആശുപത്രികെട്ടിടവും" ഇപ്പോഴും തലയെടുപ്പോടെ ഇവിടെ സ്ഥിതിചെയ്യുന്നു.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിൽ ഒരു മൾട്ടിമീഡിയ ക്ലാസ് റൂമും പ്രവർത്തിക്കുന്നു. കേരള സർക്കാരിന്റെ പുതിയ സംരംഭമായ 'അസാപ് (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) സ്കിൽഡെവലപ്മെൻറ് സെൻറർ ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവൃത്തിക്കുന്നു. കേരളസർക്കാർ നടപ്പിലാക്കിവരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള മികവിന്റെ വിദ്യാലയമായി ചടയമംഗലം അസംബ്ലി മണ്ഡലത്തിൽനിന്നും ഈ വിദ്യാലയം തെരഞ്ഞെടക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

സ്ഥാപിതം 1944
സ്കൂൾ കോഡ് 41065
സ്ഥലം പേരൂർ
സ്കൂൾ വിലാസം റ്റി.കെ.എം.സി. പി.ഒ, പേരൂർ, കൊല്ലം
പിൻ കോഡ് 691005
സ്കൂൾ ഫോൺ 0474-2711767
സ്കൂൾ ഇമെയിൽ  41065klm@gmail.com
സ്കൂൾ വെബ് സൈറ്റ് -
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കൊല്ലം
 

ചരിത്രം:

കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമുള്ള പൊതു വിദ്യാലയങ്ങളിലൊന്നാണ് പുന്തലത്താഴത്ത് പേരൂരിൽ സ്ഥിതി ചെയ്യുന്ന മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്. 1944-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ആരംഭകാലത്ത് കല്ലുവില്ല പ്രൈവറ്റ് സ്കൂൾ എന്നതായിരുന്നു പേര്. വൈ.എം.വി.എ എന്ന ഒരു ലൈബ്രറിയുടെ കീഴിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പേരൂരിലുള്ള മീനാക്ഷി അമ്പലത്തിനടുത്ത് ആയതിനാൽ പിൻക്കാലത്ത് മീനാക്ഷി വിലാസം എന്ന പേരിലേക്ക് മാറ്റപ്പെട്ടു. 1947-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. 19 വർഷത്തിന് ശേഷം പ്രൈമറിസ്കൂൾ, ഹൈ സ്കൂൾ എന്നീ വിഭാഗങ്ങളായി പ്രവർത്തനമാരംഭിച്ചു. 1993 മുതൽ ഫീച്ചേഴ്സ് വൊക്കേഷണലായും 2000 മുതൽ നൺ -വൊക്കേഷണൽ ഹയർ സെക്കന്ററിയായും തുടരുന്നു.

ഭൗതിക സൗകര്യങ്ങൾ:

1.5 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് 10 അടച്ചുറപ്പുള്ള കെട്ടിടങ്ങളും 30 ക്ലാസ്റൂമുകളുമാണ് ഉള്ളത്. 30 സെന്റ് കളിസ്ഥലം സ്കൂളിനുണ്ട്. 6 ലബോറട്ടറികളും 1 അടുക്കളയും ഉൾപ്പെടുന്നു. സ്കൂളിന് ഒരു ഓഡിറ്റോറിയം ഉണ്ട്. 2 സ്റ്റാഫ്‌റൂമുകളും 3 ഓഫീസ് റൂമുകളും 12 ക്ലാസ് ലൈബ്രറിയുമാണ് സ്‌കൂളിനുള്ളത്.

സ്ഥാപിതം 01-06-1956
സ്കൂൾ കോഡ് 41059
സ്ഥലം കൊല്ലം
സ്കൂൾ വിലാസം കൊല്ലം പി.ഒ, കൊല്ലം
പിൻ കോഡ് 691601
സ്കൂൾ ഫോൺ 0474-2702389
സ്കൂൾ ഇമെയിൽ 41059kollam@gmail.com
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കൊല്ലം

ചരിത്രം:

കൊല്ലം ജില്ലയിലെ പ്രശസ്തമായ വിദ്യാലയമാണിത്. 1928 ൽ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1962 ൽ ഹൈസ്കൂളായി ഉയർത്തി. നാട്ടുകാരുടെ സഹകരണം ഇത്രയും ലഭ്യമായ ഒരു സ്കൂൾ അടുത്തെങ്ങുമില്ല.

ഭൗതികസൗകര്യങ്ങൾ:

5 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ 3000 ഓളം കുട്ടികൾ പഠിക്കുന്നു.ഹൈസ്കുളിനും ഹയർസെക്കന്ററിക്കും യൂ പി വിഭാഗത്തിനും പ്രത്യേകം കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.

സ്ഥാപിതം 1895
സ്കൂൾ കോഡ് 41085
സ്ഥലം വെള്ളമണൽ
സ്കൂൾ വിലാസം മയ്യനാട്. പി.ഒ, മയ്യനാട്.
പിൻ കോഡ് 691303
സ്കൂൾ ഫോൺ 04742556201
സ്കൂൾ ഇമെയിൽ 41085klm@gmail.com
സ്കൂൾ വെബ് സൈറ്റ് http://41085klmvellamanal.org.in
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല ചാത്തന്നൂർ

ചരിത്രം:

മയ്യനാട് പ്രദേശത്തിന്റെ കെടാവിളക്കായ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണൽ. 1895 ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൊല്ലം ജില്ലയിലെ പരവൂർ കായലിന്റെയും ഇത്തിക്കര ആറിന്റെയും അറബിക്കടലിന്റെയും മധ്യത്തായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് മയ്യനാട്. സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി സാമൂഹിക പരിഷ്കർത്താവായ ശ്രീ.സി. വി. കുഞ്ഞുരാമൻ 1895-ൽ അന്നത്തെ തിരുവിതാംകൂർ ദിവാന്റെ മുമ്പാകെ ഒരു നിവേദനം നല്കുകയുണ്ടായി. ഈ നിവേദനപ്രകാരം അനുവദിച്ച വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണൽ.

ഭൗതികസൗകര്യങ്ങൾ:

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.